For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് പത്താം നാള്‍ ദുബായിലേക്ക് പോയി! ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നടി രശ്മി സോമന്‍

  |

  മിനിസ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടി രശ്മി സോമന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി അഭിനയ ജീവിതത്തിന് താല്‍കാലികമായ ഇടവേള കൊടുത്തിരുന്നു. തിരിച്ച് വരവിലും സീരിയലുകളില്‍ തന്നെയാണ് രശ്മി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

  ഭര്‍ത്താവ് ഗോപിനാഥനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ നടി ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി നാട്ടില്‍ എത്തി തിരിച്ച് പോവുകയായിരുന്നു പതിവ്. എന്നാല്‍ കൊറോണ കാരണം തിരികെ പോവാന്‍ പറ്റാതെ വരികയായിരുന്നു. കഴിഞ്ഞ ദിവസം രശ്മിയുടെ പുതിയ ഫോട്ടോഷൂട്ട് തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കേരളകൗമുദിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി.

  ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവര്‍ പിന്നെ തിരികേ പോവില്ല. പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല. വിവാഹശേഷം ദുബായ് ജീവിതമായിരുന്നു. ഞാന്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാര്‍ക്കും. സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചത്. എന്നാല്‍ മികച്ച കഥാപാത്രം വന്ന സീരിയലിലായി പോയി. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നല്ല കഥാപാത്രത്തിലൂടെ വരണം

  ഭര്‍ത്താവ് ഗോപിമേനോന്‍ ദുബായില്‍ എപ് സ്‌കോ എന്ന കമ്പനിയില്‍ റീജണല്‍ മാനേജരാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കമ്പനിയാണിത്. ഞങ്ങള്‍ രണ്ട് പേരും യാത്രകളെ സ്‌നേഹിക്കുന്നവര്‍. പാലക്കാടാണ് ഗോപിയേട്ടന്റെ നാട്. വിവാഹം കഴിഞ്ഞ് പത്താം ദിവസം ദുബായില്‍ പോയി. പിന്നെ യാത്രകള്‍ തുടങ്ങി. പാരീസ്, ഫിന്‍ലാന്‍ഡ്, വിയന്ന, സിംഗപൂര്‍, മലേഷ്യ, മിക്ക രാജ്യങ്ങളും കണ്ടു. പാരീസ് സ്‌നേഹത്തിന്റെ സിറ്റിയാണ്. യാത്രകളാണ് യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ചിന്ത നല്‍കിയത്. ദുബായിലെ ഒരു ക്ഷേത്രത്തിന്റെ പരീക്ഷണ വീഡിയോ ആദ്യം ഇട്ടു. അത് ക്ലിക്കായി.

  Recommended Video

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  ഒരു വര്‍ഷമായി യൂട്യൂബില്‍ ഞാനും റെയ്‌സ് വേള്‍ഡ് ഓഫ് കളേഴ്‌സ് എന്ന ചാനലും സജീവമാണ്. വേ്‌ളാഗറായതിനാല്‍ ദുബായില്‍ നല്ല സ്ഥലങ്ങള്‍ എവിടെയാണെന്ന് അറിയാന്‍ വേണ്ടി വിളിക്കുന്നവരുമുണ്ട്. ദുബായിലെ ജീവിതം ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ട് തോന്നി. ഏട്ടന്‍ ഓഫീസില്‍ പോയാല്‍ ഞാന്‍ ഒറ്റയ്ക്ക്. പിന്നെ പുറത്ത് പോവാന്‍ പഠിച്ചു. നല്ല സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കുന്ന നഗരമാണ് ദുബായ്. ഞങ്ങള്‍ രണ്ട് പേരും ഫുഡിയാണ്. മുപ്പത്തിയഞ്ച് വര്‍ഷമായി ഗോപിയേട്ടന്‍ ദുബായില്‍. വ്യത്യസ്തമായ ഭക്ഷണം കിട്ടുന്ന സ്ഥലം അറിയാം. പുതിയ ഭക്ഷണം പരീക്ഷിക്കാറുണ്ട്. അത്യാവശ്യം വണ്ണം വെച്ചു.

  സിനിമയിലേക്ക് ഒരുപാട് അവസരം വന്നു. എന്നാല്‍ ചെയ്തില്ല. ഇഷ്ടമാണ് നൂറുവട്ടത്തിന് ശേഷം അഭിനയിക്കുന്നത് ലാലേട്ടന്റെ വര്‍ണപ്പകിട്ടില്‍. അത് കഴിഞ്ഞ് എന്ന് സ്വന്തം ജാനകികുട്ടിക്ക്. സീരിയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സിനിമ വീണ്ടും വന്നു. പിന്നേ സീരിയല്‍ മാത്രമായി. ഇനി കൂടുതല്‍ സിനിമ ചെയ്യാനാണ് ആഗ്രഹം. മുന്‍പ് ജീന്‍സ് ധരിച്ച് എന്ന കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ദാവിണി ധരിച്ചപ്പോള്‍ എന്തെ ഇങ്ങനെ എന്ന ഭാവം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ വന്നതോടെ ഇതിന് മാറ്റം വന്നു.

  സീരിയലില്‍ കരഞ്ഞ് കൊണ്ട് കാണുന്നവരല്ല പുറത്ത് ഞാനും അതില്‍ അഭിനയിക്കുന്നവരും. ഞാന്‍ പാവമല്ല. എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാന്‍ എന്നെ തന്നെയാണ് സന്തോഷിപ്പിക്കുക. സ്വയം സ്‌നേഹിക്കുന്ന വ്യക്തിയാണ്. എങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയൂ. ഇരുപത് വയസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇപ്പോഴെനിക്കുണ്ട്. അന്ന് സ്‌നേഹിച്ചതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഇപ്പോള്‍ എന്നേ സ്‌നേഹിക്കുന്നു എന്നും രശ്മി പറയുന്നു.

  English summary
  Serial Actress Rashmi Soman About Her Comeback After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X