twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയപ്പെട്ട പരമ്പരകൾ ഏതാനും ദിവസങ്ങൾ കൂടി മാത്രം, ഏപ്രിൽ ആദ്യ ആഴ്ചയോടെ സീരിയലുകൾ നിലയ്ക്കും

    |

    കൊറോണ വൈറസ് വ്യാപനം ജനങ്ങളുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. കൊവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ- സീരയിൽ മേഖലയെ കൂടെയാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ തിയേറ്ററുകൾ അടച്ച് പൂട്ടുകയും ഷൂട്ടിങ്ങുകൾ നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം.

    എന്നാൽ മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻകരുതലുകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നുള്ള തീരുമാനത്തിലാണ് എത്തിയത്. എന്നാൽ ഏപ്രിൽ ആദ്യ ആഴ്ചയോടെ മിനിസ്ക്രീനിൽ സീരിയലുകളുടുടെ സംപ്രേക്ഷണം ഇല്ലാതാവുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഏഷ്യവില്ല് മലയാളമാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

     സർക്കുലർ ഇറക്കിയിരുന്നു

    ഫെഡറേഷൻ ഓഫ് വെസ്റ്റൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനും ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമാണ് സിനിമ, വെബ് സീരീസ്, സീരിയൽ എന്നിവയുടെ ഷൂട്ടിങ് നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. തുടർന്ന് മാർച്ച് 19 മുതൽ 31 വരെ സിനിമകൾ,വെബ്‌സീരീസുകൾ ,സീരിയലുകൾ തുടങ്ങിയവയുടെ ഷൂട്ടിങ് നിർത്തി വെക്കാൻ നിർദ്ദേശിച്ച് അവർ സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.

     അനിശ്ചിതത്വത്തിൽ

    നിലവിൽ രാജ്യത്ത് ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ സീരിയലുകൾ, പ്രതിദിന പരിപാടികൾ, റിയാലിറ്റി ഷോ, വെബ്‌സീരിസ്‌ തുടങ്ങിയവയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീളും.. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ തീരുന്നതോടെ ഏപ്രിൽ ആദ്യ ആഴ്ചയോടെ എല്ലാ ചാനലുകളിലേയും സീരിയൽ സംപ്രേക്ഷണം നിലയ്ക്കും. എന്നാൽ പഴയ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യാനാണ് ഇപ്പോഴുള്ള തീരുമാനമെന്ന് ചാനൽ വക്താക്കളെ ഉദ്ധരിച്ചു കൊണ്ട് ഐഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു.

     സർക്കാർ നിർദ്ദേശം

    അതേസമയം നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗണിനു ശേഷം ഷൂട്ടിങ്ങ് പുനരാരംഭിക്കണമെന്നുണ്ടെങ്കിൽ സർക്കാർ നിർദ്ദേശം ആവശ്യമായി വരും. മുൻപ് സംപ്രേക്ഷണം നടത്തിയിരുന്ന മഹാഭാരതം രാമായണം, ഭ്യോംകോശ്,ഷാരൂഖാൻ അഭിനയിച്ച പരമ്പരയായ സർക്കസ് എന്നിവ ദൂരദർശനിൽ‌ പുനഃസംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.

     ശക്തിമാനും


    രാമായണവും മഹാഭാരതവും തിരികെ എത്തിയപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട പരമ്പയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. ശക്തിമാൻ എന്ന ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ‘ഞങ്ങളുടെ ബാല്യകാല ഹീറോയെ മക്കളും കാണട്ടേ, ശക്തിമാനെ ഞങ്ങൾ മിസ് ചെയ്യുന്നു, ദയവായി ശക്തിമാന്റെ സംപ്രേക്ഷണം ചെയ്യൂ.. തുടങ്ങുന്ന ട്വീറ്റുകളും വ്യാപകമാകുകയാണ്. 90 കളിൽ ആരംഭിച്ച ഹിന്ദിയിലായിരുന്നു ആദ്യം സംപ്രേക്ഷണം തുടങ്ങിയത്.പിന്നീട് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റി സംപ്രേഷണം ചെയ്തു. മറ്റൊരു പരമ്പരയ്ക്കും ലഭിക്കാത്ത ജനപിന്തുണയായിരുന്നു ശക്തിമാൻ നേടിയെടുത്തത്.

    Read more about: serial പരമ്പര
    English summary
    Serial Telecast Stop To April First Week
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X