»   » അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഉമ നായര്‍ ഇത്രയും സുന്ദരിയായിരുന്നോ?

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഉമ നായര്‍ ഇത്രയും സുന്ദരിയായിരുന്നോ?

By: Teresa John
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് ഉമ നായര്‍. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദര്‍ശനിലെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

തടിക്കുറയ്ക്കാന്‍ അനുഷ്കയ്ക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ച് പ്രമുഖ നടി!

കിടക്ക പങ്കിടുകയും മറ്റ് ആവശ്യങ്ങളും നടിമാര്‍ ചെയ്യണം!ഇല്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താക്കും

തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചാണ് വളര്‍ന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.

അമ്മ വേഷങ്ങള്‍

പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു.

നിരവധി സീരിയലുകള്‍

ഉമ നായര്‍ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

ശ്രദ്ധേയ സീരിയലുകളിലും അഭിനയിച്ചു

മൗനം, മകള്‍, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകണ്‍മണി, കൃഷ്ണ തുളസി എന്നിങ്ങനെ മികച്ച പല സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തന്നെയായിരുന്നു ഉമ അഭിനയിച്ചിരുന്നത്.

സിനിമകളിലും സജീവം

സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ഉമ അഭിനയിച്ചിരുന്നു. ജെയിംസ് ആന്‍ഡ് ആലീസ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഡിസംബര്‍, എന്നീ മലയാള സിനിമകളിലും നൈനിനത്താലെ സുഖം താനെടി എന്ന തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ ഒരുക്കമാണ്

ഗ്ലാമറസായി അഭിനയിക്കണമെന്നുള്ളത് കൊണ്ടാണ് അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും നല്ല ഓഫറുകള്‍ വന്നിട്ടും നടി വേണ്ടെന്ന് വെച്ചിരുന്നത്. എന്നാല്‍ ആ കാഴ്ചപാടുകളില്‍ നടി അല്‍പ്പം മാറ്റം വരുത്തിയിരുന്നു. നല്ല അവസരങ്ങള്‍ സിനിമയിലേക്ക് വന്നാല്‍ അഭിനയിക്കാന്‍ ഉമ തയ്യാറാണ്.

വേഷം എന്താണെങ്കിലും പ്രശ്‌നമല്ല

പല നടിമാരും അമ്മ, ചേച്ചി എന്നിങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കുന്നവരാണ്. എന്നാല്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ് ഉമ നായര്‍. നല്ല കഥാപാത്രത്തെയാണ് കിട്ടുന്നതെങ്കില്‍ അവയെ ഇരുകൈയും നീട്ടി സ്വീകരിക്കാനും ഉമ തയ്യാറാണ്.

English summary
Serial actress Uma Nair's Latest photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam