Don't Miss!
- News
കേന്ദ്ര ബജറ്റ് 2023: വമ്പൻ കുതിപ്പിന് റെയിൽവേ; അനുവദിച്ചത് 2.40 ലക്ഷം കോടി
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
കുഞ്ഞുങ്ങളൊന്നും വേണ്ടേ, വിശേഷം ആയില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി സ്നേഹ ശ്രീകുമാര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹ. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്നേഹ. താരത്തിന്റെ ക്യ. എ വൈറല്‍ ആയിട്ടുണ്ട്.

നിങ്ങളെല്ലാവരുടേയും കമന്റുകള്‍ ഞാന്‍ കാണാറുണ്ട്, അതൊക്കെ വായിക്കുന്നുണ്ട്. ക്യുഎ ചെയ്യുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസും ഇട്ടിരുന്നു. അങ്ങനെ ലഭിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് എന്ന് പറഞ്ഞ് കൊണ്ടാണ് സ്നേഹ വീഡിയോ ആരംഭിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മോഹന്‍ലാലിനോടൊപ്പം ലൂസിഫര്‍, മമ്മൂട്ടിക്കൊപ്പം എപ്പോള്‍? സിനിമയെ കുറിച്ച് ടൊവിനോ...
രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോ സ്നേഹ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറേപേര്‍ ആനിവേഴ്സറി ആശംസകള്‍ അറിയിച്ചിരുന്നു. നിങ്ങള്‍ രണ്ടുപേരെയും പോലെ ചിരിക്കുന്ന കുറേ കുഞ്ഞുങ്ങള്‍ നിങ്ങള്ക്കുണ്ടാവട്ടെയെന്ന കമന്റുമുണ്ടായിരുന്നു. വാര്‍ഷിക വിശേഷം മാത്രമേയുള്ളോ, വേറെ വിശേഷം ഒന്നുമില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിശേഷമൊക്കെ ആവുമ്പോള്‍ അറിയിക്കാം കേട്ടോയെന്നായിരുന്നു സ്നേഹയുടെ മറുപടി.
കഥകളിയുടെ ഒരു ഭാഗം ചെയ്യാമോയെന്ന ചോദ്യവുമുണ്ടായിരുന്നു. പൂതനാമോക്ഷത്തിന്റെ വീഡിയോ ഇട്ടിരുന്നു, ഇനി ചെയ്യുമ്പോള്‍ വീഡിയോ എടുത്തിടാമെന്നും സ്നേഹ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഒരാള്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളൊന്നും വേണ്ടേ, എല്ലാവര്‍ക്കുമായി എന്ന് പറഞ്ഞ് സൗഭാഗ്യയെക്കുറിച്ചും അശ്വതി ശ്രീകാന്തിനെക്കുറിച്ചും പറഞ്ഞത്. ഓരോന്നിനും ഓരോ സമയമുണ്ട്, എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിച്ചോളാമെന്നായിരുന്നു സ്നേഹ പറഞ്ഞത്.
ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി; സന്തോഷത്തിനോടൊപ്പം ഒരു സങ്കടം പങ്കുവെച്ച് താരം...
ഓര്‍മ്മവെച്ച കാലം മുതല്‍ ഞാനിങ്ങനെയാണ് ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യലായി ആരുടെ മുന്നിലും നില്ക്കാന് ശ്രമിച്ചിട്ടില്ല. എനിക്ക് ഇങ്ങനെയേ ചിരിക്കാന്‍ പറ്റുകയുള്ളൂയെന്നായിരുന്നു ചിരിയെ വിമര്‍ശിച്ചവര്‍ക്ക് സ്നേഹ കൊടുത്ത മറുപടി. അതേ പോലെ തന്റെ വീഡിയോയില്‍ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന് പറഞ്ഞവരോട് അത് ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു, ഇതേക്കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ മൈക്ക് വാങ്ങിയെന്നും സ്നേഹ പറഞ്ഞിരുന്നു. അങ്ങനെയുള്ള കമന്റ് പറഞ്ഞവര്‍ക്ക് നന്ദിയെന്നും, ഇനി ഇതേക്കുറിച്ച് ശ്രദ്ധിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ