»   » പുതിയ നടിമാര്‍ക്ക് അവസരം ഒരുക്കാനാണോ സീരിയല്‍ നടിമാരെല്ലാം വേഗം വിവാഹം കഴിക്കുന്നത്?

പുതിയ നടിമാര്‍ക്ക് അവസരം ഒരുക്കാനാണോ സീരിയല്‍ നടിമാരെല്ലാം വേഗം വിവാഹം കഴിക്കുന്നത്?

By: Teresa John
Subscribe to Filmibeat Malayalam

ഏപ്രില്‍, മേയ് മാസങ്ങള്‍ പൊതുവേ വിവാഹങ്ങളുടെ മാസമായിട്ടാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം സിനിമക്കാരുടെയും സീരിയലുകാരുടെയും വിവാഹ സീസണായിരുന്നു.

ചന്ദനമഴയിലെ നടിമാരുടെ വിവാഹത്തിന് പിന്നാലെ സീരിയല്‍ നടി ശ്രീലയയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മനസമ്മതം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെയാണ് ശ്രീലയയുടെ വിവാഹവും.

ശ്രീലയയുടെ വിവാഹം

സീരിയല്‍ നടിയായ ശ്രീലയയെ വിവാഹം കഴിച്ചിരിക്കുന്നത് നിവില്‍ ചാക്കോയാണ്. ഇരുവരുടെയും മനസമ്മതം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് വിവാഹവും.

സിനിമ കുടുംബത്തില്‍ നിന്നും

നടി ശ്രീലയയും സിനിമ കുടുംബത്തില്‍ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ.

സിനിമയിലുടെ അഭിനയത്തിലേക്ക്

സീരിയലില്‍ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലില്‍ സജീവമാവുകയായിരുന്നു.

സീരിയലില്‍ സജീവമായി ശ്രീലയ

മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു.

നടി ശ്രുതി ലക്ഷ്മിയുടെ സഹോദരി

ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. സഹോദരിയുടെ വിവാഹത്തിന് ശ്രുതിയും നന്നായി തിളങ്ങി നില്‍ക്കുകയാണ്.

English summary
Serial actress Sreelaya's marriage photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam