For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളെ ആര്‍ക്കും കൊടുക്കില്ല! ചെമ്പരത്തി സീരിയലിലെ കല്ല്യാണി ഭാര്യയായതിന് ശേഷം ഭര്‍ത്താവ് പറയുന്നു

  |

  കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അമല ഗിരീശന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ കല്യാണി കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമല പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. എന്നാല്‍ നടിയുടെ വിവാഹ വാര്‍ത്തയായിരുന്നു അടുത്തിടെ ഏറ്റവുമധികം വൈറലായത്.

  സീരിയല്‍ നടിമാരെല്ലാം വിവാഹിതരായി പോവുന്ന വാര്‍ത്തയാണ് ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം കേട്ടത്. ദര്‍ശന ദാസ്, സ്വാതി നിത്യാനന്ദ്, ലത സംഗരാജു, എന്നിങ്ങനെയുള്ള നടിമാര്‍ക്ക് പിന്നാലെയാണ് അമലയും വിവാഹിതയായത്. വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നെങ്കിലും പ്രിയതമയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അമലയുടെ ഭര്‍ത്താവായ പ്രഭു.

  നേരത്തെ താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന കാര്യം അമല പറഞ്ഞിരുന്നു. ഇതിനിടെ ലോക്ഡൗണ്‍ വന്നതിനാല്‍ ലളിതമായി നടത്താനായിരുന്നു പദ്ധതിയിട്ടത്. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാന്‍ പ്രഭു ആയിരുന്നു വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. ചിത്രങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു വിവാഹത്തെ കുറിച്ച് പുറംലോകം അറിയുന്നത്. പിന്നാലെ ഒരു അഭിമുഖത്തില്‍ പ്രഭുവിനെ പരിചയപ്പെട്ടത് മുതല്‍ വിവാഹം വരെ എത്തിയ കാര്യങ്ങളെല്ലാം അമല വെളിപ്പെടുത്തിയിരു്‌നു.

  Recommended Video

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്‌നാട് സ്വദേശിയാണ് പ്രഭു. പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം. അമലയുടെ കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്നത്. സ്പര്‍ശം എന്ന സീരിയലിലൂടെ അഭിനയം തുടങ്ങിയ അമല അഞ്ചുവര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമാണ്. തുടക്ക കാലത്ത് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അമല സ്വന്തമാക്കിയിരുന്നു.

  ഇപ്പോഴിതാ അമലയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രഭു. 'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്. മറ്റാര്‍ക്കും കൊടുക്കില്ല' എന്ന് തമിഴിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് പ്രഭു കൊടുത്തിരിക്കുന്നത്. കുസൃതി കാണിച്ച് നില്‍ക്കുന്ന നടിയുടെ ഒരു ഫോട്ടോയായിരുന്നു പ്രിയതമന്‍ പങ്കുവെച്ചതും. ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. 'കൊടുക്കേണ്ടെന്നായിരുന്നു' അമലയുടെ കമന്റ്. പ്രഭുവിന്റെ ഭാര്യയായ അമലയെ ഞങ്ങള്‍ക്ക് വേണ്ട. പക്ഷേ കല്യാണിയെ ഞങ്ങള്‍ക്ക് വേണമെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

  വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയ ജീവിതത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു. സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തതോടെയാണ് അമല ഗിരീശന്‍ അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. ചെമ്പരത്തി സീരിയലിലേക്കുള്ള പരസ്യം കണ്ട് ഫോട്ടോ അയച്ച് കൊടുത്തു. ശേഷം പരിപാടിയിലേക്ക് സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും ആ സീരിയലിലെ കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.

  English summary
  Serial Actress Amala Gireeshan's Husband Prabhu About Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X