For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍റെ കാര്യം പറഞ്ഞ് കരയിപ്പിച്ചു! ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞത്? കാണൂ!

  |

  എലിമിനേഷന് നേതൃത്വം കൊടുക്കാനും കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങളെയും കാര്യങ്ങളെയും വിലയിരുത്തുന്നതിനായുമായാണ് മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്കെത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുമെത്തിയ അദ്ദേഹത്തിന് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ എലിമിനേഷനെന്ന നിയോഗവുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. പുറത്തേക്ക് പോവുന്നയാളെ നോമിനേറ്റ് ചെയ്ത് തിരഞ്ഞെടുത്ത് അതേക്കുറിച്ച് പ്രഖ്യാപിക്കുന്നതിനും മുന്‍പേ അദ്ദേഹം ഹൗസിലെ വഴക്കിനെക്കുറിച്ചും വാക്ക് തര്‍ക്കങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. മൂകത നിറഞ്ഞ അന്തരീക്ഷം മയപ്പെടുത്തുന്നതിനായി അദ്ദേഹം ഇടയ്ക്ക് തമാശ പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പാഴ്ശ്രമങ്ങളായി അവശേഷിക്കുകയായിരുന്നു.

  ബിഗ് ബോസിലെ പ്രശ്‌നക്കാരോട് മോഹന്‍ലാലിന് പറയാനുള്ളത്! സഹികെട്ടപ്പോള്‍ പൊട്ടിത്തെറി! കാണൂ!

  താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവേണ്ടി വരുന്നതെന്ന് നേരത്തെ തന്നെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഒടുവില്‍ മോഹന്‍ലാലും അത് ശരിവെച്ചതോടെയാണ് താരപുത്രിയുടെ പിന്‍വാങ്ങലിന് സമയമൊരുങ്ങിയത്. അവസാന നിമിഷത്തില്‍ അച്ഛനെക്കുറിച്ച് അനൂപ് ചന്ദ്രന്‍ പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ് കരഞ്ഞാണ് താരം വേദിവിട്ടത്. തന്റെ ചെറിയച്ഛനല്ലേ എല്ലാം താന്‍ ക്ഷമിച്ചുവെന്നും ശ്രീലക്ഷ്മി പറഞ്ഞതോടെയാണ് അദ്ദേഹത്തിന് സമാധാനമായത്. അരിസ്‌റ്റോ സുരേഷിന്റെ കരച്ചിലായിരുന്നു എല്ലാവരെയും വിഷമിപ്പിച്ചത്. അവള്‍ കരയാതെ ചിരിച്ച് പോവട്ടെയെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും അതംഗീകരിക്കുകയായിരുന്നു. കെട്ടിപ്പിടിച്ചും പാട്ടുപാടിയുമായാണ് എല്ലാവരും ശ്രീക്കുട്ടിയെ യാത്രയാക്കിയത്. പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താരം ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  നെഗറ്റീവിനിടയില്‍ പപ്പയെ വലിച്ചിഴയ്ക്കുന്നു, പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി ബിഗ് ഹൗസ് വിട്ടു, കാണൂ!

  ബിഗ് ഹൗസിലെ ജീവിതം

  ബിഗ് ഹൗസിലെ ജീവിതം

  ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് താരം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സ്‌ക്രിപ്‌റ്റോ ടേക്കോ റീടേക്കോ ഒന്നുമില്ലാതെ നൂറുശതമാനം റിയാലിറ്റിയായിട്ടുള്ള പരിപാടി തന്നെയാണ് ബിഗ് ബോസ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളും വഴക്കും പൊട്ടിത്തെറിയുമൊക്കെയുണ്ടായിരുന്നു. 16 പേരില്‍ പെട്ടെന്ന് മുൂഡ് സ്വിങ്‌സ് വരുന്നവരും പൊട്ടിത്തെറിക്കുന്നവരും ആ 16 പേരിലുണ്ടായിരുന്നു. 27 ദിവസം 24 മണിക്കൂറും താന്‍ അവിടെയായിരുന്നു. എന്തൊക്കെയാണ് നിങ്ങള്‍ കണ്ടിട്ടുള്ളതെന്നതിനെക്കുറിച്ച് തനിക്കറിയില്ല. ഇപ്പോഴാണ് താന്‍ പുറത്തുവന്നത്.

  രഞ്ജിനിയെ ജനുവിനായി തോന്നി

  രഞ്ജിനിയെ ജനുവിനായി തോന്നി

  വളരെ ജനുവിനായിത്തോന്നിയ വ്യക്തിത്വമാണ് രഞ്ജിനിയുടേത്. രഞ്ജിനി ക്യാപ്റ്റനായിരുന്നു. സ്‌ക്രീനില്‍ കാണുമ്പോള്‍ സിംപിളായിത്തോന്നും. 16 പേരുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പരിഗണിച്ച് മുന്നോട്ട് നയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പരിപാടിക്കിടയില്‍ ഒത്തിരി പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് പലരും പൊട്ടിത്തെറിച്ചത്. അവരവര്‍ക്ക് ജനുവിനായ കാരണവും അതിന് പിന്നിലുണ്ട്. ഒരാള്‍ മാത്രമല്ല എല്ലാവരും ജനുവിനാണ്.

  ഒരിക്കലെങ്കിലും പരീക്ഷിക്കണം

  ഒരിക്കലെങ്കിലും പരീക്ഷിക്കണം

  എന്താണ് ബിഗ് ബോസെന്ന് തന്നോട് ചോദിച്ചാല്‍ എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലൊരു പരിപാടിയില്‍ പങ്കെടുക്കണം. ഷോര്‍ട്ട് ടെംപേര്‍ഡായി, തന്റേതായ സേഫ് സോണില്‍ ഒതുങ്ങിക്കൂടുന്നയാളായിരുന്നു താന്‍. അതുപോലെ തന്നെ മൊബൈല്‍ അഡിക്ടുമായിരുന്നു. തന്‍രെ പല നെഗറ്റീവുകളും മാറ്റി പോസിറ്റീവാക്കാന്‍ മലയാളി പ്രേക്ഷകരും ബിഗ് ബോസും അവസരം തന്നു. വിമര്‍ശനങ്ങള്‍ പോസിറ്റീവായെടുത്താല്‍ പിന്നീടത് പോസിറ്റീവാക്കി മാറ്റാം.

  പ്രത്യേകിച്ച് ഹോംവര്‍ക്കില്ലായിരുന്നു

  പ്രത്യേകിച്ച് ഹോംവര്‍ക്കില്ലായിരുന്നു

  ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നോടിയായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. നേരത്തെ പരിപാടി കാണാറുണ്ടായിരുന്നു. 60 ക്യാമറകളുണ്ട്. സൂക്ഷിക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പിന്നെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല. വ്യത്യസ്തരായ 16 പേരുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പലരും പറഞ്ഞിരുന്നു. നേരത്തെ പരിപാടി കണ്ടിരുന്നതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തേണ്ടി വന്നില്ലെന്നും താരം പറയുന്നു.

  പ്രണയത്തിനൊന്നും സ്ഥാനമില്ല

  പ്രണയത്തിനൊന്നും സ്ഥാനമില്ല

  ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ക്കനുസരിച്ച് പെര്‍ഫോം ചെയ്യാനും മത്സരിച്ച് മുന്നേറണമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. പ്രണയത്തിനൊന്നും അവിടെ സ്ഥാനമില്ലായിരുന്നു. തുടക്കത്തില്‍ താന്‍ എലിമിനേഷനില്‍ വന്നുവെങ്കിലും പിന്നീട് താന്‍ ഇംപ്രൂവായിരുന്നു. ശ്രീലക്ഷ്മിയെ നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് അതാത് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

  പുറത്തായതിന് പിന്നില്‍

  പുറത്തായതിന് പിന്നില്‍

  ആദ്യത്തെ ആഴ്ചയില്‍ത്തന്നെ താന്‍ ആക്ടീവല്ല എന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. പിന്നീടുള്ള ആഴ്ചകളില്‍ താന്‍ അത് തിരുത്തിയെങ്കിലും അവസാനത്തെ വോട്ടിങ്ങില്‍ പലരും പരിഗണിച്ചത് അതായിരുന്നു. പിന്നെ ബിഗ് ബോസില്‍ നിന്നും തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളും അരങ്ങേറിയിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിഷമിപ്പിക്കാനായി പലരും ശ്രമിച്ചിരുന്നു. അവരോട് വരെ ചിരിച്ച് കെട്ടിപ്പിടിച്ച് പിരിഞ്ഞാണ് പോന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെ 16 പേരില്‍ ഒരാളായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രേക്ഷകരുടെ പിന്തുണയിലൂടെയാണ് ഇതുവരെ എത്തിയത്. ഏതെങ്കിലും രീതിയില്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

  വീഡിയോ കാണാം

  ബിഗ് ബോസിലെ പടിയിറക്കത്തെക്കുറിച്ച് ശ്രീലക്ഷ്മി പറയുന്നത്, വീഡിയോ കാണാം.

  English summary
  Sreelakshmi talking about her experience in Big Boss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X