For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനോട് താന്‍ നന്ദി പറയുകയാണ്! വിവാഹശേഷമുള്ള പുത്തന്‍ സന്തോഷത്തെ കുറിച്ച് പറഞ്ഞ് സ്‌നേഹ

  |

  കഴിഞ്ഞ വര്‍ഷാവസാനം കേരളം ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമായിരുന്നു ശ്രീകുമാറിന്റെയും സ്‌നേഹ ശ്രീകുമാറിന്റേതും. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ആരാധകരെയും ആവേശത്തിലാക്കി. വിവാഹശേഷം തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി താരങ്ങള്‍ തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു.

  അങ്ങനെയാണ് നെല്ലിക്ക എന്ന പുത്തന്‍ പരിപാടിയുമായി ഇരുവരും എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും ഏറ്റെടുത്ത പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു. യഥാര്‍ഥ ജീവിതത്തിലെ ഭാര്യ ഭര്‍ത്താക്കന്മാര്‍ അതുപോലെ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന പരിപാടി ജൂണ്‍ 29 മുതലായിരുന്നു ആരംഭിച്ചത്. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നെല്ലിക്കയുടെ ഷൂട്ടിങ് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സ്‌നേഹ.

  സെറ്റിലെ ആളുകളുടെ എണ്ണം കണ്ട് തന്നെ ഞാന്‍ അതിശയിച്ച് പോയി. നെല്ലിക്ക എന്ന പരിപാടി ആദ്യം പ്ലാന്‍ ചെയ്തത് ഒരു ഫ്‌ളാറ്റില്‍ നിന്നും ചിത്രീകരിക്കാന്‍ ആയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഷൂട്ടിങ് സ്റ്റുഡിയോയിലേക്ക് ആക്കുകയായിരുന്നു. സ്റ്റുഡിയോ ആണെങ്കിലും അതിനെ ഒരു ഫ്‌ളാറ്റുമായി രൂപപ്പെടുത്തിയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ അത് ശ്രമകരമായിരുന്നു. സാധാരണയായി വീടിന്റെ പരിസരങ്ങളില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

  Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

  നെല്ലിക്കയുടെ സെറ്റ് എന്നതിനെക്കാള്‍ ഫണ്ണി നൈറ്റ്‌സ് വിത് പേളി മാണി എന്ന സ്‌നേഹയുടെ തന്നെ പരിപാടിയുടെ സെറ്റാണ് തന്നെ ഏറ്റവും അതിശയിപ്പിച്ചതെന്ന് കൂടി സ്‌നേഹ പറയുകയാണ്. മാറ്റങ്ങള്‍ മുഴുവന്‍ സെറ്റിനുള്ളില്‍ പ്രകടമായിരുന്നു. മേക്കപ്പ് മുതല്‍ കഫ്റ്റീരിയ വരെ എല്ലാ വേറിട്ടതാണ്. നേരത്തെ നാല് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ രണ്ട് പേരെ ഉള്ളു. അവരാണെങ്കില്‍ മുഖത്ത് കവചങ്ങള്‍ കൊണ്ട് മറച്ചും ഗ്ലാസ് ഒക്കെ ഇട്ടിട്ടാണ് വരുന്നത്.

  അതുപോലെ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. എറ്റവും തമാശ നിറഞ്ഞ നിമിഷം അതായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായിട്ടാണ് ഫുഡ് പാക്ക് ചെയ്ത് കൊണ്ട് വരുന്നത്. താരങ്ങള്‍ക്ക് സ്റ്റജില്‍ എത്തുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാന്‍ അനുവാദമുള്ളു. ശരീരോഷ്മാവ് പരിശോധിക്കുകയും കൈകള്‍ അണുനശീകരണം നടത്തുന്നതും കര്‍ശനമാക്കിയിരിക്കുകയാണ്. ഓരോ ഇടവേളകളിലും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കണം.

  തിരക്കുള്ള ജീവിതത്തില്‍ നിന്നും പെട്ടെന്ന് മാറി നില്‍ക്കേണ്ടി വന്നതോടെ ലോക്ഡൗണിന്റെ ആദ്യ നാളുകള്‍ വളരെ ശ്രമകരമായിട്ടാണ് തോന്നിയത്. ഇത്തരം ഇടവേളകള്‍ ഞാന്‍ എടുക്കാറില്ലാത്തതിനാല്‍ ലോക്ഡൗണ്‍ ബോറായിരുന്നു. എന്നെ നന്നായി നോക്കുന്നതിന് ഭര്‍ത്താവിനോട് നന്ദി പറയുകയാണ്. പരസ്പരം ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഡാന്‍സ് പ്രാക്ടീസ് ചെയ്തും ഡ്രാമ പരിശീലിച്ചും ഈ സമയം ഞങ്ങള്‍ ആഘോഷമാക്കി എന്നും സ്‌നേഹ പറയുന്നു.

  മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹും ശ്രീകുമാറും ശ്രദ്ധിക്കപ്പെടുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ശ്രീയുമായി വര്‍ക്ക് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് നേരത്തെയും സ്‌നേഹ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഷൂട്ടിങ്ങിലേക്ക് പോകേണ്ടി വന്നെങ്കിലും, ലോക്ഡൗണ്‍ ഞങ്ങള്‍ക്ക് വളരെ കുറെ നല്ല നിമിഷങ്ങള്‍ തന്നുവെന്നും നടി പറയുന്നു. മറിമായത്തില്‍ നിന്നും നെല്ലിക്കയില്‍ എത്തുമ്പോള്‍ അപ്പുകുട്ടനും ദമയന്തിയും എന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

  English summary
  Marimayam Fame Sneha Sreekumar About New Programe 'Nellikka'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X