»   » സൂപ്പര്‍ ഹീറോ ശക്തിമാന്റെ തുടക്കം എങ്ങനെ? വമ്പന്‍ സര്‍പ്രൈസുമായി ശക്തിമാന്‍ വീണ്ടും വരുന്നു

സൂപ്പര്‍ ഹീറോ ശക്തിമാന്റെ തുടക്കം എങ്ങനെ? വമ്പന്‍ സര്‍പ്രൈസുമായി ശക്തിമാന്‍ വീണ്ടും വരുന്നു

By: Sanviya
Subscribe to Filmibeat Malayalam

90കളില്‍ ജനപ്രീതി നേടിയ സൂപ്പര്‍ ഹീറോ ശക്തിമാന്‍ വീണ്ടും വരുന്നു. ശക്തിമാനായി വേഷമിട്ടിരുന്ന മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ദൂരദര്‍ശനിലാണ് പരമ്പര സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്നത്. ഇപ്പോള്‍ മറ്റ് ചാനലുകളുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും മുകേഷ് ഖന്ന പറയുന്നു.

കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ഇത്തവണ സംപ്രേഷണം ചെയ്യുക. എന്നാല്‍ പുതിയ സീസണില്‍ ശക്തിമാന്റെ കുട്ടിക്കാലം മുതലുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കിലും ശക്തിമാന്‍ വേഷം താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.

shaktimaan

6 മുതല്‍ 6.30 വരെയാണ് പരമ്പര പ്രക്ഷേപണം ചെയ്യുക. കൂടാതെ കളേഴ്‌സ്, സോണി തുടങ്ങിയ ചാനലുകളുടെ സഹായവും തേടുന്നുണ്ട്. കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിക്കാനാണ് ഇതെന്നും മുകേഷ് ഖന്ന പറയുന്നു.

15 വര്‍ഷം മുമ്പുള്ള ശക്തിമാനാകാന്‍ ഇനിയും കഷ്ടപ്പെടേണ്ടി വരും. എട്ട് കിലോയോളം ഭാരമാണ് കുറയ്‌ക്കേണ്ടത്. പ്രേക്ഷകരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് താന്‍ വീണ്ടും ശക്തിമാനാകാന്‍ തീരുമാനിച്ചതെന്നും മുകേഷ് ഖന്ന പറയുന്നു. ഇപ്പോള്‍ പരമ്പരയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും താരം പറയുന്നു.

English summary
'Shaktimaan' will show origin of superhero in the new season.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam