»   » ട്യൂമറിനുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണ്, എന്നോ അഭിനയിച്ച സീന്‍ പോലെ ഓര്‍മ്മകളെ പങ്കുവെച്ച് ശരണ്യ

ട്യൂമറിനുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണ്, എന്നോ അഭിനയിച്ച സീന്‍ പോലെ ഓര്‍മ്മകളെ പങ്കുവെച്ച് ശരണ്യ

Posted By: ഭദ്ര
Subscribe to Filmibeat Malayalam

കറുത്തമുത്ത് എന്ന സീരിയലിലെ വില്ലത്തിയായ കന്യ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ശരണ്യ അഭിനയിച്ചത്.

ചില നേരത്ത് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അറം പറ്റി പോകും എന്ന് അമ്മ പറയുമ്പോള്‍ വിശ്വസിക്കാറില്ലെന്നും അത് അനുഭവത്തില്‍ വന്നപ്പോളാണ് വിശ്വാസമായതെന്നും ശരണ്യ പറയുന്നത് തന്റെ ജീവിതത്തില്‍ നിന്നാണ്.

തലയില്‍ ട്യൂമര്‍ ബാധിച്ച് മൂന്നാമത്തെ ശസ്ത്രക്രിയയക്ക് പോകുമ്പോള്‍ ശരണ്യ ഡബിള്‍ സ്‌ട്രോങ് ആണ്. ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഓരോ നിമിഷങ്ങളും അതിജീവിച്ച് ഇവിടെ വരെ എത്തി, എപ്പോഴോ അഭിനയിച്ച സീന്‍ പോലെ എല്ലാം ഓര്‍ത്തെടുത്ത് പങ്കുവെയ്ക്കുകയാണ് ശരണ്യ... തുടര്‍ന്ന് വായിക്കൂ..

മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് പോകുന്നു

ഫേസ്ബുക്കിലൂടെയാണ് തന്റെ മൂന്നാമത്തെ ശസ്ത്രക്രിയയുടെ വാര്‍ത്ത സീരിയല്‍ താരമായ ശരണ്യ അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.

സീരിയലില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു അസുഖം

മലയാളത്തില്‍ മാത്രമല്ല തെലുങ്ക്, തമിഴ് സീരിയലുകളില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തല വേദനയെന്ന് അവഗണിച്ച് പെയിന്‍ കില്ലര്‍ കഴിച്ചു. പിന്നീട് സഹിക്കാന്‍ വയ്യാതായപ്പോള്‍ നാട്ടിലേക്ക് വന്നാണ് ചെക്കപ്പ് ചെയ്തത്.

കുടുംബം മുഴുവന്‍ തളര്‍ന്നു പോയി


പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അമ്മയും അനുജനും തളര്‍ന്ന് പോയി. ആദ്യമായാണ് അനിയന്‍ ഇങ്ങനെ കരയുന്നത് കാണുന്നത്. ജീവിതത്തില്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഇനിയുള്ളൂ എന്ന തിരിച്ചറിയല്‍. മോഹങ്ങള്‍ ഓരോന്നായി തോന്നി തുടങ്ങിയ നിമിഷം. എല്ലാം ശരണ്യയുടെ ജീവിതത്തിലെ മോശം സീനുകളായിരുന്നു.

രണ്ടാമത്തെ സര്‍ജറി നിര്‍ണായകമായിരുന്നു


രണ്ടാമത്തെ സര്‍ജറി തികച്ചും നിര്‍ണായകമായിരുന്നു. ശബ്ദം നഷ്ടപ്പെട്ടേക്കാം, കാഴ്ച പോകാം, തളരാം എന്നെല്ലാം ഡോക്ട്മാര്‍ പറഞ്ഞു. എല്ലാം അമ്മ ശരണ്യയില്‍ നിന്നും മറച്ചു വെയ്ക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ജീവിതത്തില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചു എന്ന് ശരണ്യ.

എല്ലാം അറിഞ്ഞൊരു ജീവിത പങ്കാളിജീവിത


രണ്ടാമത്തെ സര്‍ജറി കഴിഞ്ഞ വീട്ടില്‍ റസ്റ്റ് എടുക്കുന്ന സമയത്താണ് ഫേസ്ബുക്ക് സുഹൃത്ത് ബിനു സേവ്യറിലെ പരിചയപ്പെടുന്നത്. ശരണ്യയുടെ ജീവിതത്തിലെ തിരിച്ചു വരവായിരുന്നു അത്. എല്ലാം അറിഞ്ഞൊരു ജീവിത പങ്കാളിയെ കിട്ടിയതും ആ സമയത്തായിരുന്നു എന്ന് ശരണ്യ.

തിരിച്ചു വരും എന്ന വിശ്വാസമുണ്ട്

അടുത്ത ശസ്ത്രക്രിയയ്ക്ക് പോകുകയാണ് ശരണ്യ. പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും എന്ന വിശ്വാസമുണ്ട്. ഇനിയും അഭിനയിച്ച് തീര്‍ക്കാനുള്ള രംഗങ്ങള്‍ ശരണ്യയ്ക്ക് ബാക്കി നില്‍ക്കുകയാണ്. (വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

English summary
Serial actres Sharanya sharing her past life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam