»   » ബാലയെ ഇങ്ങനെ ഉപദ്രവിക്കരുത്, മോന്‍റെ അടി കൊള്ളാനുള്ള ജീവന്‍ അതിനില്ല, പ്രായമായവരുടെ പ്രാക്ക്!

ബാലയെ ഇങ്ങനെ ഉപദ്രവിക്കരുത്, മോന്‍റെ അടി കൊള്ളാനുള്ള ജീവന്‍ അതിനില്ല, പ്രായമായവരുടെ പ്രാക്ക്!

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയായ സ്ത്രീപദം വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയിരിക്കുകയാണ് ഈ പരമ്പരയിലെ അഭിനേതാക്കള്‍. ബാലസുധയെന്ന നായികയെ അവതരിപ്പിക്കുന്നത് ഷെല്ലിയാണ്. വേണുഗോപനെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിഷ്ണുപ്രസാദാണ്.

മോഹന്‍ലാലിന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ മമ്മൂട്ടി, മലയാള സിനിമയിലെ അര്‍ജ്ജുനനും കര്‍ണ്ണനും!

കുങ്കുമപ്പൂവിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ഷെല്ലി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷെല്ലി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. 20 വര്‍ഷമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് വിഷ്ണുപ്രസാദ്. വേണുഗോപന്റെ ജ്യേഷ്ഠനായ സതീശനെ അവതരിപ്പിക്കുന്നത് സുഭാഷാണ്. ഇവര്‍ മൂവരുമായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ അതിഥിയായെത്തിയത്.

പ്രായമായവരുടെ പ്രതികരണം

ബാലസുധയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്ന് നായകനായ വിഷ്ണുപ്രസാദ് പറയുന്നു. പ്രായമായവരുടെ പ്രതികരണത്തില്‍ നിന്നാണ് പരമ്പരയുടെ സ്വീകാര്യതയെക്കുറിച്ച് മനസ്സിലാക്കിയത്.

ബാലയെ എന്തിനാണ് തല്ലുന്നത്?

ബാലയെ എന്തിനാണ് ഇങ്ങനെ തല്ലുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. മോന്റെ അടി കൊള്ളാനുള്ള ജീവന്‍ പോലും അതിനില്ലല്ലോയെന്നായിരുന്നു ചിലരുടെ ചോദ്യം.

നായകനെ അവതരിപ്പിക്കുന്നത്

വേണുഗോപന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിഷ്ണുപ്രസാദാണ്. ദൂരദര്‍ശന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ വിഷ്ണുപ്രസാദ് 20 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ്.

ഷെല്ലിയുടെ തിരിച്ചുവരവ്

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ഷെല്ലി മിനിസക്രിന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഈ പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

മദ്യപാനിയായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍

വേണുഗോപന്റെ ജ്യേഷ്ഠനായാണ് സുഭാഷ് വേഷമിടുന്നത്. മദ്യപാനിയായ കഥാപാത്രമായതിനാല്‍ നല്ല കുടിയാണല്ലോയെന്നാണ് പലരു തന്നോട് ചോദിക്കാറുള്ളതെന്ന് താരം പറയുന്നു.

ഒന്നും ഒന്നും മൂന്ന് എപ്പിസോഡ് കാണൂ

പരമ്പരയിലെ പാവം കഥാപാത്രവും ഭയങ്കരന്‍മാരും ഒരുമിച്ച് പൊതുവേദിയില്‍ എത്തിയപ്പോള്‍ കാഴ്ച വെച്ച പ്രകടനം കണ്ടുനോക്കൂ.

English summary
Sthreepadham team participated in Onnum Onnum Moonnu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X