twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു: ചന്ദനമഴയിലെ അര്‍ജ്ജുന്‍ പറയുന്നു

    By Aswini
    |

    സുബ്രഹ്മണ്യന്‍ എന്ന പറഞ്ഞാല്‍ പെട്ടന്ന് എല്ലാവര്‍ക്കും മനസ്സിലാകണം എന്നില്ല. എന്നാല്‍ ചന്ദനമഴയിലെ അര്‍ജ്ജുന്‍ എന്ന പറഞ്ഞാല്‍ വീട്ടമ്മമാര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്. ഒരു നടനായി മാറണമെന്ന തന്റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് ഇന്ന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സുബ്രഹ്മണ്യന് ഈ ഇഷ്ടം നേടിക്കൊടുക്കുന്നത്.

    ആ ആഗ്രഹം മുതലെടുത്ത് തന്നെ പലരും ചതിച്ചിട്ടുണ്ടെന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജ്ജുന്‍ എന്ന സുബ്രഹ്മണ്യന്‍ പറഞ്ഞു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍...തുടര്‍ന്ന് വായിക്കൂ...

    ഏഴാം വയസ്സുമുതലുള്ള ആഗ്രഹം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    തന്റെ ഏഴാം വയസ്സുമുതലുള്ള ആഗ്രഹമാണ് ഒരു സിനിമാ നടനാകണം എന്നതെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. ഒരിക്കല്‍ കുടുംബ സംഗമം നടന്നപ്പോള്‍ എല്ലാകുട്ടികളോടും ചോദിച്ചു ആരായിത്തീരാനാണ് ആഗ്രഹമെന്ന്. പലരും ഡോക്ടര്‍, എന്‍ജിനിയര്‍ എന്നൊക്കെ പറഞ്ഞു. അന്ന് സിനിമാ നടനാകണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും കളിയാക്കി.

    ടെക്‌നിക്കല്‍ സൈഡില്‍ തുടങ്ങി അഭിനയത്തിലേക്ക്

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    ആവണിതിങ്കള്‍ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്കു ചെയ്യുന്ന സമയത്ത് അതിലെ നായകനും സംവിധായകനുമായി വഴക്ക്. അതോടെ അതിലെ നായകനായി എന്നെ തീരുമാനിച്ചു. പക്ഷേ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ആ സിനിമ പരാജയമായിരുന്നു .

    പലരും പണം വാങ്ങി ചതിച്ചു

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    അതിനുശേഷം പലരും വിളിച്ചു. പക്ഷേ എനിക്ക് സംതൃപ്തിയുള്ള ഒരു കഥയും കിട്ടിയില്ല. നല്ലൊരു സ്‌ക്രിപ്റ്റില്‍ മാത്രമേ അഭിനയിക്കു എന്ന നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ കുറെ ആളുകള്‍ വിളിച്ച് നീയാണ് നായകന്‍ എന്നു പറഞ്ഞത് എന്റെ കാശു മുഴുവനും വാങ്ങി ചതിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ട്, നഷ്ടപ്പെട്ട അവസ്ഥകളുണ്ടായിട്ടുണ്ട്

    മെഗാസീരിയലിലേക്ക്

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    സരിഗമ എന്നൊരു കമ്പനിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി നോക്കുമ്പോഴാണ് മെഗാ സീരിയലിലേക്ക് വിളി വന്നത്. ആദ്യം ഇഷ്ടക്കുറവുണ്ടായിരുന്നു. മിനിസ്‌ക്രീനിലെ അഭിനയം ബിഗ്‌സ്‌ക്രീനിലേക്കുള്ള പോക്കിന് തടസ്സമാകുമോ എന്നായിരുന്നു ഭയം. പക്ഷെ കഥ കേട്ടപ്പോള്‍ താത്പര്യം തോന്നി. നടി ഉമയുടെ നായകനായി വല്ലി എന്ന സീരിയലിലൂടെ അഭിനയിച്ചു തുടങ്ങി

    വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അഭിനയം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഒരു കമ്പനിയില്‍ ജോലിക്കാണ് പോകുന്നതെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങാറുള്ളത്. ആദ്യ സീരിയല്‍ ടെലിക്കാസ്റ്റ് ചെയ്ത ശേഷമാണ് അമ്മയോട് പറഞ്ഞത്. അപ്പോള്‍ പറഞ്ഞു നീയൊരു നടനാകുമെന്ന് എനിക്കറിയാമായിരുന്നു എന്ന്. ശരിക്കും ദേഷ്യമാണ് വന്നത്.- സുബ്രഹ്മണ്യന്‍ പറഞ്ഞു.

    കഷ്ടതകള്‍ നിറഞ്ഞ ബാല്യം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    അച്ഛന്‍ ബിസ്‌നസുകാരനായിരുന്നു. പെട്ടന്ന് ബിസിനസ് പൊട്ടി. വീടുള്‍പ്പടെ സ്വന്തമായി ഉണ്ടായിരുന്നതൊക്കെ നഷ്ടമായി. പട്ടിണിയുടെ കാലങ്ങള്‍. സ്‌കൂളില്‍ ഫീസടക്കാന്‍ ഏറെ ബുദ്ധിമുട്ടി. വലിയ നിലയില്‍ ജീവിച്ച ആളായതുകൊണ്ട് അച്ഛന് മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെ 12 ആം വയസ്സില്‍ ജോലി ചെയ്യാന്‍ ഇറങ്ങി. ഇന്ന് സന്തോഷമായ ജീവിതമാണ്

    ഭാഷയറിയാതെ മലയാളത്തില്‍

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    ചന്ദനമഴയുടെ തമിഴില്‍ ആദ്യം നായകനായിരുന്നു. ചാനലില്‍ ടെലികാസ്റ്റിംഗ് സമയം ചോദിച്ചപ്പോള്‍ രണ്ടുമാസം താമസമുണ്ടെന്ന് പറഞ്ഞു. സ്ലോട്ട് കിട്ടാന്‍ താമസിച്ചപ്പോഴാണ് ഭാഗ്യലക്ഷ്മി എന്ന സീരിയലിന്റെ തമിഴ് പതിപ്പായ ദൈവ മകള്‍ സീരിയലില്‍ ഓഫര്‍ ലഭിക്കുന്നത്. ദൈവ മകള്‍ അഭിനയിക്കാന്‍ പോയപ്പോഴേക്കും ഇവിടെ സ്ലോട്ട് കിട്ടി, അപ്പോള്‍ എനിക്ക് ഡേറ്റില്ല. പിന്നീട് ചന്ദന മഴ മലയാളത്തിലേക്ക് വന്നപ്പോള്‍ എന്നെ വിളിച്ചു. ഏറെ നാളത്തെ ആഗ്രഹമായിരുന്നു മലയാളത്തില്‍ അഭിനയിക്കുക എന്നത്. പ്രൊഡ്യൂസര്‍ വിളിച്ചപ്പോള്‍ മറുത്തൊന്നും ആലോചിക്കാതെ ഓകെ പറഞ്ഞു.

    വില്ലനായി തുടക്കം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    പൊതുവെ നായകന്‍മാര്‍ പലപ്പോഴും സല്‍ഗുണസമ്പന്നരാണ്. എന്നാല്‍ തുടക്കത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തിന് ഒരു വില്ലന്‍ പരിവേഷമാണ് നല്‍കിയിരുന്നത്. പുറത്തിറങ്ങുമ്പോഴൊക്കെ പലരും ചോദിച്ചിട്ടുണ്ട് നിനക്ക് അമൃതയെ സ്‌നേഹിച്ചാല്‍ എന്താണ് കുഴപ്പം എന്ന്.

    അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    അവാര്‍ഡ് കിട്ടിയത് എനിക്കല്ലല്ലോ അര്‍ജുനല്ലേ(ചിരിക്കുന്നു). ഒരുപാടു സന്തോഷമായി. അവാര്‍ഡ് കിട്ടിയതിലല്ല. മലയാളികള്‍ എന്നെ സ്വീകരിച്ചതില്‍. അതിലും വലിയൊരു സന്തോഷം ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ കിട്ടാനില്ല.

    ജീവിതത്തിലെ പ്രണയം

    നടനാക്കാം എന്ന് പറഞ്ഞ് കാശ് മുഴുവന്‍ വാങ്ങി എന്നെ ചതിച്ചു

    സുഹൃത്ത് മിഥുന്റെ പെങ്ങളാണ് ഭാര്യ സൗമ്യ. അവന്‍ വീട്ടില്‍ ചെന്ന് എപ്പോഴും എന്ന പൊക്കി പറയും. അങ്ങനെ സൗമ്യയ്ക്ക് എന്നോടൊരിഷ്ടം ഉണ്ടായിരുന്നു. പിന്നീട് സംസാരിച്ചപ്പോള്‍ എനിക്കും. വിഷയം മിഥുനിനോട് പറഞ്ഞു. നീ എന്റെ അളിയനായി വരുന്നതില്‍ ഏറെ സന്തോഷമാണെന്നായിരുന്നു അവന്റെ പ്രതികരണം. കുറച്ചു നാള്‍ പ്രണയിച്ചു നടന്നു. പിന്നെ വിവാഹം.

    English summary
    Someone offered me hero role and cheated says Chandana Mazha fame Subramanian
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X