For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബരീനാഥിനെ തിരുനെല്ലിയില്‍ കൊണ്ടാക്കി, വയസ്സാകുന്നത് അവനിഷ്ടമല്ല, ആ വിളി എടുത്തെന്നും സാജന്‍ സൂര്യ

  |

  അകാലത്തില്‍ വിട പറഞ്ഞ സുഹൃത്തിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സാജന്‍ സൂര്യ. പ്രേക്ഷകരേയും സുഹൃത്തുക്കളേയും ഒരുപോലെ ഞെട്ടിച്ച വിയോഗങ്ങളിലൊന്നായിരുന്നു ശബരീയുടേത്. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരിക്ക് ദേഹാസ്വസ്ഥം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് പോവുന്നതിനിടയിലായിരുന്നു അന്ത്യം. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു.

  43കാരനായ താരത്തിന് യാതൊരുവിധ ദു:ശീലങ്ങളുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവരെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് ശബരി നല്‍കിയിരുന്നത്. ഭക്ഷണ കാര്യങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നുവെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. ശബരിയുടെ അടുത്ത സുഹൃത്തായ സാജന്‍ സൂര്യ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ശബരിയെക്കുറിച്ച് സാജന്‍

  ശബരിയെക്കുറിച്ച് സാജന്‍

  വയസ്സാകുന്നത് അവനിഷ്‌ടമല്ല, എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി. സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്, ഇതായിരുന്നു സാജന്‍ സൂര്യയുടെ കുറിപ്പ്. ശബരിക്കൊപ്പമുള്ള മനോഹരമായ ചിത്രവും സാജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്ത് ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ താരവും കാണാനെത്തിയിരുന്നു. അതിനിടയിലായിരുന്നു വിയോഗത്തെക്കുറിച്ച് അറിഞ്ഞത്. പൊട്ടിക്കരഞ്ഞുള്ള സാജന്‍റെ ശബ്ദത്തില്‍‍ നിന്നാണ് ശബരി ഇനിയില്ലെന്ന് മനസ്സിലാക്കിയതെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്.

  ചേട്ടനെ വിട്ട് പോവില്ല

  ചേട്ടനെ വിട്ട് പോവില്ല

  പെട്ടെന്നോർമ്മ വരുന്നത് സൂര്യ ചാനൽ സംപ്രേഷണം ചെയ്ത ഭാഗ്യലക്ഷ്മി സീരിയലിലെ കരുത്തുറ്റ കഥാപാത്രം ഗൗതത്തെയാണ്, അക്ഷരാർത്ഥത്തിൽ ഓരോ കുടുംബത്തിലും വാലുകളായ ഏട്ടത്തിമാരെ (എല്ലാവരെയും പറയുന്നില്ല ചിലരെ മാത്രം ) നേരിടാൻ ഗൗതമിനെപോലത്തെ ആളെയാണ് ആവശ്യം. മരിക്കാത്ത ഓർമ്മകൾ ആയിട്ട് ശബരി ചേട്ടൻ എന്നും നമ്മുടെ കൂടെ ഉണ്ടാകും. സാജൻ ചേട്ടൻ വിഷമിക്കണ്ട. ചേട്ടനെ വിട്ടു ഒരിക്കലും ശബരി ചേട്ടൻ പോകില്ലെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

  അവസാന യാത്രയിലെ രംഗം

  അവസാന യാത്രയിലെ രംഗം

  പിറന്നാള്‍ ദിനത്തില്‍ താനേറെ മിസ്സ് ചെയ്തത് ശബരിയുടെ ആശംസയാണണെന്നും താരം പറഞ്ഞിരുന്നു. ഭാര്യയും മക്കളും മാത്രമല്ല ശബരിയെ യാത്രയാക്കുമ്പോള്‍ സാജന്‍ സൂര്യയും പൊട്ടിക്കരയുകയായിരുന്നു.നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. ത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു.

  പാടാത്ത പൈങ്കിളി

  പാടാത്ത പൈങ്കിളി

  പാടാത്ത പൈങ്കിളി സീരിയലില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ശബരീനാഥ്, നെഗറ്റീവ് ടച്ചുണ്ടെങ്കിലും ആ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രാത്രിയും ഈ സീരിയല്‍ കണ്ടേതയുള്ളൂവെന്നും വിശ്വസിക്കാനാവില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. പെട്ടെന്ന് കേട്ടപ്പോള്‍ വല്ലാതെ വേദന തോന്നിയെന്നും ആരാധകര്‍ കുറിച്ചിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടാമെന്നായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്.

  'സാജൻ സൂര്യയോട് പഴയ ബഹുമാനമില്ല' തുറന്നുപറഞ്ഞ് എലീന | filmibeat Malayalam

  English summary
  Serial actor Sajan Surya's emotional writeup about his best friend Sabarinath's last wish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X