»   » സീരിയല്‍ ലോകത്ത് തുരുതുരാ കല്യാണം തന്നെയാണല്ലോ... കുട്ടിമാണിയുടെ മനസ്സമ്മതവും കഴിഞ്ഞു, കാണൂ

സീരിയല്‍ ലോകത്ത് തുരുതുരാ കല്യാണം തന്നെയാണല്ലോ... കുട്ടിമാണിയുടെ മനസ്സമ്മതവും കഴിഞ്ഞു, കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ ലോകത്ത് ഇത് വിവാഹ സീസണാണെന്ന് തോന്നുന്നു. ചന്ദനമഴയിലെ നായികയുടെയും വില്ലത്തിയുടെയുമൊക്കെ വിവാഹം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ മൂന്ന് മണിയിലെ കുട്ടിമണിയുടെ മനസ്സമ്മതവും കഴിഞ്ഞിരിയ്ക്കുന്നു.

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

നടി ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് കുട്ടുമണിയെ അവതരിപ്പിയ്ക്കുന്ന ശ്രീലയ. കണ്ണൂരില്‍ വച്ചാണ് ശ്രീലയയുടെയും നിവില്‍ ചാക്കോയുടെയും മനസമ്മതം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.. ഫോട്ടോകള്‍ കാണാം..

സിനിമയില്‍ തുടക്കം

നടി ലിസിയുടെ മകളായ ശ്രീലയ കുട്ടിയും കോലും എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് മാണിക്യം, കമ്പാര്‍ട്ട്‌മെന്റ് എന്നീ സിനിമകളിലും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സീരിയിലിലേക്ക്

ലയയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ടിവി സീരിയലുകളാണ്. മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. സീരിയലിലെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായി മാറിയപ്പോള്‍ ലയ എന്ന സ്വന്തം പേര് പോലും താന്‍ മറന്നു പോയി എന്ന് നടി പറഞ്ഞിരുന്നു.

മൂന്ന് മണിവരെ

ഭാഗ്യദേവതയ്ക്ക് ശേഷം കണ്‍മണി, മൂന്ന് മണി എന്നീ സീരിയലുകളിലും ലയ കേന്ദ്ര കഥാപാത്രമായി എത്തി. മൂന്ന് മണിയിലെ കുട്ടിമണി എന്ന കഥാപാത്രമായിട്ടാണ് ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്ക് ലയയെ പരിചയം.

ജോഡികള്‍

സഹോദരി ശ്രുതി ലക്ഷ്മിയ്ക്കും ഭര്‍ത്താവിനുമൊപ്പം ശ്രീലയയും ഭാവി വരന്‍ നിവില്‍ ചാക്കോയും

കണ്ണുകളാണ് ആകര്‍ഷണം

ഭാഗ്യദേവത എന്ന സീരിയലില്‍ വന്നത് മുതല്‍ ശ്രീലയയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത് നടിയുടെ വിടര്‍ന്ന കണ്ണുകളാണ്. കണ്ണുകള്‍ കൊണ്ടാണ് അഭിനയിക്കുന്നതെന്ന് തുടക്കത്തില്‍ ആരാധകര്‍ പറയുമായിരുന്നു എന്ന് നടി തന്നെ പറയുന്നു.

ചടങ്ങുകള്‍

വളരെ ആര്‍ഭാടമായിട്ടാണ് ലയയുടെയും നിവില്‍ ചാക്കോയുടെയും മനസ്സമത ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തു.

അതി സുന്ദരി

മനസ്സമ്മതത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയപ്പോള്‍ ശ്രീലയ കുറച്ചുകൂടെ സുന്ദരിയായിരുന്നു.

ശ്രുതി

ശ്രീലയയുടെ മനസ്സമ്മതത്തിന് സഹോദരി ശ്രുതി ലക്ഷ്മിയും ആകര്‍ഷണമായി.

ഡാന്‍സ്

ശ്രുതിയും ലയയും നല്ല നര്‍ത്തകിമാര്‍ക്കൂടെയാണ്. മനസ്സമതത്തിനിടെ ശ്രുതിയുടെ ഡാന്‍സ്

വധൂവരന്മാരും

ആഘോഷങ്ങളില്‍ നൃത്തം ചെയ്യാന്‍ നവ വധൂവരന്മാരും ഉണ്ടായിരുന്നു.

വിത്ത് എക്‌സ്പ്രഷന്‍

മൂന്ന് മണി എന്ന സീരിയല്‍ കാണുന്നവര്‍ പറയും, ശ്രീലയ എക്‌സ്പ്രഷന്‍ ക്വീന്‍ ആണെന്ന്.. അത് മനസ്സമ്മതത്തിനും കാണാന്‍ കഴിഞ്ഞു.

സരയു

നടി സരയു മനസ്സമതത്തിന് എത്തിയപ്പോള്‍

കരയല്ലേ...

മനസ്സമ്മതത്തിനിടയിലെ ചില നല്ല മുഹൂര്‍ത്തങ്ങളില്‍ നിന്ന്

സെല്‍ഫി ടൈം

ശ്രുതി ലക്ഷ്മിയുടെ ഭര്‍ത്താവ് നായികമാര്‍ക്കൊപ്പം നിന്നൊരു സെല്‍ഫി

ആഘോഷം

ആഘോഷമായി നടന്ന ചടങ്ങില്‍ നിന്ന് ഒരു ചിത്രം കൂടെ.

English summary
Serial actress Sreelaya's betrothal ceremony photo's

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam