»   » മമതയുടെ അപേക്ഷ സ്വീകരിച്ചു,റിയാലിറ്റി ഷോയില്‍ അവതാരകനായി ഗാംഗുലി എത്തും

മമതയുടെ അപേക്ഷ സ്വീകരിച്ചു,റിയാലിറ്റി ഷോയില്‍ അവതാരകനായി ഗാംഗുലി എത്തും

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഇനി നിങ്ങള്‍ക്ക് ടെലിവിഷനിലൂടെ എന്നും കാണാം. റിയാലിറ്റി ഷോയുടെ അവതാരകനായി ഗാംഗുലി നിങ്ങള്‍ക്കു മുന്നില്‍ എത്തും. ബംഗാള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഈഗി ബംഗ്ല അപ്‌നി ജോക്കോന്‍ എന്റര്‍പ്രണര്‍ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് ഗാംഗുലി അവതാരകനാകുന്നത്. ബംഗാളികള്‍ക്കായുള്ള ഒരു ടെലിവിഷന്‍ പരിപാടിയാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്.

ഇതില്‍ ഗാംഗുലി അവതാരകനാകണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെടുകയായിരുന്നു. മമതയുടെ അപേക്ഷ താരം സ്വീകരിക്കുകയാണുണ്ടായത്. ആദ്യമായിട്ടല്ല ഗാംഗുലി ഇങ്ങനെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നത്. ദാദാഗിരി എന്ന പരിപാടിയില്‍ അവതാരകനായി ഗാംഗുലി മുന്‍പും എത്തിയിട്ടുണ്ട്.

ganguly

യുവ വ്യവസായികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ആരംഭിക്കുന്ന പരിപാടി അവതരിപ്പിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ ഗാംഗുലിയാണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഷോയുടെ അവതാരകനാകണമെന്ന അഭ്യര്‍ത്ഥനയുമായി മമത ഗാംഗുലിയെ സമീപിക്കുകയായിരുന്നു.

യുവ വ്യവസായികളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പരിപാടിയുമായി സര്‍ക്കാര്‍ എത്തുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് മമത ബാനര്‍ജി ഇക്കാര്യം അറിയിച്ചത്.

English summary
Mamata Banerjee in her facebook post mentioned on Sunday - Bengal is launching an exclusive business reality show in Bengali. Our very own Sourav Ganguly has come forward to be the face of the show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam