For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീധനത്തിലെ വില്ലത്തി വേണി വിവാഹിതയാകുന്നു, വരനെ കാണാന്‍ വീഡിയോ കാണൂ !!

  By Nihara
  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായൊരു താരമാണ് സോനു സതീഷ് കുമാര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനത്തിലെ വേണിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. അസൂയ, കുശുമ്പ്, കുടുംബം കലക്കല്‍ എന്നിവയായിരുന്നു വേണിയുടെ പ്രധാന ഹോബി. നെഗറ്റീവ് റോളിലൂടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സോനു കാഴ്ച വെച്ചത്.

  ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കുന്നതിനായെത്തിയ സോനു താരമായി മാറിയതും ഇതേ ചാനലിലൂടെയായിരുന്നു. വില്ലത്തിയാണെന്ന് അറിഞ്ഞിട്ടും ഏറെ ആസ്വദിച്ചാണ് താന്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കിയതെന്ന് മുമ്പ് സോനു പറഞ്ഞിരുന്നു. സ്ത്രീധനത്തിലെ വില്ലത്തിക്ക് വേഷം പഞ്ചപാവമായ രോഹിണി ടീച്ചറായി ഭാര്യയിലായിരുന്നു സോനു വേഷമിട്ടത്. എന്നാല്‍ ഇടില്‍ വെച്ച് താരം ഈ സീരിയലില്‍ നിന്നും മാറുകയായിരുന്നു. എന്നാല്‍ അപ്പോഴൊന്നും പിന്‍മാറ്റത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ കാരണം പുറത്തു വന്നിരുന്നില്ല.

  വിവാഹത്തിലേക്ക്

  സ്ത്രീധനത്തിലെ വില്ലത്തി, വേണി വിവാഹിതയാകുന്നു

  ചന്ദനമഴയിലെ താരങ്ങള്‍ക്ക് പിന്നാലെ വേണിയും വിവാഹിതയാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹത്തെക്കുറിച്ച് പങ്കുവെച്ചിട്ടുള്ളത്. സോനു സതീഷെന്നാണ് വേണിയുടെ യഥാര്‍ത്ഥ പേര്. എന്നാല്‍ ഈ പേരിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത വേണി എന്ന കഥാപാത്രത്തിനാണ്.

  വീഡിയോ വൈറല്‍

  പ്രീ വെഡ്ഡിങ്ങ് വീഡിയോ വൈറലാവുന്നു

  വിവാഹത്തിന് മുന്‍പ് ചിത്രീകരിച്ച പ്രീ വെഡ്ഡിങ്ങ് വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചന്ദനമഴയിലെ താരങ്ങളായ ശാലു കുര്യന്‍, ചാരുത, മേഘ്‌ന വിന്‍സെന്റ് തുടങ്ങിയവരുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹിതയാവാന്‍ പോവുന്നുവെന്ന കാര്യത്തോടൊപ്പം തന്നെ പ്രീ വെഡ്ഡിങ്ങ് വീഡിയോയും സോനു പോസ്റ്റ് ചെയ്തിട്ടുണ്ട്.

  നെഗറ്റീവ് വേഷം

  വേണിയുടെ വില്ലത്തരങ്ങള്‍

  മത്തി സുകുവിന്റെ പുന്നാര മോളായ വേണി കാണിച്ചു കൂട്ടാത്ത വില്ലത്തരങ്ങളില്ല. നല്ല കുടുംബ ജീവിതം നയിക്കുന്നവരെ എങ്ങനെ തകര്‍ക്കാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തി ജീവിക്കുന്ന വേണി കാട്ടിക്കൂട്ടിയത് ചില്ലറ വില്ലത്തരങ്ങളൊന്നുമല്ലായിരുന്നു. തന്റെ കഥാപാത്രത്തിന്റെ കൈയ്യിലിരിപ്പ് കാരണം പുറത്തിറങ്ങി നടക്കാന്‍ പോലും പേടിച്ചിരുന്നുവെന്ന് ഇടയ്ക്ക് അഭിമുഖങ്ങളില്‍ വേണി വ്യക്തമാക്കിയിരുന്നു.

   അടിക്ക് പകരം അഭിനന്ദനം

  പ്രതീക്ഷിച്ചത് അടിയായിരുന്നു, കിട്ടിയതോ

  സീരിയല്‍ ഷൂട്ടിങ്ങിനിടയിലെ ഇടവേളയില്‍ അമ്പലത്തില്‍ തൊഴാനെത്തിയ സോനുവിനെ കണ്ട് ഒരു അമ്മൂമ്മ ഓടി അടുത്തു വന്നു. അടി കിട്ടുമെന്ന് സോനുവിന് ഉറപ്പായിരുന്നു. അത്രയ്ക്ക് നല്ല കൈയ്യിലിരിപ്പായിരുന്നല്ലോ വേണിയുടേത്. എന്നാല്‍ അടിയല്ല പകരം അഭിനന്ദനമാണ് വേണിക്ക് ലഭിച്ചത്. മോളുടെ പാട്ടും അഭിനയവും ഡാന്‍സുമെല്ലാം കാണാറുണ്ട്. നന്നായി വരുമെന്നും പറഞ്ഞ് തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച ശേഷമാണ് അവര്‍ പോയത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച അംഗീകാരങ്ങളിലൊന്നായിരുന്നു ഈ സംഭവമെന്ന് താരം പറയുന്നു.

  കലാജീവിതം

  നൃത്തത്തിലൂടെ തുടങ്ങിയ കലാജീവിതം

  എല്‍കെജി മുതല്‍ തുടങ്ങിയ കലാജീവിതമാണ് സോനുവിന്റേത്. നൃത്തത്തില്‍ സജീവമായിരുന്നതിനാല്‍ കലാതിലകപ്പട്ടം സോനുവിനെ തേടിയെത്തിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളില്‍ കഴിവു തെളിയിച്ച താരം പഠനത്തിലും മിടുക്കിയാണ്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിജി കഴിഞ്ഞ സോനു കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

  വിമര്‍ശനം

  ഏറ്റവും വലിയ വിമര്‍ശകന്‍

  വെള്ളായണി സായ്കൃപയില്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സതീഷ് കുമാറിന്റെയും ഡോക്ടര്‍ ശ്രീകലയുടെയും മകളായ സോനുവിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അനുജന്‍ സുയോഗാണ്. അഭിനയത്തിലെ പാളിച്ചകളെക്കുറിച്ച് മുഖെ നോക്കാതെ അഭിപ്രായം പറയും.

  നന്‍മയിലേക്ക്

  വില്ലത്തരത്തില്‍ നിന്നും നന്മയിലേക്ക്

  സ്ത്രീധനത്തിലെ വേണിക്ക് ശേഷം ഏഷ്യാനെറ്റിലെ തന്നെ ഭാര്യയിലെ രോഹിണി ടീച്ചര്‍ എന്ന കഥാപാത്രത്തെയായിരുന്നു സോനു അവതരിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ആ സീരിയലില്‍ നിന്നും താരം പിന്‍മാറുകയായിരുന്നു.

  വീഡിയോ കാണൂ !!

  English summary
  Actress Sonu Satheesh pre wedding video getting viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X