For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പനെയാണ് ഏറ്റവും വെറുത്തത്; കല്യാണത്തിന് പോലും വിളിച്ചില്ല, പിതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് അനൂപ്

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദർശന ദാസ്. അസോസിയേറ്റ് ഡയറക്ടറായ അനൂപിനൊപ്പം രഹസ്യ വിവാഹം നടത്തിയതിന് പിന്നാലെയാണ് ദർശന വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എൻ്റാളും എന്ന റിയാലിറ്റി ഷോയിൽ താരദമ്പതിമാർ ഒരുമിച്ച് പങ്കെടുക്കുകയാണ്.

  ഇത്രയും ദിവസം പ്രണയത്തെയും പ്രണയ വിവാഹത്തെക്കുറിച്ചും ഒക്കെയാണ് താരങ്ങൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളാണ് പിന്നിലുള്ള എപ്പിസോഡുകളിൽ കാണിക്കുന്നത്. ദർശന വന്നതിനുശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം അനൂപ് സംസാരിച്ചിരിക്കുന്നത്. താൻ ലോകത്ത് ഏറെ വെറുത്തിരുന്ന പിതാവിനെ കുറിച്ചും അനൂപ് പറഞ്ഞു. വിശദമായി വായിക്കാം..

  Also Read: കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോന്ന് അധികമാരും ചോദിച്ചില്ല; കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

  സ്വന്തം ജാതയില്‍പ്പെട്ട ഒരാളെ കല്യാണം കഴിച്ചിരുന്നെങ്കില്‍ കിട്ടാത്ത, നിന്നെ കല്യാണം കഴിച്ചത് കൊണ്ട് മാത്രം കിട്ടിയൊരു കാര്യമുണ്ടെന്നാണ് അനൂപ് പറയുന്നത്. എനിക്ക് ഒന്നര, രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് അപ്പനും അമ്മയും വേര്‍പിരിഞ്ഞത്. അതെന്തനിനാണെന്ന് അറിയില്ലായിരുന്നു. അപ്പന്റെ സ്ഥാനം എനിക്ക് മിസ്സ് ചെയ്തിട്ടില്ല. കാരണം അദ്ദേഹത്തെ കണ്ടതായിട്ടുള്ള ഓര്‍മ എനിക്കില്ല. പിന്നീട് എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ അപ്പനെ കുറിച്ച് കേള്‍ക്കുന്നതെല്ലാം നെഗറ്റീവ് കാര്യങ്ങളാണ്.

  Also Read: വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  അമ്മയും അമ്മയുടെ അച്ഛനും കസിന്‍സും നാട്ടുകാരുമെല്ലാം അപ്പനെ കുറിച്ച് വളരെ നെഗറ്റീവായിട്ടാണ് പറഞ്ഞിരുന്നത്. അതൊക്കെ എന്റെ മനസ്സിലേക്ക് കയറി. ചെറുപ്പം മുതലേ ഞാന്‍ വെറുത്ത മനുഷ്യന്‍ എന്റെ അപ്പനാണ്. ഞാനെന്തെങ്കിലും തെറ്റ് ചെയ്താല്‍ ഭ്രാന്തന്റെ മകനല്ലേ എന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്.

  ചെറുപ്പം മുതലേ എല്ലാത്തിനോടും വെറുപ്പാണ്. ടിപ്പിക്കല്‍ അപ്പന്‍ അമ്മ സ്നേഹം ബന്ധം എല്ലാം കടപടമാണ് എന്ന് ഞാന്‍ വിശ്വസിച്ചു. ജാതി, മതം, പ്രാര്‍ഥന എന്നൊക്കെ പറയുന്നത് എനിക്ക് വെറുപ്പാണ്. എന്റെ അനുഭവം അതാണ്.

  കുത്തുവാക്കുകളും അവഗണനകളും കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് അപ്പനെയും ആ വീടിനെയും ഞാന്‍ ഒരുപാട് ശപിച്ചിട്ടുണ്ട്. ഞാന്‍ കേട്ടതിനെക്കാള്‍ കൂടുതല്‍ കുത്തുവാക്കുകള്‍ അമ്മയും കേട്ടിട്ടുണ്ട്. അതെല്ലാം നോക്കി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. ഇതിനിടയില്‍ അപ്പന്റെ അമ്മയ്ക്ക് സുഖമില്ല, എന്നെ കാണണമെന്ന് പറഞ്ഞ് ചാച്ചന്‍ വിൡച്ചു. ഞാന്‍ പോയി അമ്മാമ്മയെ കണ്ടു, പുറത്തേക്ക് ഇറങ്ങുമ്പോള്‍ ചാച്ചന്‍ അപ്പനെ വിളിച്ചു.

  ഡാ, നിന്റെ മോന്‍ വന്നേക്കുന്നു എന്ന് പറഞ്ഞു. 27 വര്‍ഷത്തിന് ശേഷമാണിത്. എനിക്ക് ആരെയും കാണേണ്ടെന്ന് പറഞ്ഞ് അപ്പന്‍ പുറത്തേക്ക് ഇറങ്ങി വന്നില്ല, ഇതോടെ എനിക്ക് ദേഷ്യം കൂടി. ഞാന്‍ അവിടെ നിന്നും ഇറങ്ങി പോന്നു. ഇതുവരെ എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടില്ല. പക്ഷേ നീ ചോദിച്ചു. സുഖമില്ലാതെ അപ്പന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് നീ എന്നെയും അമ്മയെയും കൂട്ടി അപ്പനെ കാണാന്‍ പോയി.

  28 വയസ്സിനിടയ്ക്ക് അന്നാണ് ഞാന്‍ അപ്പനെ മുഖം വ്യക്തമായി കാണുന്നത്. തീരെ അവശനായി ട്യൂബിട്ട് കിടക്കുന്ന അച്ഛനെ കണ്ടു. അന്നും എനിക്ക് വിഷമം തോന്നിയില്ല. കാരണം എന്നെ നോക്കാത്ത, എന്റെ അമ്മയെ നോക്കാത്ത ആള്‍ എന്ന അമര്‍ഷമായിരുന്നു മനസില്‍. അപ്പന്‍ മരിച്ചപ്പോള്‍ അന്ത്യ കര്‍മത്തിന് ഞങ്ങളെ വിളിച്ചു.

  അവസാനത്തെ ചുംബനം കൊടുക്കാന്‍ ചാച്ചന്‍ വിളിച്ചപ്പോഴും വലിയ വികാരം തോന്നിയില്ല. എന്നാല്‍ ഉമ്മ കൊടുത്ത് മുഖം ഉയര്‍ത്തിയപ്പോഴാണ് ഒരു എര്‍ത്ത് അടിച്ചത് പോലെ തോന്നിയത്.

  ആ സയത്താണ് ഞാന്‍ അപ്പന്റെ മുഖം ശ്രദ്ധിക്കുന്നത്. അത് കഴിഞ്ഞ് എനിക്ക് മകനുണ്ടായി. എനിക്ക് അപ്പനെ എത്രമാത്രം മിസ്സ് ചെയ്തുവെന്നും അങ്ങേര്‍ക്ക് എന്നെ എത്ര മാത്രം മിസ്സ് ചെയ്‌തെന്നും ഞങ്ങള്‍ രണ്ട് പേരെയും അമ്മയ്ക്ക് എത്രമാത്രം മിസ്സ് ചെയ്തുവെന്നും ഞാന്‍ മനസിലാക്കിയത് അപ്പോഴാണ്. ഞാന്‍ വെറുത്തിരുന്ന എന്റെ അപ്പനെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കി തന്നത് നീയാണെന്ന് അനൂപ് ദർശനയോട് പറയുന്നു.

  Read more about: darshana ദര്‍ശന
  English summary
  Sumangali Bhava Serial Fame Darshana Das's Husband Anoop Opens Up About His Father Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X