»   » വേണുവിനെ സഹിക്കുന്ന ബാലയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം? സ്ത്രീപദം താരങ്ങളുടെ ദിവസവേതനം അറിയുമോ?

വേണുവിനെ സഹിക്കുന്ന ബാലയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം? സ്ത്രീപദം താരങ്ങളുടെ ദിവസവേതനം അറിയുമോ?

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സ്ത്രീപദം. ജോയ്‌സി, ജോണ്‍പോള്‍ പുതുശ്ശേരി, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് ഈ പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. പതിവ് പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി അനാവശ്യമായ സംഭാഷണങ്ങളോ, മേക്കപ്പോ, ആടയാഭരണങ്ങളും മേനിപ്രദര്‍ശനമോ ഇല്ലാത്തതാണ് ഈ പരമ്പരയുടെ വിജയമെന്ന് പ്രേക്ഷകര്‍ വ്യക്തമാക്കുന്നു.

ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

അച്ഛനെക്കുറിച്ചോര്‍ത്ത് പ്രണവിന് വാനോളം അഭിമാനിക്കാം, ഒടിയന്‍റെ മായക്കാഴ്ചകള്‍ ആകാശത്തേക്കും!

മറ്റ് ചാനലുകളില്‍ നിന്നും വിഭിന്നമായ രീതിയിലാണ് മഴവില്‍ മനോരമയിലെ പരമ്പരകളെന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് പരമ്പരകള്‍ മുന്നേറുന്നത്. കുങ്കുമപ്പൂവിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പരമ്പരയാണ് സ്ത്രീപദം. അമ്പിളി ദേവി, വിഷ്ണു പ്രസാദ്, ശബരിനാഥ്, സുഭാഷ് മേനോന്‍, അരുണ്‍ ജി രാഘവന്‍, ലിഷോയ്, ശ്രീലത നമ്പുതിരി, അംബിക മോഹന്‍, കവിത ലക്ഷ്മി, പൂജപ്പുര രാധാകൃഷ്ണന്‍, കുമരഘം രഘുനാഥ് തുടങ്ങിയവരാണ് സ്ത്രീപദത്തിലെ പ്രധാന അഭിനേതാക്കള്‍.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഷെല്ലിയാണ് താരം

ബാലസുധയുടെ ജീവിതകഥയാണ് സ്ത്രീപദം. കുങ്കുമപ്പൂവ് എന്ന സീരിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെല്ലിയാണ് ബാലസുധയെ അവതരിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് താരം അഭിനയിക്കുന്നത്. താരത്തിന്റെ ശരിക്കുമുള്ള ജീവിതമാണോ ഇതെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഷെല്ലി അഭിനയിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. പതിനായിരം രൂപയാണ് ഷെല്ലിക്ക് ഒരി ദിവസത്തെ ഷൂട്ടിന് ലഭിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ അഭിനേത്രി.

നായകന് ലഭിക്കുന്നത്

സ്ത്രീപദത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ ജി രാഘവിന് 7000 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്. കുടുംബത്തിന് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ച സൂരജിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.

അമ്പിളി ദേവിയുടെ ശക്തമായ തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അമ്പിളി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. സ്ത്രീപദത്തില്‍ പ്രീതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നായകന്റെ സഹോദരിയെ അവതരിപ്പിക്കുന്ന അമ്പിളി ദേവിക്ക് ഒരു ദിവസം ലഭിക്കുന്നത് 7000 രൂപയാണ്.

വിഷ്ണു പ്രസാദിന് ലഭിക്കുന്നത്

നായകനാണോ അതോ വില്ലനാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്തത്ര മികവോടെയാണ് വേണുഗോപന്‍ എന്ന കഥാപാത്രം മുന്നേറുന്നത്. വേണുഗോപനെ അവതരിപ്പിക്കുന്ന വിഷ്ണു പ്രസാദിന് 7000 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്.

ബാലയുടെ അച്ഛനായി ലിഷോയ്

ബാലയുടെ അച്ഛനായി വേഷമിടുന്നത് ലിഷോയ് ആണ്. കടക്കെണിയില്‍പ്പെട്ട് പോയ ജയചന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 4500 രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ശബരിനാഥിന് ലഭിക്കുന്നത്

ബാലസുധയുടെ ചേച്ചിയുടെ ഭര്‍ത്താവായാണ് ശബരിനാഥ് വേഷമിടുന്നത്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ശബരിക്ക് 4500 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്.

English summary
Sthreepatham serial stars remuneration.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X