For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ദുര്‍ഗ കൃഷ്ണയോട് ഇഷ്ടം തുറന്ന് പറഞ്ഞ് ഷിയാസ് കരീം; പൊതുവേദിയില്‍ നിന്നുള്ള പ്രൊപ്പോസല്‍ വീഡിയോ പുറത്ത്

  |

  സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഫള്ാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ഷോ ഓരോ ദിവസവും തരംഗമായി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ ഒരുപാട് ഗെയിം ഷോ കള്‍ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുകയാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായിട്ടെത്തുന്ന ഷോ യില്‍ പുതിയ ചില താരങ്ങള്‍ കൂടി സജീവമാവുകയാണ്.

  ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ യുവനടി ദുര്‍ഗ കൃഷ്ണയും അരിസ്റ്റോ സുരേഷും കൂടി സ്റ്റാര്‍ മാജിക് വേദിയിലെത്തിയിരിക്കുകയാണ്. ഇവിടെ എത്തിയതും നടി ദുര്‍ഗയ്ക്ക് ഒരു പ്രൊപ്പോസല്‍ കിട്ടിയതാണ് ശ്രദ്ധേയമാവുന്നത്. രണ്ട് താരങ്ങളും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതോടെ പ്രേക്ഷകരും ആകാംഷയിലാണ്.

  ഷിയാസ് കരീം വിവാഹിതനാവാന്‍ പോവുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അവതാരക ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ പെരുമ്പാവൂരിലുള്ള വീട്ടിലെത്തിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. ഷിയാസിന് വധുവിനെ കണ്ടെത്തുന്നതിന് കുറിച്ച് ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലക്ഷ്മി തന്നെയാണ് വധുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെത്തി. എന്നാല്‍ തങ്ങളുടെ സൗഹൃദത്തെ തെറ്റിദ്ധരിച്ചതാണെന്നും സത്യം അതല്ലെന്നും ലക്ഷ്മി തന്നെ വെളിപ്പെടുത്തി.

  ലക്ഷ്മിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിച്ച് വരുന്നതിനുള്ളില്‍ നടി ദുര്‍ഗ കൃഷ്ണയെ ഷിയാസ് പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. ഏറ്റവുമൊടുവിലത്തെ എപ്പിസോഡില്‍ അതിഥി താരമായിട്ടാണ് ദുര്‍ഗ എത്തിയത്. ഷിയാസിനൊപ്പം ഒരു ഗെയിമുകളില്‍ പങ്കെടുത്ത ദുര്‍ഗ കണ്ണുകള്‍ ഇറുക്കി കാണിച്ചിരുന്നു. പിന്നാലെ ബിനു അടിമാലിയാണ് ഈ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് ഇഷ്ടമാണോന്ന് ചോദിച്ച് വരുന്നത്. ഭയങ്കര ഇഷ്ടമാണെന്ന് ഷിയാസ് മറുപടിയും പറഞ്ഞു. ഇരുവര്‍ക്കും കണ്ണും കണ്ണും നോക്കി നില്‍ക്കാനുള്ള അവസരവും ഇതിനിടെയില്‍ കിട്ടിയിരുന്നു.

  ഒടുവില്‍ റിയലി നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് കുറച്ച് പൂക്കള്‍ നല്‍കി കൊണ്ടാണ് ഷിയാസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. പിന്നാലെ ദുര്‍ഗയും തനിക്ക് ഇഷ്ടമാണെന്ന് പറയുന്നു. ഐ ലവ് യൂ എന്ന് ദുര്‍ഗ പറഞ്ഞതോടെ നടിയെ എടുത്ത് ഉയര്‍ത്തി വേദിയില്‍ നിന്നും വട്ടം കറക്കിയിരിക്കുകയാണ് ഷിയാസ്. രസകരമായ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി നടത്തിയ പ്രൊപ്പോസല്‍ മാത്രമാണിതെന്നാണ് സൂചന.

  അതേ സമയം ദുര്‍ഗയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി വന്ന ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. 'എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം' എന്നാണ് ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍. സിനിമ നിര്‍മാതാവായ അര്‍ജുന്‍ വി രവീന്ദ്രനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പും ഇതേ ചിത്രം ദുര്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നും ഈ ചെറുപ്പക്കാരന്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്ന് വന്നെങ്കിലും നടി കൃത്യമായ ഉത്തരം പറഞ്ഞിട്ടില്ല.

  Recommended Video

  ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

  ദുർഗ വന്നത് പോലെ ബിഗ് ബോസ് താരം അരിസ്റ്റോ സുരേഷും സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു. ഇടയ്ക്ക് സുരേഷിൻ്റെ പ്രണയത്തെ കുറിച്ചുള്ള ചോദ്യവും ഉയർന്ന് വന്നു. ബസ്റ്റ് സ്റ്റാൻ്റിന് പുറകിൽ തങ്കചേച്ചിയുടെ മകൾ കമലാക്ഷിയുടെ കാര്യമാണോന്ന് മറ്റൊരു താരത്തോട് ചോദിച്ച സുരേഷ് അവൾ എന്നെ തേച്ചു എന്ന് വെളിപ്പെടുത്തി.

  വീഡിയോ കാണാം

  ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  Shiyas Kareem Proposing Durga Krishna In Flowers Starmagic Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X