For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ എല്ലാവരും പോയി കണ്ടു, താന്‍ മാത്രം പോയില്ല, ആ വാശിയെ കുറിച്ച് രശ്മി അനില്‍

  |

  സ്‌ക്രിറ്റുകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി അനില്‍. മിനിസ്‌ക്രീനില്‍ നിന്നാണ് താരം സിനമയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രശ്മി. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോഴിത രശ്മിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. തനിക്കുണ്ടായിരുന്ന വാശിയെ കുറിച്ചാണ രശ്മി പറയുന്നത്.

  ലളിത ചേച്ചി അന്ന് എല്ലാവരേയും കരയിപ്പിച്ചു, മമ്മൂട്ടി ചിത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

  ഫ്‌ലൈറ്റില്‍ കയറില്ല, ഒന്നിച്ച അഭിനയിക്കുമ്പോള്‍ മാത്രമേ മോഹന്‍ലാലിനെ നേരില്‍ കാണുകയുള്ളൂ എന്നിങ്ങനെയാണ് രശ്മിയുടെ വ്യത്യസ്തമായ വാശികള്‍. ഫ്‌ളൈറ്റില്‍ കയറില്ല എന്നത് വാശിയല്ല എന്നാണ് രശ്മി പറയുന്നത്. നടിയുടെ വാക്കുകളുടെ പൂര്‍ണ്ണരൂപം ഇങ്ങനെ...

  അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ട്, സിനിമയിലെ അവസരം നഷ്ടമായി, അന്ന് കെപിഎസി ലളിത നേരിട്ടത്

  ഫ്‌ലൈറ്റില്‍ കയറില്ല എന്നത് വാശി കൊണ്ട് അല്ല, പേടി കൊണ്ടാണ്. ഫ്ളൈറ്റില്‍ കയറാനുള്ള പേടി കാരണം ഒരുപാട് സ്റ്റേജ് ഷോകള്‍ തുടക്കകാലത്ത് ഉപേക്ഷിച്ചിട്ടുണ്ട് അവസാനം ബീന ആന്റണി നല്‍കിയ ധൈര്യത്തിലാണ് വിമാനത്തില്‍ കയറി ഒരു ഷോയ്ക്ക് പോയത്.
  പിന്നെ ചറപറാ ഷോകളായിരുന്നു. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആയ ശേഷമാണ് വിദേശത്തേക്ക് ഷോകള്‍ക്ക് പോകാത്തതെന്നും രശ്മി പറയുന്നു.

  മറ്റൊരു കടുത്ത തീരുമാനമായിരുന്നു അഭിനയിക്കുമ്പോള്‍ മാത്രമേ മോഹന്‍ലാലിനെ നേരില്‍ കാണുകയുള്ളൂവെന്ന്. അതിനെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ... '' ഏറ്റവും വലിയ സ്വപ്നമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നേരില്‍ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നു. അത് കാരണം കാണാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു.

  ഒരു അവാര്‍ഡ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടന്‍ ഉള്ളകാര്യം ഞാന്‍ അറിഞ്ഞു. പക്ഷെ പോയില്ല. എന്റെ ഉള്ളില്‍ വാശിയായിരുന്നു, എന്നാണോ ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരില്‍ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും ഞാന്‍ പോയില്ലെന്നും രശ്മി അനില്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത്, തൊട്ടടുത്ത ലൊക്കേഷനില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങിന് വേണ്ടി ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. എന്റെ സെറ്റിലെ എല്ലാവരും പോയി. ഞാന്‍ മാത്രം പോകാതിരുന്നാല്‍ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി. കണ്ടു. ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

  സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച സംഭവത്തെ കുറിച്ചു നടി പറഞ്ഞിരുന്നു. തന്റെ
  സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്നാണ് നടി പറഞ്ഞത്. തനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്ന് രശ്മി പറയുന്നു. ടിവിയില്‍ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങി. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്.

  Recommended Video

  തന്റെ അമ്മയെ ഒരുനോക്കു കാണാൻ ദിലീപ് എത്തിയപ്പോൾ | Dileep At KPAC Lalitha Funeral | FilmiBeat

  ഭര്‍ത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. എന്റെ ഭര്‍ത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാള്‍ മരിച്ചത് എന്ന്. പിന്നെ ആളുകള്‍ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലര്‍ക്ക് കൗതുകം. വേറെ ചിലര്‍ അതിനിടയില്‍ ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തില്‍ ആ കല്യാണ വീട്ടില്‍ നില്‍ക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താനെന്നു രശ്മി അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  Serial Actress Reshmi Anil Opens Up Why She Didn't Went To Meet Mohanlal Even After Getting Chance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X