»   » സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു, പ്രശസ്ത താരത്തിന്‍റെ വെളിപ്പെടുത്തല്‍

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു, പ്രശസ്ത താരത്തിന്‍റെ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന സ്ത്രീപദത്തിലെ ബാലയെ അത്ര പെട്ടെന്നാരും മറക്കില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്ത്രീപദം. ഷെല്ലി കിഷോറാണ് ബാലയെ അവതരിപ്പിക്കുന്നത്. കുങ്കുമപ്പൂവിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അഭിനേത്രി നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. വീട്ടമ്മമാരുടെ നൊമ്പരമായി മാറിയ കഥാപാത്രമായിരുന്നു കുങ്കുമപ്പൂവിലെ ശാലിനി. അതിന് പിന്നാലെയാണ് സ്ത്രീപദത്തിലെ ബാലയും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്.

മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് ഒരു കാര്യം, അരങ്ങേറ്റത്തിനിടയില്‍ ദുല്‍ഖറിനും പ്രണവിനും ലഭിച്ചത്?

തൊട്ടാവാടിയും നിസ്സഹായയുമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും ഷെല്ലി കിഷോര്‍ ആള്‍ ബോള്‍ഡാണ്. സിനിമയില്‍ നിന്നും സീരിയല്‍ താരങ്ങളെ മാറ്റി നിര്‍ത്തുന്ന പ്രവണത ഇപ്പോഴുമുണ്ടെന്ന് താരം പറയുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സീരിയല്‍ താരങ്ങളെ അകറ്റി നിര്‍ത്തുന്നു

സിനിമയില്‍ നിന്നും സീരിയല്‍ താരങ്ങളെ മാറ്റി നിര്‍ത്തുന്ന പ്രവണത ഇപ്പോഴും തുടരുന്നുണ്ടെന്ന് താരം പറയുന്നു. സീരിയല്‍ താരമായതിനാല്‍ മാത്രം അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് നേരത്തെ ചില താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഷെല്ലി തന്റെ അനുഭവം വ്യക്തമാക്കിയത്.

സീരിയല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ അഭിനയം അവസാനിപ്പിക്കണമെന്നായിരുന്നു ഒരു സംവിധായകന്‍ ആവശ്യപ്പെട്ടത്. പിആര്‍ ചെയ്യാനും സ്വന്തമായി മാര്‍ക്കറ്റ് ചെയ്യാനും അറിയാത്തിനാല്‍ താന്‍ ഇവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരിക്കുമെന്നും താരം പറയുന്നു.

ഈടയില്‍ അഭിനയിച്ചു

ഷെയിന്‍ നിഗവും നിമിഷ സജയനും നായികനായകന്‍മാരായെത്തിയ ഈടയില്‍ ലീല എന്ന കഥാപാത്രത്തെയാണ് ഷെല്ലി അവതരിപ്പിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ നേരത്തെ തന്നെ അറിയാമായിരുന്നു. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു.

തമിഴ് നാട് സര്‍ക്കാരിന്റെ പുരസ്‌കാരം

കേവലം സീരിയല്‍ ആര്‍ടിസ്റ്റെന്ന രീതിയിലായിരിക്കും മലയാളികള്‍ക്ക് ഷെല്ലിയെ പരിചയം. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് ഷെല്ലി. 2013 ല്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍ഗള്‍ എന്ന ചിത്രത്തില്‍ വടിവ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍

സിനിമയിലയാലും സീരിയലിലായാലും അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ഈ അഭിനേത്രി പറയുന്നു.

ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍

സഖാവ്, ഈട തുടങ്ങി ഏഴ് സിനിമകളിലാണ് ഷെല്ലി ഇതുവരെ അഭിനയിച്ചത്. മറ്റ് ഭാഷയില്‍ നിന്ന് മികച്ച അംഗീകാരം തേടിയെത്തിയപ്പോഴും മലയാളത്തില്‍ നിന്ന് മികച്ച അവസരം പോലും ഈ അഭിനേത്രിക്ക് ലഭിച്ചില്ലെന്നത് ഖേദകരമായ വസ്തുതയാണ്.

English summary
Shelly Kishore talking about the difference between film and serial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X