For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് അവളെ ഇഷ്ടമാണോ, ആണെങ്കില്‍ പോയി പ്രേമിക്കെടാ, അന്ന് ഉപ്പ പറഞ്ഞതിനെ കുറിച്ച് ഷാനവാസ്

  |

  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനാണ് ഷാനവാസ്. സീരിയലില്‍ രുദ്രന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തിയതെങ്കിലും പിന്നീട് നായകനായി. കുങ്കുമപ്പൂവ് പരമ്പരയ്ക്ക് ശേഷം ഷാനവാസിന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു.

  സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ ഒരു സന്ദേശം അയച്ചു, രസകരമായ മെസേജിനെ കുറിച്ച് ഷാനവാസ്

  ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത സീതയാണ് നടന്‌ പോപ്പുലാരിറ്റി ലഭിച്ച മറ്റൊരു പരമ്പര. ഇന്ദ്രന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുകയായിരുന്നു. സീരിയല്‍ അവസാനിച്ചിട്ടും ഇന്ദ്രന്‍ ചര്‍ച്ചയായിരുന്നു. സാസ്വികയായിരുന്നു പരമ്പരയില്‍ ഷാനവാസിന്റെ പെയറായി എത്തിയത്. ഇപ്പോഴിത തന്റെ സ്‌കൂള്‍ കാലത്തെ പ്രണയത്തെ കുറിച്ച് പറയുകയാണ് ഷാനവാസ്. ഫ്‌ളവേഴ്‌സിന്റെ ഒരു കോടിയില്‍ പങ്കെടുക്കവെയാണ് ഈ കാര്യം പറഞ്ഞത്. ഒപ്പം തന്നെ വിവാഹത്തെ കുറിച്ചും നടന്‍ പറയുന്നുണ്ട്.

  ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി

  സ്‌കൂള്‍ സമയത്തുണ്ടായിരുന്ന സംഭവമാണ് ഷാനവാസ് പറഞ്ഞത്. ഞങ്ങള്‍ താഴത്തെ നിലയിലായിരുന്നു. പാത്രം കഴുകാന്‍ പോവുമ്പോള്‍ പൂവ് വീണു, ഇത് മൂന്നാല് ദിവസം തുടര്‍ന്നു. ആരാണെന്ന് അന്വേഷിച്ച് നോക്കിയെങ്കിലും ആരേയും കണ്ടിരുന്നില്ല. പിറ്റേദിവസം ഹെഡ്മാഷ് വന്ന് ചെവിക്ക് പിടിച്ചു, ഉപ്പയേയും കൂട്ടി സ്‌കൂളിലേക്ക് വരാന്‍ പറഞ്ഞു. ഞാനൊന്നും ചെയ്തിട്ടില്ലല്ലോ, എന്തിനാണ് ഇങ്ങനെയെന്നായിരുന്നു ചിന്തിച്ചത്. ആ സമയത്ത് ഒരു പോലീസ് ജീപ്പുമുണ്ടായിരുന്നു. എസ് ഐയുടെ മോളായിരുന്നു ആ കുട്ടി. അദ്ദേഹം മകളെ സേഫാക്കി എന്നെ ചീത്ത പറഞ്ഞു. ഉപ്പ ഇതെല്ലാം കേട്ടു, ഒന്നും മിണ്ടിയില്ല. തിരിച്ച് പോവുമ്പോഴും ഉപ്പ ഒന്നും സംസാരിച്ചിരുന്നില്ല. എടാ നിനക്ക് അവളെ ഇഷ്ടമാണോ, ഇഷ്ടമാണെങ്കില്‍ പോയി പ്രേമിക്കെടാ എന്നായിരുന്നു എന്നോട് പറഞ്ഞത്.

  വീട്ടുകാര്‍ കണ്ടെത്തിയ വിവാഹമായിരുന്നു ഷാനവാസിന്റേത്. എന്നാല്‍ ഇതുവരെ ഭാര്യയെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് കൊണ്ടു വന്നിട്ടില്ല.
  അനിയത്തിമാരൊക്കെ കല്യാണം കഴിഞ്ഞ് പോയപ്പോള്‍ പിടിച്ചു കെട്ടിക്കുകയായിരുന്നു എന്നാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്.
  ''അനിയത്തിമാരൊക്കെ കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ഉമ്മയ്ക്ക് സഹായത്തിനൊന്നും ആളില്ലായിരുന്നു. അങ്ങനെയാണ് എന്നെ പിടിച്ച് കെട്ടിച്ചത്. ഓരോരോ ജോലികള്‍ ചെയ്യുകയായിരുന്നു ഞാന്‍, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അഭിനയമെന്ന എന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുകയായിരുന്നു ഉമ്മ. കുങ്കുമപ്പൂവിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഉമ്മയ്ക്കൊരുപാട് സന്തോഷമായിരുന്നു. അന്ന് ഉമ്മയുടെ കണ്ണുനിറഞ്ഞതും എന്നെ കെട്ടിപ്പിടിച്ചതുമെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. അതുപോലെ തന്നെ ഭാര്യയും നല്ല പിന്തുണയാണ്''.

  സീതയിലെ ആദ്യ രാത്രി സീന്‍ കണ്ട് ഭാര്യ പറഞ്ഞതിനെ കുറിച്ചും ഷാനവാസ് പറയുന്നുണ്ട്. ''ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വന്‍സ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപില്‍ വോയ്‌സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്''. ഷാനവാസിനോടൊപ്പം സ്വാസികയും ഒരു കോടിയില്‍ എത്തിയിരുന്നു.

  റൊമാന്റിക് രംഗങ്ങള്‍ ചെയ്യുന്നതിനിടയിലും ഞങ്ങള്‍ അടിയുണ്ടാക്കാറുണ്ടെന്ന് സ്വാസിക പറഞ്ഞു.'ഞാന്‍ ഓരോ സജഷന്‍സ് കൊടുക്കുമ്പോഴും ഷാനു എതിര്‍ക്കും. എനിക്കറിയാം ചെയ്യാം, ഞാന്‍ ചെയ്തോളാമെന്ന് പറയും. വരുമ്പോള്‍ എങ്ങനെയെങ്കിലും അത് നന്നായി വരികയും ചെയ്യും. ഷാനുവിന് പെണ്‍കുട്ടികളുടെ വീഡിയോ കോളൊക്കെ വരാറുണ്ടായിരുന്നു. എന്നോട് ഷാനുക്കയുടെ നമ്പര്‍ ചോദിക്കുന്നവര്‍ക്ക് ഞാന്‍ നമ്പര്‍ കൊടുക്കാറില്ല. ഞാന്‍ കല്യാണം കഴിഞ്ഞ് ഭാര്യയും വീട്ടമ്മയുമായാണ് ആളുകള്‍ എന്നെ കാണുന്നത്. പ്രണയമൊന്നും എന്നോടാരും പറഞ്ഞിട്ടില്ലെന്നു സ്വാസിക പറഞ്ഞു.

  Read more about: shanavas
  English summary
  Shanavas Shanu Opens Up About Funny Incident In His School Life, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X