For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി

  |

  ഉപ്പും മുളകും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ലെച്ചുവിന്റെ വിവാഹത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ അതിന് മുന്‍പ് കല്യാണം കഴിക്കാന്‍ പോവുന്ന പയ്യന്‍ ആരായിരിക്കും എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ പലരുടെയും പേരുകള്‍ ഇതിനകം പറഞ്ഞ് കേട്ടിരുന്നെങ്കിലും അവരൊന്നുമല്ലെന്നുള്ള സൂചനയാണ് പിന്നീട് ലഭിച്ചത്.

  കഴിഞ്ഞ ദിവസം സിനിമാ താരം ഷെയിന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നിരുന്നു. എന്നാല്‍ ഷെയിന്‍ ചുമ്മാ വരുന്നതല്ലെന്നുള്ള സൂചന ഇപ്പോഴാണ് പുറത്ത് വന്നത്. ഉപ്പും മുളകിലെയും സര്‍പ്രൈസ് ഇതാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പേജിലൂടെ ഷെയിന്‍ പങ്കുവെച്ചൊരു വീഡിയോ ആണ് ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലാണ് ഷെയിന്‍ എത്തുന്നത്. എവിടെയോ പോയി വരുന്ന ബാലു ലെച്ചുവിനെ വേഗം ഒരുക്കി നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ്. തൊട്ട് പിന്നാലെ 'അച്ഛാ ദോ അളിയന്‍ വരുന്നു' എന്ന് കേശു വിളിച്ച് പറയുകയാണ്. കുടുംബത്തില്‍ ബാലു ഒഴികെ മറ്റാരും ഇതുവരെ കാണാത്ത ആ പയ്യന്‍ ഇതാ എന്നും പറയുമ്പോഴേക്കും ബൈക്കില്‍ സ്‌റ്റൈലിഷ് ലുക്കില്‍ ഷെയിന്‍ ആണ് വരുന്നത്.

  ലെച്ചുവിനൊരു സമ്മാനവുമായിട്ടാണ് ഷെയിന്റെ വരവ്. ഇതിനിടെ മുടി ആരാണ് മുറിച്ചതെന്ന് ബാലു ചോദിക്കുമ്പോള്‍ ഞാന്‍ തന്നെയാണെന്നും വലിയ പ്രശ്‌നങ്ങളൊക്കെ ആണെന്നുമാണ് താരം പറയുന്നത്. ഇതൊക്കെ സത്യമാണോ എന്ന് സംശയിക്കുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ നിന്നും ഉപ്പും മുളകിന്റെയും മരുമകനാകാന്‍ ഷെയിന്‍ നിഗം എന്ന ക്യാപ്ഷനും പ്രമോ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്.

  ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ഉപ്പും മുളകിലുമെത്തുന്നത്. വലിയ പെരുന്നാള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 20 നാണ് റിലീസ് ചെയ്യുന്നത്. നിലവില്‍ നിര്‍മാതാക്കളുമായിട്ടുള്ള പ്രശ്‌നത്തില്‍ കുടുങ്ങി കിടക്കുന്ന ഷെയിന്‍ ടെലിവിഷന്‍ പ്രേക്ഷകരെ കൂടി കൈയിലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്തായാലും ഉപ്പും മുളകിന്റെയും മരുമകനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്.

  അതേ സമയം ഷെയിന്‍ തന്നെയാണോ ലെച്ചുവിന്റെ വരന്‍ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഹല്‍ദി ആഘോഷങ്ങളെല്ലാം വലിയ ആഡംരത്തോടെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഉപ്പും മുളകിലെയും ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞയും ഓറഞ്ചും നിറമുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ലെച്ചുവിനെ അതീവ സുന്ദരിയാക്കി കുടുംബാങ്ങളെല്ലാം ചേര്‍ന്ന് ആടി പാടിയും ഹല്‍ദി ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ്.

  ഇത്രയും നാള്‍ ബാലു ഒരു പണിയും എടുക്കാതെ ഉഴപ്പി നടക്കുകയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ നീലുവിനെയും മക്കളെയും അത്ഭുതപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് ബാലുവിപ്പോള്‍. ഒരു ചെക്ക് കൊണ്ട് കൊടുത്തിട്ട് മകളുടെ കല്യാണത്തിന് വേണ്ടി നീക്കി വെച്ച തുകയാണിതെന്ന് ബാലു പറഞ്ഞതോടെയാണ് എല്ലാവുരം ഞെട്ടിയത്. കാരണം പത്ത് ലക്ഷം രൂപയുടെ ചെക്ക് ആയിരുന്നിത്. നീലു പോലും കരഞ്ഞ് പോയെന്നുള്ളതാണ് രസകരമായ കാര്യം.

  പ്രമോ വീഡിയോ

  English summary
  Shane Nigam Also Part Of Uppum Mulakum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X