»   » ഉപ്പും മുളകും പരമ്പരയിലെ കുട്ടു മാമന്‍ വിവാഹിതനായോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ ചിത്രം?

ഉപ്പും മുളകും പരമ്പരയിലെ കുട്ടു മാമന്‍ വിവാഹിതനായോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ ചിത്രം?

Posted By:
Subscribe to Filmibeat Malayalam

ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്ന പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ പരിപാടിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് കുട്ടു മാമന്‍. പി ശ്രീകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരമ്പരകളില്‍ വേഷമിട്ട ശ്രീകുമാര്‍ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ എബിസിഡിയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വീരപുരുഷന്‍മാരാവാനുള്ള മത്സരത്തിലാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളുമുണ്ട്!

ദിലീപ് മാത്രമല്ല പൃഥ്വിയും സഹോദര തുല്യന്‍, അമ്മ ഇടഞ്ഞപ്പോള്‍ പൃഥ്വിയെ രക്ഷിച്ചത് മമ്മൂട്ടി?

ചിരിയാണ് ഈ താരത്തിന്റെ ട്രേഡ് മാര്‍ക്ക്. കുറിക്ക് കൊള്ളുന്ന നമ്പറുകളുമായി ഇടയ്ക്കിടയ്ക്ക് ചേച്ചിയേയും അളിയനെയും കാണാനെത്താറുണ്ട് ശ്രീക്കുട്ടന്‍. ഗള്‍ഫിലായതിനാല്‍ ഇപ്പോള്‍ കുറേക്കാലമായി താരത്തെ കാണാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ശ്രീകുമാര്‍ ഒരു ഫോട്ടോ പുറത്തുവിട്ടിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും ആരെയും അറിയിക്കാന്‍ പറ്റിയില്ലെന്നുമായിരുന്നു താരത്തിന്റെ കമന്റ്. പൂമാലയിട്ട് നവവധുവിനൊപ്പം തോണിയില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്തുവിട്ടത്.

എല്ലാം വളരെ പെട്ടെന്നായിരുന്നു

വളരെ പെട്ടെന്നായിരുന്നു വിവാഹം കഴിഞ്ഞത്. ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല എന്ന തരത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്. നവവധുവിനോടൊപ്പം തോണിയിലിരിക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

ആശംസകളുമായി നിരവധിപേര്‍

ശ്രീകുമാറിന്‍രെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

തിരുത്തുമായി വീണ്ടുമെത്തി

ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു ദിവസം കഴിയുന്നതിനിടയില്‍ത്തന്നെ തിരുത്തുമായി അദ്ദേഹം വീണ്ടുമെത്തി. വിവാഹ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി. ജീവിതത്തിലല്ല സിനിമയിലായിരുന്നു അത് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ സിനിമ

പുതിയ സിനിമയായ പന്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു രംഗമായിരുന്നു അത്. വിവാഹ ഫോട്ടോയ്ക്ക് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പിന്നീടാണ് വിശദീകരണവുമായി താരമെത്തിയത്.

പ്രിയപ്പെട്ടവരെ അറിയിക്കാതെ നടത്തുമോ?

പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ സ്വന്തം കല്ല്യാണം നടത്തുമോയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

English summary
SP Sreekumar facebook post about his marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam