»   » ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

Posted By:
Subscribe to Filmibeat Malayalam

എന്ത് കിട്ടിയാലും ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് കഴിഞ്ഞ ആഴ്ച കിട്ടിയത് സീരിയല്‍ നടി ശാലു കുര്യന്റെ ചില വീഡിയോകളും ഫോട്ടോകളുമാണ്. ഷൂട്ടിങിനിടെ ശാലു അറിയാതെ വന്ന ഫോട്ടോ എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങല്‍ വൈറസ് പോലെ പടര്‍ന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ താനറിയാതെ ലീക്കായതൊന്നുമല്ലെന്നാണ് ശാലു പറയുന്നത്.

ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണതെന്നും അബദ്ധമല്ലെന്നും ശാലു പറയുന്നു. അതിലെന്താണ് തെറ്റെന്നാണ് നടിയുടെ ചോദ്യം. 'മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഒരു സിനിമയിലെ ഒരു രംഗമാണതെന്ന് ശാലു വ്യക്തമാക്കി. തുടര്‍ന്ന് വായിക്കൂ...

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണതെന്നും അബദ്ധമല്ലെന്നും ശാലു പറയുന്നു. അതിലെന്താണ് തെറ്റെന്നാണ് നടിയുടെ ചോദ്യം. 'മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഒരു സിനിമയിലെ ഒരു രംഗമാണതെന്ന് ശാലു വ്യക്തമാക്കി.

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഇത്തരമൊരു കോസ്റ്റ്യൂമില്‍ ആ രംഗം ചിത്രീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ഞാനൊരു അറിയപ്പെടുന്ന താരമൊന്നുമല്ലായിരുന്നു. ഈ രംഗത്തേക്ക് വന്ന പുതിയ നടിയായിരുന്ന എനിക്ക് പ്രതിബദ്ധതയുടെ പേരില്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തോന്നിയില്ലെന്ന് ശാലു പറഞ്ഞു

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഇന്ന് അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചതില്‍ യാതൊരു പശ്ചാത്താപവും തോന്നുന്നുമില്ല. അത് മോശമായ ചിത്രമൊന്നുമല്ല, മാത്രമല്ല ആ വിഡിയോയില്‍ എന്താണ് വള്‍ഗര്‍ ആയി ഉള്ളതെന്ന് മനസ്സിലാകുന്നില്ല. അതിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ മനസിനാണ് സത്യത്തില്‍ പ്രശ്‌നമെന്ന് ശാലു പറഞ്ഞു

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഇത്തരം വേഷങ്ങള്‍ ധരിച്ച് നടക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. സിനിമയിലും ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന നായികമാരെ കണ്ടിട്ടില്ലേ? ഇവിടെ കാര്യങ്ങളെ മോശമായി വളച്ചൊടിക്കുകയാണ്.

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഈ വിഡിയോ പുറത്തുവന്നതോടെ ആളുകള്‍ക്ക് എന്നോടുള്ള സമീപനത്തില്‍ വരെ മാറ്റം വന്നിട്ടുണ്ട്. എന്റെ വിശേഷങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചിരുന്ന അവര്‍ ഇപ്പോള്‍ മോശപ്പെട്ട കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും കമന്റ് ചെയ്യുന്നു. ഞാന്‍ മോശപ്പെട്ട പണിക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചവര്‍ വരെ ഉണ്ട്.

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടല്ല. എന്നെ പോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടെയും വ്യാജവിഡിയോ ഇങ്ങനെ തെറ്റായരീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ളവര്‍ എന്താണ് ഇതിലൂടെ നേടുക എന്നെനിക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ ഒരുപാട് വേദനിക്കുന്നുണ്ട്.

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

ഒരു വാര്‍ത്തയുടെ രണ്ടുവശവും അറിഞ്ഞ് വേണം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ഇവിടെ വാര്‍ത്തകള്‍ തെറ്റാണോ ശരിയാണോ എന്നുപോലും നോക്കാതെ ഞൊടിയിടയില്‍ വൈറലാക്കാനുള്ള തത്രപ്പാടിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.

ആ വിഡിയോ അബദ്ധമല്ല, മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

സിനിമാ-സീരിയല്‍ രംഗം എന്തോ മോശമായ ഒന്നാണെന്നാണ് പലരുടെയും വിശ്വാസം. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരനെയും ഒപ്പം കൊണ്ടുപോയി സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റുന്ന മറ്റൊരു ജോലി ഉണ്ടോ? ഇത്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച് ദയ്‌വ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിച്ചോട്ടെ- ഷാലു പറയുന്നു.

English summary
Shalu Kurian asking that what is wrong in that video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam