Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
എല്ലാ ദിവസവും പ്രണയമാണോ? ചെമ്പരത്തി സീരിയല്‍ നടി അമലയുടെയും ഭര്‍ത്താവിന്റെയും പുതിയ ചിത്രങ്ങള്‍
ലോക്ഡൗണ്‍ കാലത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച സീരിയല്‍ നടിയാണ് അമല ഗിരീശന്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ നായികയായ കല്യാണിയെ അവതരിപ്പിച്ച് കൊണ്ടാണ് അമല പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. വേലക്കാരിയുടെ വേഷത്തിലാണെങ്കിലും കല്യാണിയെ ഇഷ്ടപ്പെടാത്തവരില്ല.
പരമ്പരയില്‍ ആനന്ദ് എന്ന കഥാപാത്രവുമായി കല്യാണിയുടെ വിവാഹം നടക്കുമോ എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് അമലയുടെ വിവാഹ വാര്‍ത്ത എത്തുന്നത്. നേരത്തെ താന്‍ വിവാഹിതയാവുമെന്ന് നടി പറഞ്ഞെങ്കിലും വരനെ കുറിച്ചോ എന്നാണ് വിവാഹാമെന്നോ വ്യക്തമാക്കിയിരുന്നില്ല. ഒടുവില്‍ ആരുമറിയാതെ വളരെ രഹസ്യായിട്ടായിരുന്നു വിവാഹം നടന്നത്.

വളരെ ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ നടി തന്നെ പുറത്ത് വിട്ടതോടെയാണ് ഇതിനെ കുറിച്ച് എല്ലാവരും അറിയുന്നത്. സീരിയല്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് ക്യാമറമാന് പ്രഭു ആണ് അമലയുടെ ഭര്‍ത്താവ്. പ്രഭു തമിഴ്നാട് സ്വദേശിയാണെങ്കിലും നന്നായി മലയാളം അറിയുന്ന വ്യക്തി കൂടിയാണ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം അമല പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന ചിത്രങ്ങളിലെല്ലാം താരദമ്പതിമാരുടെ പ്രണയം നിറഞ്ഞ് തുളുമ്പുകയാണ്. തങ്ങളുടെ പ്രണയത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള ക്യപ്ഷ്യനുകളിലാണ് അമലുടെ ചിത്രങ്ങളെത്തുന്നത്. അടുത്ത കാലത്തായി ഒട്ടനവധി യാത്രകള്‍ ഇരുവരും നടത്തിയിരുന്നു. അതും ചിത്രങ്ങളായി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

Recommended Video
'ഇവന് ആണ് എന്റെ ലോകം, എന്റെ പുഞ്ചിരി, അവന് എന്നെ ഒരുപാട് ചിരിപ്പിക്കുന്നു' എന്ന ക്യാപ്ഷന്‍ നല്കി കൊണ്ടാണ് ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ അമല പങ്കുവെച്ചിരിക്കുന്നത്. 'ജീവിതം ചെറുതാണ്, സമയം വേഗത്തിലാണ്, റീപ്ലേകളില്ല, റീവൈന്ഡുകളില്ല, വന്നുചേരുന്ന എല്ലാ സമയവും ആസ്വദിക്കൂ എന്ന് പറഞ്ഞ് നേരത്തെയും ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചിട്ടുള്ള ചിത്രങ്ങളുമായി അമല എത്തിയിരുന്നു.
അമല മാത്രമല്ല ഭര്‍ത്താവായ പ്രഭുവും ഭാര്യയ്ക്കൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മാസമായിരുന്നു അമലയുടെ ജന്മദിനം. 'ഒരു ഭാര്യ എന്നതിലുപരി ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്തിനെ ഞാന്‍ കണ്ടെത്തി. നിന്നെ ഞാന്‍ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി', 'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്. മറ്റാര്‍ക്കും കൊടുക്കില്ല' എന്ന് തമിഴിലുള്ള ക്യാപ്ഷന്‍ കൊടുത്താണ് പ്രഭുവിന്റെ ചിത്രങ്ങള്‍ എത്താറുള്ളത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു