Just In
- 5 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 6 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 7 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 7 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മികവുറ്റ പരമ്പരകളില്‍ ഒന്നാണ് സുമംഗലിഭഃവ. ആദ്യം ദര്‍ശന ദാസ് നായികയായിട്ടെത്തിയ സീരിയലില്‍ ഇപ്പോള്‍ സോനു സതീഷാണ് നായിക. വില്ലത്തി വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളും ചെയ്തിട്ടുള്ള സോനുവിന്റെ നായിക വേഷമായിരുന്നു സുമംഗലിഭഃവയില്. ഇപ്പോഴിതാ സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്ന കാര്യം നായിക നായകന്മാര് തന്നെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് പരമ്പര അവസാനിപ്പിക്കുന്ന വിവരം നായകനായ റിച്ചാര്‍ഡും, നടി സോനുവും വ്യക്തമാക്കിയത്. ലൊക്കേഷനിലെത്തിയ അമ്പാടി കുട്ടന്. സുമംഗലിഭഃവയുടെ ക്ലൈമാക്സ് അടുത്ത ഞായറാഴ്ച ഉണ്ടാവുമെന്നും സോനു പറയുന്നു.
ഇതോടെ സുമംഗലിഭഃവ തീരാറായോ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ക്ലൈമാക്സില്‍ അഭിനയിക്കാനാണ് അമ്പാടി എന്ന കുട്ടിയും എത്തിയതെന്ന് അടക്കമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നതിനൊക്കെ സോനു മറുപടി നല്‍കിയിരുന്നു. ഇനി പുതിയ സീരിയല്‍ ഏതാണെന്ന ചോദ്യത്തിന് ഒന്നും ഇതുവരെ ഏറ്റെടുത്തില്ലെന്നാണ് നടി പറയുന്നത്.
സീരിയല്‍ ഇത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നത് എന്തിനാണെന്നും ദേവുവായി എത്തുന്ന സോനുവിനെ മിസ് ചെയ്യുമെന്നുമെല്ലാം ആരാധകര്‍ പറയുന്നു. 'സുമംഗലിഭവ ഷൂട്ടിന്റെ അവസാന ദിവസം ഇവിടെ അവസാനിച്ചു. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സീരിയല്‍ സെറ്റ്, പ്രേക്ഷകരുടെ സ്നേഹം എല്ലാം ഹൃദയത്തില്‍ തന്നെ ഉണ്ടാകും' എന്നുമാണ് നായകനായ റിച്ചാര്‍ഡ് നേരത്തെ പ്രതികരിച്ചത്.
റിച്ചാര്‍ഡും ദര്‍ശന ദാസുമായിരുന്നു ആദ്യം സുമംഗലിഭഃവയില് നായിക, നായകന്മാരായി അഭിനയിച്ചത്. ദര്‍ശന വിവാഹവുമായി ബന്ധപ്പെട്ട് അഭിനയം നിര്‍ത്തിയതോടെയാണ് സോനു ഈ വേഷം ചെയ്യുന്നത്. അന്ന് മുതല്‍ തനിക്ക് കിട്ടിയ നല്ല കഥാപാത്രത്തിന് നന്ദി പറഞ്ഞ് കൊണ്ട് നടി വന്നിരുന്നു. അധികം വൈകാതെ പുതിയ സീരിയലിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സീരിയലിന്റെ പ്രധാന ആകര്‍ഷണം ഓണ്‍സ്ക്രീനില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന റിച്ചാര്‍ഡുമായിട്ടുള്ള കെമിസ്ട്രിയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സോനു പറഞ്ഞിരുന്നു. താനൊരു റൊമാന്റിക് ജോഡി ശ്രദ്ധിക്കപ്പെടുന്നതില്‍ വലിയ സന്തോഷമാണ്. ടെലിവിഷനില്‍ കൂടുതലായും ഞാന്‍ നെഗറ്റീവ് വേഷങ്ങളാണ് ചെയ്തിരുന്നത്. ഭര്‍ത്താവിനൊപ്പം പ്രണയാതുരമായി അഭിനയിക്കാനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ല. അവസാനം ഇതിലൂടെ ആ ഭാഗ്യം ലഭിച്ചു. പ്രേക്ഷകരും അത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമാണെന്നും നടി വ്യക്തമാക്കിയിരുന്നു.