For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയും ഞാനും ഡോക്ടറാണ്; കുടുംബ വിളക്കിലെ രോഹിത് ഗോപാലായി തിരിച്ച് വന്നതിനെ കുറിച്ച് നടന്‍ ഡോ. ഷാജു

  |

  ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും സുഹൃത്തായ രോഹിത് ഗോപാലിന്റെ ഇടപെല്‍ സുമിത്രയെ വലിയൊരു ബിസിനസുകാരി ആക്കിയിരിക്കുകയാണ്. പുതിയ പല ബിസിനസുകളിലേക്കും ചുവടുവെച്ച് സുമിത്ര ഉയരങ്ങള്‍ കീഴടക്കുന്നതും രോഹിത് ഒപ്പമുള്ളതുമാണ് പരമ്പരയില്‍ കാണിക്കുന്നത്.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  ഏറെ കാലത്തിന് ശേഷം മിനിസ്‌ക്രീനില്‍ അഭിനയിക്കാനെത്തിയ നടന്‍ ഷാജു ശ്രീധറാണ് രോഹിത് ഗോപാലിനെ അവതരിപ്പിക്കുന്നത്. തിരിച്ച് വരവ് മനോഹരമാക്കാന്‍ രോഹിത് ഗോപലിലൂടെ സാധിക്കുന്നുണ്ടെന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഡോ. ഷാജു പറയുന്നത്. ഒപ്പം സസ്‌നേഹം സീരിയല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു.

  കഴിഞ്ഞ വര്‍ഷം മുതലാണ് ഷാജു നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. നെടുമുടി വേണുച്ചേട്ടനെ നായകനാക്കി ഒരുക്കിയ പരമ്പരയിലൂടെയാണ് തുടക്കം. പക്ഷേ കൊവിഡിന്റെ പശ്ചാത്തലത്തില്‍ അത് മുന്നോട്ട് തുടരാന്‍ സാധിച്ചില്ല. ഇപ്പോഴും അത് സ്റ്റോപ്പ് ചെയ്യ്തു എന്ന് പറയാനാകില്ല. അങ്ങനെ തന്നെ നില്‍ക്കുകയാണ്. പിന്നീടാണ് ഏഷ്യാനെറ്റിന് വേണ്ടി സസ്‌നേഹം എന്ന പരമ്പര നിര്‍മ്മിക്കുന്നത്. നല്ല അഭിപ്രായം കിട്ടി മുന്‍പോട്ട് പോവുകയാണ് സസ്‌നേഹമെന്ന് ഷാജു പറയുന്നു.

  തനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളി

  സാധാരണയായി കേരളത്തില്‍ ഇപ്പോള്‍ ഏതൊരു ടെലിവിഷന്‍ നിര്‍മാതാവും, സംവിധായകനും, എഴുത്തുകാരനും ഒക്കെ പറയാന്‍ മടിക്കുന്ന ഒരു കഥയാണ് സസ്‌നേഹം. വളരെ സമകാലിക പ്രസക്തിയുള്ള, ജീവിത സായാഹ്നങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു അച്ഛന്റെയും അമ്മയുടെയും കഥ കൂടിയാണ് സസ്‌നേഹം പറയുന്നത്. അത് ഏറ്റെടുക്കാനുള്ള കാരണവും അത് തന്നെയാണ്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജു അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്. അതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

  എന്റെ മകനെ വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല; സെയ്ഫിനെ ഓടിച്ച് കരീനയുടെ പ്രതികരണം

  ഒരു ബ്രേക്കിനു ശേഷം മലയാളത്തിലേക്ക് തിരിച്ച് വരാന്‍ സഹായിച്ചത് കുടുംബ വിളക്ക് സീരിയലാണ്. പരമ്പരയിലെ രോഹിത് ഗോപാല്‍ എന്ന മനോഹരമായ കഥാപാത്രമാണ് തനിക്ക് ലഭിച്ചത്. ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം കൂടിയാണ് രോഹിത്. പ്രൊഡക്ഷനും മറ്റുമായി എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ഒരിക്കലും അഭിനയത്തില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കില്ല. തിരക്കുകള്‍ മാറ്റി വച്ചിട്ട് അഭിനയത്തിലാകും ഞാന്‍ ശ്രദ്ധിക്കുക.

  അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ആള് ഡോക്ടറാണ്; വിശേഷങ്ങള്‍ പങ്കുവച്ച് നൂബിന്‍

  അഭിനയവും നിര്‍മാണവും ഒപ്പത്തിന് കൊണ്ട് പോകുന്നുണ്ടെങ്കിലും തന്റെ ലക്ഷ്യം സിനിമയാണെന്നാണ് ഷാജു പറയുന്നത്. ഏതൊരു കലാകാരനെ പോലെയും എന്റെ ലക്ഷ്യവും അത് തന്നെയാണ്. വലിയ നിലയില്‍ എത്തിയില്ലെങ്കിലും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. ഇടക്ക് ഞാന്‍ ഏഴെട്ടു സിനിമകള്‍ ചെയ്തിട്ടുണ്ട് എങ്കിലും, ചെറിയ വേഷങ്ങള്‍ ആയിരുന്നു. അതില്‍ ഭാസ്‌ക്കര്‍ എന്ന റാസ്‌ക്കല്‍ ആണ് എടുത്തു പറയാവുന്ന ഒരു കഥാപാത്രം.

  Recommended Video

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  പ്രൊഫഷണലി ഡെന്റല്‍ ഡോക്ടറാണ് താന്‍. എന്റെ ഭാര്യയും ഡോക്ടറാണ്. ഞാന്‍ എട്ടു വര്‍ഷത്തോളം ഖത്തറില്‍ ആയിരുന്നു. അപ്പോഴും മലയാളത്തില്‍ നിന്നും ബ്രേക്ക് എടുത്തുവെങ്കിലും, തമിഴില്‍ സജീവമായി. ചെന്നൈയില്‍ നിന്നും വന്നും പോയിയും ആയിരുന്നു ഷൂട്ടിങ്ങില്‍ പങ്കെടുത്തത്. അവിടെയും കൊവിഡ് സാഹചര്യം വന്നതോടെ നാട്ടില്‍ എത്തി. ഞങ്ങള്‍ രണ്ടാളും ഒരേ പ്രൊഫഷന്‍ ആയതു കൊണ്ടു തന്നെ ഒരു ക്ലിനിക്ക് രണ്ടു പേരും കൂടി നടത്തുന്നു. ഞാന്‍ പ്രാക്ടീസ് ചെയ്യാത്തതു കൊണ്ടു ആശ (ആഷ്ലി ഷാജു) വാണ് മുന്‍പോട്ട് കൊണ്ടു പോകുന്നതെന്ന് ഷാജു പറയുന്നു.

  Read more about: shaju ഷാജു
  English summary
  Serial Actor Shaju Opens Up About His Family And Asianet Kudumbavilakku Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X