»   » ആര്‍ഷി ഖാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍: വിവാഹം കഴിച്ചത് 50കാരനെ! ഷോയില്‍ പറഞ്ഞത് കള്ളം!

ആര്‍ഷി ഖാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍: വിവാഹം കഴിച്ചത് 50കാരനെ! ഷോയില്‍ പറഞ്ഞത് കള്ളം!

Posted By: Desk
Subscribe to Filmibeat Malayalam

ടെലിവിഷന്‍ റേറ്റിംഗില്‍ ആദ്യപത്തിലുള്ള ബിഗ്ബോസ് മത്സരാര്‍ത്ഥി ആര്‍ഷി ഖാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ഭോപ്പാല്‍ സ്വദേശിയായ ആര്‍ഷി ഖാന്‍ ബിഗ് ബോസ് 11ലെ മത്സരാര്‍ത്ഥിയായ അര്‍ഷി ഖാന്‍ പ്രായത്തെക്കുറിച്ചും വ്യക്തിവിവരങ്ങളെക്കുറിച്ചും കള്ളം പറയുകയാണ് ​എന്നാണ് മോഡലും ഭോപ്പാല്‍ സ്വദേശിയായ പുതിയ വെളിപ്പെടുത്തല്‍.

നേരത്തെ പ്രായത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ബിഗ് ബോസ് ഷോയില്‍ കള്ളം പറഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ബിഗ് ബോസ് ഷോയിലെത്തിയതോടെ വിവാദങ്ങളുടെ താരമായി മാറിയ ആര്‍ഷി ഖാനെക്കുറിച്ച് നടിയും മോഡ‍ലുമായ ഗേഹാന വസിഷ്ഠാണ് മാധ്യമങ്ങളോട് പുതിയ വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

പ്രായത്തെക്കുറിച്ച് പറഞ്ഞത്


സ്കൂള്‍ കാലം മുതല്‍ തന്നെ തനിക്ക് ആര്‍ഷിയെ അറിയാമെന്ന് പറയുന്ന ഗേഹാന അര്‍ഷി പ്രായം മറച്ചുവെയ്ക്കുകയാ​ണെന്നും വിവാഹിതയാണെന്നും നടി പറയുന്നു.

വിവാഹം കഴിച്ചത് 50 കാരനെ


ബിഗ് ബോസ് ഷോയിലെത്തുന്നതിന് മുമ്പ് ആര്‍ഷി 50കാരനെ വിവാഹം കഴിച്ചുവെന്നാണ് നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് വെളിപ്പെടുത്തിയത്.

32 കഴിഞ്ഞു എന്നിട്ടും

ആര്‍ഷി ഖാന് പ്രായം 32 കഴിഞ്ഞുവെന്നും 27 വയസാണെന്ന് കള്ളം പറയുകയാണെന്നുമാണ് ഗെഹാനയുടെ വാദം. ഭോപ്പാല്‍ സ്വദേശിയായ ഗെഹാന പറയുന്നത് തനിക്ക് സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ ആര്‍ഷിയെ അറിയാമെന്നും അഞ്ചുവയസ് കുറച്ചാണ് ആര്‍ഷി പറയുന്നതെന്നുമാണ് നടിയുടെ വാദം.

വിദ്യാഭ്യാസ യോഗ്യതയും വ്യാജം!

ആര്‍ഷി ഖാന്‍ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് കള്ളം പറയുകയാണെന്നും ഇതിന് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും ഗെഹാന പറയുന്നു. ചാനലും ബിഗ് ബോസ് നിര്‍മാതാക്കളും ഇത്തരത്തില്‍ ജീവിതത്തെക്കുറിച്ച് കള്ളം പറയുന്ന ഒരാളെ മത്സരാര്‍ത്ഥിയാക്കിയതെന്ന് ആലോചിച്ച് താന്‍ അത്ഭുതപ്പെട്ടുവെന്നും താരം പറയുന്നു.

അഫ്രീദിയുമായി ബന്ധം

ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ആര്‍ഷി ഖാന്‍റെ വാദം തള്ളിയ ഗെഹാന വസിഷ്ഠ്. ഷാഹിദ് അഫ്രീദിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും നടി ചൂണ്ടിക്കാണിക്കുന്നു. അഫ്രീദിയില്‍ നിന്ന് മൂന്ന് മാസം ഗര്‍ഭിണിയാണെന്നായിരുന്നു വാദം.

നഗ്നയാകുമെന്ന് വാഗ്ദാനം!


ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്ന വിവാദ വാഗ്ദാനവും മോഡല്‍ ആര്‍ഷി ഖാന്‍ നല്‍കിയിരുന്നു. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും വിവാജ നായികയായ ആര്‍ഷി ഖാന്‍ പറഞ്ഞിരുന്നു. മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ഷാഹിദ് അഫ്രീദി സെഞ്ചുറി അടിച്ചില്ല.

പബ്ലിസിറ്റി സ്റ്റണ്ട്

പ്രശസ്തി പിടിച്ചുപറ്റാനും മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാനും വേണ്ടി ഇവര്‍ ഇറക്കുന്ന നമ്പരുകള്‍ മാത്രമാണ് പ്രസ്താവനകളെന്നാണ് പലരും ആരോപിക്കുന്നത്. മുംബൈയിലെ ആള്‍ദൈവം രാധേ മാ തന്ന സെക്‌സ് റാക്കറ്റില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നും ആര്‍ഷി മുമ്പ് പറഞ്ഞിട്ടുണ്ട്. ക്വാന്‍ഡില്‍ ബലോച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശമയച്ച് ആളുകള്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ ശ്രമിച്ചിരുന്നു.

പത്ത് ക്രിമിനല്‍ കേസുകള്‍


ബിഗ് ബോസ് താരമായ ആര്‍ഷി ഖാനെതിരെ പത്ത് ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ നാല് കേസുകള്‍ ഇന്ത്യയുടേയും പാകിസ്താന്‍റെയും പതാകകളെ അപമാനിച്ച സംഭവത്തിലാണ്. നഗ്ന ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്താന്‍റെയും പതാകകള്‍ ശരീരത്തില്‍ വരച്ച സംഭവത്തിലാണ് കേസ്.

English summary
According to the reports, Arshi who is from Bhopal is lying about her identity all this while. The latest buzz says that the model has lied about her age, her marital status and a lot more on the show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam