വിവാഹ ജീവിതം തകര്‍ന്നിട്ടും നിഷ സാരംഗ് ജീവിച്ചത് കഷ്ടപ്പെട്ട് പണിയെടുത്ത്.. നടിയുടെ വാക്കുകളിലേക്ക്.
അഭിനയ ജീവിതത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും ജീവിതാനുഭവങ്ങള്‍ അതിനേക്കാളേറെയാണെന്നു നടി പറയുന്നു.
ഫഌവേഴ്‌സ് ടിവിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ഉപ്പു മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് നിഷ. എല്ലാവരും ഓര്‍ത്തുവെക്കുന്ന കഥാപാത്രമാണ് മക്കളുടെ കുസൃതികള്‍ കൊണ്ടു പൊറുതിമുട്ടുന്ന അതിലെ നീലു .
അഭിനയ ജീവിതത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും ജീവിതാനുഭവങ്ങള്‍ തനിയ്ക്ക് അതിനേക്കാളേറെയാണെന്നു നടി പറയുന്നു.

നിഷയുടെ ജീവിതം
നിയമ പരമായി വിവാഹിതരാവാതെ ലിവിങ് ടുഗദര്‍ ജീവിതം നയിച്ചെന്ന തരത്തിൽ നിഷയെ കുറിച്ച് വാർത്ത വന്നിരുന്നു. എന്നാൽ നിഷ മുറച്ചെക്കനെ നിയമപരമായി വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവില്ലെന്നു കണ്ടതോടെ പിന്നീട് ബന്ധം വേർപ്പെടുത്തുകയായിരുന്നു. രണ്ടു പെണ്‍മക്കളാണ് നിഷയ്ക്ക്. എന്നാല്‍ ഉപ്പു മുളകിലെ നാലുപേരെ കൂടി ചേര്‍ത്ത് തനിക്ക് ആറു മക്കളുണ്ടെന്നാണ് നിഷ പറയുന്നത്

ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായ നാളുകള്‍
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ ഭക്ഷണത്തിനു പോലു ബുദ്ധിമുട്ടിയ നാളുകളായിരുന്നു അതെന്നാണ് നിഷ പറയുന്നത്. കൃഷ്ണ ഭക്തി മാത്രമായിരുന്നു ആ സമയത്ത് ഏക ആശ്രയം

കണ്ണന്‍ പ്രാര്‍ത്ഥന കേട്ടു
ആ സമയത്ത് കണ്ണന്‍ തന്റെ പ്രാര്‍ത്ഥന കേട്ടതു പോലെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. പോത്തന്‍
വാവ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീടാണ് ഉപ്പും മുളകും, അടുക്കളപ്പുറം എന്നീ പരമ്പരകളില്‍ അഭിനയിക്കുന്നത്. സിനിമയും സീരിയലും തുണയായതോടെ ജീവിതം പച്ചപിടിച്ചെന്നു നടി പറയുന്നു.

തുണയായത് കുടം പുളിയും തേയിലയും
വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിനിമയിലെത്തുന്നതിനു മുന്‍പ് വരെ കുടം പുളിയും തേയിലയും വില്‍പ്പനയായിരുന്നു തന്റെ ഉപജീവനമാര്‍ഗ്ഗങ്ങളിലൊന്നെന്ന് നടി പറയുന്നു. പക്ഷേ ഇപ്പോഴും അത് തുടരുന്നുണ്ടെന്നു നിഷ പറഞ്ഞു.


Click it and Unblock the Notifications











