»   » നടന്റെ സെല്‍ഫിയില്‍ അറിയാതെ കുടുങ്ങി; വഴി തുറന്നത് മലയാള സീരിയല്‍ രംഗത്തേക്കെന്ന് നടി

നടന്റെ സെല്‍ഫിയില്‍ അറിയാതെ കുടുങ്ങി; വഴി തുറന്നത് മലയാള സീരിയല്‍ രംഗത്തേക്കെന്ന് നടി

By: Pratheeksha
Subscribe to Filmibeat Malayalam

കൃഷ്ണ തുളസി സീരിയിലെ കൃഷ്ണയെ എല്ലാ പ്രേക്ഷകര്‍ക്കും പരിചയമുണ്ടാവും. മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ കൃഷ്ണയെ അനശ്വരമാക്കിയത് മൃദുല വിജയകുമാറാണ്. നാലു സിനിമകളിലെ നായിക വേഷത്തിനുശേഷമാണ് മൃദുല സീരിയല്‍ രംഗത്തേക്കു കടന്നു വരുന്നത്.

ഒരു സെല്‍ഫിയാണ് തന്നെ സീരിയല്‍ രംഗത്തേയ്ക്ക് വഴിതെളിച്ചതെന്ന് മൃദുല പറയുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മൃദുല തന്നെ കുറിച്ചും കരിയറിനെകുറിച്ചുമെല്ലാം സംസാരിച്ചത്

കൃഷ്ണയെപ്പോലെ ബോള്‍ഡ് അല്ല

സീരിയയിലെ കൃഷ്ണയെപ്പോലെ താന്‍ ജീവിതത്തില്‍ ബോള്‍ഡല്ലെന്നാണ് മൃദുല പറയുന്നത്. സീരിയല്‍ ഹിറ്റാവാന്‍ തുടങ്ങിയതോടെ പലരും ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ചിലരുടെയൊക്കെ സംസാരത്തിെന്റെ ടോണ്‍ മാറാന്‍ തുടങ്ങിയ മുതല്‍ അമ്മയാണിപ്പോള്‍ ഫോണെടുക്കാറെന്നും മൃദുല പറയുന്നു

രണ്ട് തമിഴ് ചിത്രങ്ങള്‍

ചെറുപ്പം മുതലേ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്നും ആദ്യം ഓഫര്‍ ലഭിച്ചത് തമിഴ് ചിത്രത്തിലായിരുന്നെന്നും മൃദുല പറയുന്നു. 15ാം വയസ്സിലാണ് ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ നായികാ വേഷം ചെയ്യുന്നത്. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു ചിത്രം ചെയ്തു. പിന്നീടാണ് സെലിബ്രേഷന്‍ എന്ന മലയാള ചിത്രത്തിലെ നായികയാവുന്നത്. ഇന്‍ഫിനിറ്റി എന്ന മലയാള ചിത്രം റിലീസാകാനുണ്ട്.

നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍

ഇന്‍ഫിനിറ്റിയ്ക്കു ശേഷം ചെയ്ത പടമായിരുന്നു നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകനും നടനുമായ മധുമേനോന്‍ എടുത്ത സെല്‍ഫിയില്‍ അറിയാതെ പെട്ടുപോയതെന്നു മൃദുല പറയുന്നു. മധു മേനോന്‍ ആ ചിത്രം സംവിധായകന്‍ ഡോ.ജനാര്‍ദ്ദനു അയച്ചു കൊടുക്കുകയായിരുന്നു .ഫോട്ടോ കണ്ടയുടനെ അദ്ദേഹം മധുചേട്ടനെ തിരിച്ചുവിളിച്ച് പിന്നില്‍ നില്‍ക്കുന്ന കുട്ടിയേതെന്നു ചോദിക്കുകയായിരുന്നെന്ന് മൃദുല പറയുന്നു

പിന്നീട് സീരിയല്‍ രംഗത്തേയ്ക്ക്

ആദ്യം സീരിയലിനോട് താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട്ഓഫറുകള്‍ സ്വീകരിക്കുകയായിരുന്നു. ആദ്യം കല്യാണ സൗഗന്ധികത്തിലെ ആര്യയായി പ്രേക്ഷകരുടെ മുന്നിലെത്തി. പിന്നീട് മഞ്ഞുരുകും കാലം ,കൃഷ്ണ തുളസി അങ്ങനെ ഒട്ടേറെ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

അച്ഛന്റെയും അച്ഛമ്മാവന്റെയും ഉപദേശം

മൃദുലയുടെ അച്ഛന്റെ അമ്മാവനാണ് നടി അച്ഛമ്മാവനെന്നു വിളിക്കുന്ന അന്തരിച്ച ക്യാമറാമാന്‍ ആനന്ദകുട്ടന്‍. ആനന്ദക്കുട്ടനും അപ്പൂപ്പനുമാണ് അഭിനയ ജീവിതത്തിലെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകരെന്നാണ് മൃദുല പറയുന്നത്.അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതു നടന്നില്ലെന്ന് മൃദുല പറയുന്നു. മനസ്സിലെ വിഷമങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ കാണിക്കരുതെന്ന് അദ്ദേഹം പറയുമായിരുന്നെന്നും മൃദുല ഓര്‍ക്കുന്നു. ആരെങ്കിലും നെഗറ്റീവ് കമന്റുകള്‍ പറഞ്ഞാല്‍ അത് മനസ്സിലേക്കെടുക്കരുതെന്ന് എപ്പോഴും മുത്തച്ഛനും ഉപദേശിക്കും.

സിനിമതന്നെ ആഗ്രഹം

സിനിമ തന്നെയാണ് ഇപ്പോഴും മോഹമെന്നും നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നുമാണ് മൃദുല പറയുന്നത്. നിവിന്‍ പോളി,ദുല്‍ക്കര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുട നായികയായി അഭിനയിക്കാനാണ് താതപര്യം. മൃദുലയുടെ അച്ഛന്‍ വിജയകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജരാണ്. അമ്മ റാണി വീട്ടമ്മയും.

English summary
serial actress mridula jayakumar says about her serial entry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam