For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിമായത്തില്‍ ഉണ്ണിയേട്ടനെ കാണാത്തതിന് കാരണമിതാണ്; അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നുവെന്ന് സ്‌നേഹ ശ്രീകുമാര്‍

  |

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയാണ് മറിമായം. ടെലിവിഷന്‍ രംഗത്തെ മികച്ച ഹാസ്യ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയില്‍ നടന്‍ ഉണ്ണിയെ കാണുന്നില്ലായിരുന്നു. അദ്ദേഹം എവിടെ പോയി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. ലൊക്കേഷനില്‍ നിന്ന് പരിക്ക് പറ്റിയ ഉണ്ണിയേട്ടന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്.

  ''കഴിഞ്ഞ മറിമായം ഷൂട്ടിംഗിന്റെ അവസാന ദിവസം പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഉണ്ണിയേട്ടന്‍ ലേക്ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉണ്ണിയേട്ടന്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി. ഇനി ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു ഉണ്ണിയേട്ടന്‍ ഉഷാറായി മാറിമായത്തിലേക്കു തിരികെ എത്തും. ഈ സമയത്തു മഴവില്‍ മനോരമയോടും, ലേക്ഷോര്‍ ആശുപത്രിയോടും വലിയ നന്ദി...
  ഇപ്പോള്‍ ഷൂട്ട് ചെയ്ത കുറച്ചു എപ്പിസോഡുകളില്‍ ഉണ്ണിയേട്ടന്‍ ഇല്ലാത്തതിന്റെ കാരണം ഇതാണെന്നു കൂടി പറയുന്നു..'' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സ്‌നേഹ ശ്രീകുമാര്‍ പറയുന്നത്.

  അതേ സമയം ഉണ്ണിയ്ക്കും മറിമായം ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് എത്തുകയാണ് ആരാധകര്‍. ഉണ്ണിയുടെ അപകടത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. സ്‌നേഹയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ദുഃഖം തോന്നുന്നു. ഉണ്ണിക്ക് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടട്ടെ. പൂര്‍വോപരി ഊര്‍ജസ്വലനായി അഭിനയിക്കാന്‍ ആവട്ടെ എന്നാശംസിക്കുന്നു. മറിമായം കാണുമ്പോള്‍ സമയം കുറവുണ്ടെങ്കില്‍ ഉണ്ണി അഭിനയിക്കുന്ന ഭാഗം മാത്രം തിരഞ്ഞു പിടിച്ച് കാണുന്ന ഒരു ശീലം ഓര്‍ത്തെടുത്തപ്പോഴാണ് എത്രമാത്രം ഉണ്ണി മനസ്സില്‍ പതിഞ്ഞ അഭിനേതാവ് ആണെന്ന് തിരിച്ചറിഞ്ഞത്.

  അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് സുധീറിന്; സുഹൃത്തിനെ കുറിച്ച് എം എ നിഷാദ്

  ആ ഇഷ്ടം കൊണ്ടായിരിക്കാം ഉണ്ണിരാജ് ചെറുവത്തൂര്‍ എന്ന് യൂട്യൂബില്‍ അടിച്ചു നോക്കി അദ്ദേഹവുമായുള്ള അഭിമുഖങ്ങളും അഭിനയ ഭാഗങ്ങളും കണ്ടത് രണ്ടാഴ്ച മുമ്പാണ്. അതിലൊക്കെ ഒട്ടും തലക്കനം ഇല്ലാതെ സ്വതസിദ്ധമായ കാസര്‍ഗോഡ് ശൈലിയിലുള്ള ഉണ്ണിയുടെ സംസാരങ്ങള്‍ ഏറെ ആകര്‍ഷിച്ചു. അമ്മ പണി ചെയ്തിരുന്ന വയലുകള്‍ മുഴുവന്‍ സ്വന്തമാക്കി അമ്മക്ക് സമര്‍പ്പിച്ച ആ മകനില്‍ വല്ലാത്ത അഭിമാനം തോന്നി. കൂടുതല്‍ കൂടുതല്‍ അവസരങ്ങളും, അവാര്‍ഡുകളും അംഗീകാരങ്ങളും ഉണ്ണിയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു. സ്‌നേഹ, നിയാസ്, മണികണ്ഠന്‍ പട്ടാമ്പി... തുടങ്ങി എല്ലാവരുടെയും അഭിനയം വളരെ മികച്ചതാണ്.

  സെക്കന്റ് ഹാന്റ് ഐറ്റം! മാന്യന്റെ 50 കോടി കൊള്ളയടിച്ചുവെന്ന് ട്വീറ്റ്; ഒറ്റവരിയില്‍ വായടപ്പിച്ച് സമാന്ത

  Recommended Video

  അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam

  പല എപ്പിസോഡുകളും ഹാസ്യം എന്നതോടൊപ്പം സാമൂഹ്യ വിമര്‍ശനവും കൂടിയാണ്. യഥാര്‍ത്ഥ രംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള സ്വാഭാവികതയും തന്മയത്വവും ഒരുപക്ഷേ മറിമായത്തിന്റെ മാത്രം സവിശേഷതയായിരിക്കും. അരങ്ങത്തും അണിയറയിലും ഉള്ള മുഴുവന്‍ ശില്‍പ്പികള്‍ക്കും അഭിനന്ദനങ്ങള്‍. അതേ സമയം മറിമായത്തിലെന്താ ഇത്ര റിസ്‌ക് ഉള്ളതും അപകട സാധ്യതയുള്ളതുമായ സീന്‍ എന്നും ആരാധകര്‍ ചോദിക്കുകയാണ്. ഉണ്ണിയേട്ടന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് മറിമായം. എല്ലാ താരങ്ങളും അങ്ങനെ തന്നെയാണ്, എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

  Read more about: marimayam sneha sreekumar
  English summary
  Sneha Sreekumar Opens Up What Happened To Marimayam Actor Unni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X