For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ടു, കൂലിപ്പണിയ്ക്ക് പോയി, സീരിയലിനെ വെല്ലും ഷാനവാസിന്റെ ജീവിതം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ്, ഷാനവാസ് എന്ന പേരിനെക്കാളും പ്രേക്ഷകർക്ക് സുപരിചിതം ഇന്ദ്രൻ എന്ന പേരിലാണ്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയ ഷാനവാസ് ഒറ്റ പമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. സ്ക്രീനിൽ കാണുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല താരത്തിന്റെ ജീവിതം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത്. ഉമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിനെ കുറിച്ചും താരം പറയുന്നു.

  shanavas

  ആറ് മാസത്തിനിടെ ഒരുമിച്ച് ജീവിച്ചത് ആകെ 3 ആഴ്ച, കോലിക്കൊപ്പമുളള ജീവിതത്തെ കുറിച്ച് അനുഷ്ക

  ഉമ്മയും ഉപ്പയും രണ്ട് സഹോദരിമാരും ചേർന്നതായിരുന്നു ഷാനവാസിന്റെ കുടുംബം. പുല്ലുമേഞ്ഞ വീട്ടിലായിരുന്നു പത്ത് വയസ്സ് വരെ ഷാനവാസ് ജീവിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി പോകുകയായിരുന്നു. അന്ന് നാട്ടുകാർ ഓടി വന്ന് വെള്ളമൊഴിച്ചാണ് തീ അണച്ചത്. പിന്നീട് സ്വന്തമായി ഒരു ഓടിട്ട വീട് ഉണ്ടാക്കി അങ്ങോട്ട് താമസം മാറി. പിന്നീടുള്ള വർഷങ്ങൾ ആ വീട്ടിലാണ് ഞങ്ങൾ താമസിച്ചത്. പിന്നീട് ഗൾഫിൽ പോയ ഉപ്പ ഞങ്ങളെ വിട്ട് പോകുകയായിരുന്നു, ,മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല.

  അമ്മയാകാൻ പോകുന്നു എന്ന് പറഞ്ഞവർക്ക് മറുപടിയുമായി നടി സയേഷ, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. ചെറുപ്പം മുതൽ തന്നെ അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചത്. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് ചെയ്ത സീരിയലായ സീതയും ഹിറ്റായി.

  സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും, സുശാന്ത് കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

  ഉമ്മ ഒരു കിഡ്നി പേഷ്യന്റാണ്. പൊടിയും മറ്റും കാരണം ആ വീട്ടിൽ താമസിക്കാൻ കഴിയാതെയായി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ആ വീട് പൊളിച്ച് കളഞ്ഞ് ഒരു പുതിയ വീട് ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ.ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ്- ഷാനവാസ്.

  എവിടേക്ക് വേണമെങ്കിലും തനിക്ക് പോകാം, വൈറലായി ശ്രുതി ഹാസന്റെ ചിത്രം

  Read more about: shanavas
  English summary
  Serial Actor Shanavas Life Story Is An Inspirational Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X