For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാര്യം കഴിഞ്ഞപ്പോൾ ഞാൻ ബി​ഗ് സീറോ'; കരച്ചിലടക്കാനാവാതെ യമുന റാണി

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാണ് നടി യമുന റാണി. ചന്ദന മഴ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് യമുന കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും പിൽക്കാലത്ത് സീരിയലുകളിൽ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.

  വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാ​ഹം കഴിച്ചത്. പെൺമക്കളുടെ പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭർത്താവ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ ഇല്ലെന്നും യമുന റാണി പറഞ്ഞിരുന്നു. പണമില്ലാതായപ്പോൾ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്.

  Also Read: എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? പ്ലീസ് ഫോളോ ചെയ്യൂ! ആര്‍മിയ്ക്ക് നിമിഷയുടെ മറുപടി

  ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിലെ ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോ​ഗ്രാമിൽ എത്തിയിരിക്കുകയാണ് യമുന. പ്രോ​ഗ്രാമിന്റെ പ്രൊമോ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് യമുന കരയുന്നത് പ്രൊമോ വീഡിയോയിൽ കാണാം. 'എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോൾ ഞാൻ ഒരു ബി​ഗ് സീറോയായി.

  അന്നെടുത്ത തീരുമാനം ആണ് സ്വന്തമായിട്ട് ഒരു സെന്റിലെങ്കിലും ഒരു മുറി എനിക്ക് വേണമെന്ന്,' യമുന റാണി കരഞ്ഞു കൊണ്ട് പറഞ്ഞതിങ്ങനെ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യമുനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് കൊണ്ട് വന്നിരിക്കുന്നത്.

  Also Read: ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  അടുത്തിടെ സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് യമുന മനസ്സ് തുറന്നിരുന്നു. പെൺമക്കളായിരുന്നു വിവാഹത്തിന് നിർബന്ധിച്ചത്. ഞങ്ങൾ ജോലി കിട്ടി പോയിക്കഴിഞ്ഞാൽ ഒറ്റയ്ക്കാവുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. രണ്ടാമതൊരു ബന്ധം ഉണ്ടായാൽ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മക്കൾക്ക് ചീത്തപ്പേരുണ്ടാക്കാൻ ആ​ഗ്രഹിച്ചില്ല. ആദ്യ വിവാഹം തന്റെ തീരുമാന പ്രകാരം ആയിരുന്നില്ല.

  Also Read: ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തത് പേഴ്‌സണല്‍ പ്രശ്‌നം കൊണ്ട്; ആരതി പെങ്ങളുടെ കല്യാണത്തിന് വരാത്തതിനെ കുറിച്ച് റോബിൻ

  എന്നാൽ രണ്ടാമത്തെ വിവാഹം താൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും യമുന റാണി അന്ന് പറഞ്ഞു. രണ്ട് പെൺമക്കളായതിനാൽ രണ്ടാം വിവാഹം ശരിയായില്ലെങ്കിൽ മക്കളെയും ബാധിക്കും. അതിനാൽ നന്നായി അടുത്തറിഞ്ഞ ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നും യമുന പറഞ്ഞു.

  മുൻപ് എല്ലാവരും പറയുന്ന വഴികളിലൂടെയാണ് ജീവിച്ചത്. ഇന്ന് സ്വന്തം ജീവിതത്തിലെ കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നുണ്ടെന്നും യമുന പറഞ്ഞു. ബന്ധുക്കളായി എല്ലാവരും ഉണ്ടായിരുന്നെങ്കിലും കൈയിലെ പണം തീർന്നതോടെ ആരും ഇല്ലാതായെന്നും യമുന തുറന്ന് പറഞ്ഞു. കൈയിൽ പണം ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു. അക്കാലത്ത് എന്റെ കുടുംബത്തിന്റെ നട്ടെല്ല് ഞാനായിരുന്നു. എന്നാൽ പണം തീർന്നതോടെ ആരും ഇല്ലാതായെന്നാണ് യമുന പറഞ്ഞത്.

  Read more about: tv
  English summary
  Serial Actress Yamuna Rani New Promo In Flowers Oru Kodi Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X