For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്; ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം, സജിന് ആശംസകളുമായി ഷഫ്‌ന

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശിവേട്ടന്‍ അതാണ് സജിന്‍. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പര സാന്ത്വനത്തിലെ നായകനായി അഭിനയിച്ച് തുടങ്ങിയതോടെയാണ് സജിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. നടി ഷഫ്‌ന നിസാമിന്റെ ഭര്‍ത്താവ് കൂടിയായ സജിന്‍ സിനിമയില്‍ അഭിനയിച്ചാണ് തുടക്കം. ഇപ്പോള്‍ സാന്ത്വനത്തിലെ ശിവനെന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു.

  ഇന്നിതാ ശിവേട്ടന്റെ ജന്മദിനമാണെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍. പ്രിയപ്പെട്ട ഇക്കായെ കുറിച്ച് എഴുതി ഷഫ്‌നയും രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ പ്രിയതമന് സ്‌നേഹ ചുംബനങ്ങള്‍ നല്‍കുന്ന നിരവധി ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ഒപ്പം സജിനെ പോലൊരാള്‍ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ഭര്‍ത്താവിനെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും ഷഫ്‌ന പറയുകയാണ്. വിശദമായി വായിക്കാം...

  എന്റെ ഇക്കാക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകള്‍ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങള്‍ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്.

  ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിങ്ങള്‍ക്ക് കിട്ടുന്ന സ്‌നേഹം എല്ലാം കണ്ടു ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബെര്‍ത്ത് ഡേ... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഷഫ്‌ന സൂചിപ്പിച്ചിരിക്കുന്നത്.

  ഷഫ്‌നയുടെ പോസ്റ്റിന് താഴെ 'നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു വാവാസേ' എന്ന് കമന്റിട്ട് സജിനും എത്തിയിരുന്നു. സജിനും ഷഫ്‌നയ്ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടാണ് ആരാധകരെത്തിയിരിക്കുന്നത്. പരസ്പരം മനസിലാക്കി എന്നും സ്‌നേഹത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നാണ് ആരാധകരുടെ കമന്റ്. മുന്‍പ് പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രണയകഥയാണ് സജിനും ഷഫ്‌നയും തമ്മിലുള്ളത്. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചത് മുതലാണ് താരങ്ങള്‍ പരിചയത്തിലാവുന്നത്.

  പരിചയം പ്രണയമായി വളര്‍ന്നതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നതായി ഷഫ്‌ന മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാ എന്ന് വിളിച്ചോളാന്‍ സജിന്‍ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ആക്കിയത്. കല്യാണം കഴിയുന്നതിന് മുന്‍പ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും പേടിച്ചിരുന്നു. വിവാഹശേഷം ബോള്‍ഡായി കാര്യങ്ങള്‍ തീരുമാനിച്ച് തുടങ്ങിയെന്നാണ് ഷഫ്‌ന പറയുന്നത്. തന്റെ ജീവിതത്തില്‍ ഒരുപാട് ചെറിയ നല്ല മാറ്റങ്ങള്‍ വരുത്തിയത് ഇക്കയാണെന്ന് ഷഫ്‌ന പറയുന്നു. ഷഫ്‌നയെ പോലെ ഒരാളെ ഭാര്യയായി കിട്ടിയതാണ് ഏറ്റവും വലിയ സമ്മാനമെന്ന് സജിനും പറയുന്നു.

  Prithviraj received uae golden visa

  2013 ഡിസംബറിലായിരുന്നു ഷഫ്‌നയും സജിനും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടക്കുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹം ആയത് കൊണ്ട് ഷഫ്‌നയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് 8 വര്‍ഷത്തിലേക്ക് എത്താന്‍ പോവുകയാണ്. സജിന്റെ 24-ാമത്തെ വയസിലായിരുന്നു വിവാഹം. 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന സിനിമയില്‍ ഷഫ്‌ന അഭിനയിച്ചതിന് ശേഷമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് കുറേ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോഴും സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍.

  Read more about: shafna ഷഫ്‌ന
  English summary
  Shafna Nizam Emotional Words About Her Husband Sajin On His Birthday Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X