For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ ഫോറിൽ നിന്ന് മാറി നിൽക്കാൻ കാരണം ഇതാണ്, വെളിപ്പെടുത്തി പ്രിയഗായിക റിമി ടോമി

  |

  കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് റിമി ടോമി. പ്രായവ്യത്യാസമില്ലാതെയാണ് റിമിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവുമാണ് റിമിയ്ക്കും ഉള്ളത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷരുടേയും വിശേഷങ്ങളും താരം അന്വേഷിക്കാറുണ്ട്.

  മകളുമായിട്ടുള്ള ബന്ധം പിരിഞ്ഞു,എന്നാൽ രജനി നൽകിയ ആ സമ്മാനം ധനുഷിന് വേണം, കാരണം ...

  സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി. ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമാവാൻ തുടങ്ങിയത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ആദ്യം പാചക വിശേഷങ്ങളുമായിട്ടായിരുന്നു എത്തിയത്. പിന്നീട് യോഗ, വർക്കൗട്ട് വീഡിയോകളൊക്കെ റിമി പങ്കുവെച്ചിരുന്നു. ഇതെല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയായിരുന്നു. ഇപ്പോൾ തന്റെ കവർ ഗാനങ്ങളും പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  ഡിവോഴ്സ് ചെയ്യുമെന്ന് സാമന്ത വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിരുന്നു, അറം പറ്റിയ വാക്കുകൾ വൈറൽ ആകുന്നു

  സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റിമി ടോമിയുടെ ഒരു വീഡിയോ ആണ്. കഴിഞ്ഞ എപ്പിസോഡിൽ സൂപ്പർ ഫോർ റിയാലിറ്റി ഷോയിൽ റിമി ഇല്ലായിരുന്നു. പ്രിയ ഗായിക എവിടെ പോയി എന്ന് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ഷോയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഷോയിൽ എത്താതിരുന്നത്. ഇപ്പോള്‍ കുഴപ്പം ഒന്നുമില്ലെന്നും ദൈവം സഹായിച്ചാല്‍ ഫെബ്രുവരിയിലെ ഷെഡ്യൂള്‍ മുതല്‍ താന്‍ ഉണ്ടാമെന്നു റിമി പറയുന്നു. ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്.

  റിമിയുടെ വാക്കുകൾ ഇങ്ങനെ... '' സൂപ്പര്‍ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് എനിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്‌നമുണ്ട് എന്നെനിക്ക് മനസ്സിലായി.

  ഉച്ചയാവുമ്പോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു.

  ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര പനി. ഇടിച്ചു നുറുക്കുന്നത് പോലുള്ള ശരീര വേദന. റിസള്‍ട്ട് വരുന്നതിന് മുന്‍പേ തന്നെ വീട്ടില്‍ നിന്ന് എല്ലാവരെയും പറഞ്ഞു വിട്ടു. പാതിരാത്രിയാണ് പോസിറ്റീവ് ആണ് എന്ന റിസള്‍ട്ട് വന്നത്.

  പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റയ്ക്കാണ് കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഭക്ഷണം ഒക്കെ സ്വിഗിയില്‍ ഓഡര്‍ ചെയ്തു കൊണ്ടു വന്നു. അഞ്ച് ദിവസം ആന്റി ബയോട്ടിക് എടുത്തു. രണ്ടാമത്തെ ദിവസം മുതല്‍ പനി കുറഞ്ഞു. മൂന്ന്, നാല് ദിവസം ആവുമ്പോഴേക്കും ചെറിയൊരു ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴാം ദിവസം മുതല്‍ ഞാന്‍ ഓകെയായി. യോഗയൊക്കെ ചെയ്തു തുടങ്ങി.

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  കൊവിഡിന് ശ്രദ്ധിക്കേണ്ടത്, ചെറുതായി എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക. ടെസ്റ്റ് ചെയ്യുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. ശരീരത്തിന് നല്ല റസ്റ്റ് ആവശ്യമാണ്. ഞാന്‍ കൃത്യമായി ആവി പിടിയ്ക്കുകയും തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ഇട്ട് കുടിയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. രുചിയുടെയും മണത്തിന്റെയും പ്രശ്‌നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കുക എന്നതും വളരെ ആവശ്യമാണെന്നു താരം വീഡിയോയിൽ പറഞ്ഞു..

  Read more about: rimi tomy റിമി
  English summary
  Singer Rimi Tomy Opens Up Why She Take A Break From Super 4 Juniors Tv Show, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X