For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്‍റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു! സ്വാസികയാണ് സഹായിച്ചതെന്ന് ഷാനവാസ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സീത അടുത്തിടെയാണ് അവസാനിച്ചത്. ചിന്താവിഷ്ടയായ സീതയായി മറ്റൊരു ചാനലിലായിരുന്നു ഈ പരമ്പര ആദ്യം സംപ്രേഷണം ചെയ്തത്. പിന്നീടത് ഫ്‌ളവേഴ്‌സ് ചാനല്‍ ഏറ്റെടുക്കുകയായിരുന്നു. സീതയെ അവതരിപ്പിച്ചത് സ്വാസികയായിരുന്നു. ഇന്ദ്രനായെത്തിയത് ഷാനവാസുമായിരുന്നു. മിനിസ്‌ക്രീനിലെ മിന്നും പ്രണയ ജോഡികളാണ് ഇരുവരും. സീതയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ തന്നെ മൂന്നാം ഭാഗം എത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. സംവിധായകനും ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.

  സീതയിലൂടെയാണ് സ്വാസികയുടേയും ഷാനവാസിന്റേയും ജീവിതം മാറിമറിഞ്ഞത്. നേരത്തെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള സ്വാസിക ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ്. ജോഷിയുടെ ഏറ്റവും പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിലും സ്വാസിക അഭിനയിച്ചിരുന്നു. സീതയ്ക്ക് മാത്രമല്ല ഇന്ദ്രനെത്തേടിയും സിനിമയിലെ അവസരങ്ങള്‍ എത്തുന്നുണ്ട്. വില്ലനായി അരങ്ങേറുന്നതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഷാനവാസ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  മിനിസ്‌ക്രീനിലെ പരമ്പരകളില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന പരമ്പരകളിലൊന്നായിരുന്നു സീത. അടുത്തിടെയായിരുന്നു പരമ്പരയുടെ ക്ലൈമാക്‌സ് സംപ്രേഷണം ചെയ്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി ലൈവായാണ് സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളും പരമ്പരയിലുണ്ടായിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സീരിയല്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന സംഭവങ്ങളാണ് നടന്നതെങ്കിലും ശുഭപര്യവസാനമായ ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്.

  തന്നെ സംബന്ധിച്ചിടത്തോളം ഇന്ദ്രന്‍ ശരിക്കുമൊരു വെല്ലുവിളിയായിരുന്നുവെന്ന് ഷാനവാസ് പറയുന്നു. കുങ്കുമപ്പൂവിലെ രുദ്രനിലൂടെയാണ് താന്‍ നേരത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വില്ലത്തരത്തില്‍ തുടങ്ങി പിന്നീട് നന്മയുടെ പാതയിലേക്ക് വഴിമാറുന്ന കഥാപാത്രം കൂടിയായിരുന്നു രുദ്രന്‍. ഇന്ദ്രനെ സ്വീകരിക്കുമ്പോള്‍ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരം പറയുന്നു. രുദ്രനില്‍ നിന്നും ഇന്ദ്രനിലേക്കുള്ള മാറ്റത്തെ ആരാധകര്‍ ശക്തമായി പിന്തുണയ്ക്കുകയായിരുന്നു.

  മലയാളത്തിലെ സീരിയലുകളില്‍ അത്ര പരിചിതമല്ലാത്ത രംഗങ്ങളായിരുന്നു സീതയിലുണ്ടായിരുന്നത്. സീത-ഇന്ദ്രന്‍ പ്രണയത്തിനിടയിലെ റൊമാന്റിക് സീനുകള്‍ക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. സ്വാസികയും ഷാനുവുമായുള്ള കെമിസ്ട്രി മികച്ചതാണെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. സീതയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ തനിക്ക് നല്ല മടിയായിരുന്നു. സെറ്റിലുള്ളവര്‍ക്കെല്ലാം ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നതാണ്. സ്വാസിക നല്‍കിയ ധൈര്യമാണ് അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സഹായകമായതെന്നും ഷാനു പറയുന്നു.

  ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ താന്‍ സംവിധായകനെ സമീപിച്ചിരുന്നുവെന്ന്് ഷാനു പറയുന്നു. തന്റെ ജോലിക്ക് ഇതാവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് തീരുമാനം മാറ്റിയതെന്ന് താരം പറയുന്നു. ഷൂട്ടിനിടയില്‍ സംവിധായകന്‍ തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചും ഷാനു തുറന്നുപറഞ്ഞിരുന്നു. ഇന്ദ്രനെ വിശ്വസിച്ച് ഏല്‍പ്പിക്കുകയാണെന്നും സുരക്ഷിതമായി കൊണ്ടുപോവണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പരമാവധി സ്വാതന്ത്ര്യം നല്‍കിയിരുന്നു അദ്ദേഹം.

  സീതയിലെ ഓരോരുത്തരേയും താനിപ്പോള്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും ഷാനവാസ് പറയുന്നു. സീതയേയും ഇന്ദ്രനേയും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് പലരും ഇപ്പോള്‍ തന്നെ വിളിക്കാറുണ്ട്. കുടുംബത്തിലൊരാളെപ്പോലെയാണ് പലരും തങ്ങളെ കരുതുന്നത്. സീതയുടെ സ്വീകാര്യതയിലും ആരാധകപിന്തുണയിലും സന്തോഷമുണ്ടെന്നും സ്വാസിക പറയുന്നു.

  English summary
  Shanavas about Seetha Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X