»   » കൊച്ചു ടിവിക്ക് പിറകെ കുട്ടികളുടെ ഹൃദയം കീഴടക്കാന്‍ യായ് ചാനലുമായി സോണിയും

കൊച്ചു ടിവിക്ക് പിറകെ കുട്ടികളുടെ ഹൃദയം കീഴടക്കാന്‍ യായ് ചാനലുമായി സോണിയും

Written By:
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ ചാനലുകളില്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നൊരു ചാനലാണ് കൊച്ചു ടിവി. സൗത്ത് ഇന്ത്യയിലെ വലിയ ചാനല്‍ നെറ്റ് വര്‍ക്കുകളിലൊന്നായ സണ്‍ടിവിയുടെ ഉടമസ്ഥയിലുളള ചാനലാണ് ഇത്. മറ്റു പല ഭാഷകളിലും വേറെ പേരുകളില്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് ഇത്. കുട്ടികള്‍ ഇഷ്ടപ്പെടുന്ന കാര്‍ട്ടുണുകളും ആനിമേഷന്‍ സിനിമകളുമാണ് കൊച്ചുടിവി പ്രധാനമായും സംപ്രേക്ഷണം ചെയ്യാറുളളത്.

ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

കൂടാതെ കുട്ടികളുടെ സര്‍ഗ ശേഷി കൂട്ടുന്ന തരത്തിലുളള പരിപാടികളും കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യാറുണ്ട്. മലയാള ടിവി ചാനലുകളില്‍ കൂടുതല്‍ റേറ്റിംഗ് ഉളള ചാനലുകളിലൊന്നു കൂടിയാണ് ഈ ചാനല്‍. കൊച്ചു ടിവിക്ക് പിന്നാലെ മലയാളത്തില്‍ മറ്റൊരു കാര്‍ട്ടൂണ്‍ ചാനല്‍ കൂടി വരുകയാണ്. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ്വര്‍ക്കുകളിലൊന്നായ സോണിയാണ് പുതിയ ചാനലുമായി മലയാളത്തിലെത്തുന്നത്. സോണി യായ് എന്നാണ് പുതിയ ചാനലിന്റെ പേര്. 

sony yay

നിലവില്‍ തമിഴ് തെലുങ്ക് ഭാഷകളില്‍ തുടങ്ങിയ ചാനല്‍ മലയാളം,ബംഗാളി ഭാഷകളില്‍ കൂടി സംപ്രേക്ഷണം ചെയ്യാനുളള തയ്യാറെടുപ്പിലാണ് ചാനല്‍ അധികൃതര്‍. കുട്ടികളുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് റേറ്റിംഗ് കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സോണി മറ്റു ഭാഷകളിലേക്ക് കൂടി എത്തുന്നത്.

sony yay

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ ഈ ചാനല്‍ കേബിള്‍ നെറ്റ് വര്‍ക്കുകളിലും ഡിടിഎച്ച് സര്‍വ്വീസുകളിലും ഉടന്‍ ലഭ്യമായി തുടങ്ങും. ചാനലിന്റെ ഓഡിയോ ഫീഡ് ടെസ്റ്റിങ്ങ് ആരംഭിച്ചതായാണ് അറിയുന്നത്. കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലമായ മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ തുടങ്ങുന്നതു വഴി കൂടുതല്‍ കാഴ്ചക്കാരെ ഉണ്ടാക്കുന്നതിനാണ് സോണി ശ്രമിക്കുന്നത്.

മകന്റെ നാലാം പിറന്നാള്‍ ഗംഭീരമാക്കി അല്ലു അര്‍ജുനും സ്‌നേഹയും: കാണാം

ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!

English summary
sony yay channel tests bengali malayalam feeds

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X