Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് സീരിയല്‍ നടി ദര്‍ശന ദാസ്; ഇന്ന് ഇതിലും നല്ലൊരു ചിത്രം ഇടാനുണ്ടാവില്ലെന്ന് നടി
വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് താരങ്ങളെത്തിയത്. കൂട്ടത്തില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ദര്‍ശന ദാസുമുണ്ട്. ഭര്‍ത്താവ് അരുണിന്റെ നെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന പുതിയൊരു സെല്‍ഫി ചിത്രമാണ് ദര്‍ശന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രണയദിനത്തെ കുറിച്ചുള്ള കുറിപ്പും എഴുതിയിരിക്കുകയാണ്.
ഈ ദിവസം ഇതിലും നല്ലൊരു ചിത്രം പോസ്റ്റ് ചെയ്യാന്‍ ഇല്ല. ബാപ്പി വാലന്റൈന്‍സ് ഡേ.... എന്റെ പ്രിയപ്പെട്ടവനേ, എന്നുമാണ് ചിത്രത്തിന് ദര്‍ശന നല്കിയ ക്യാപ്ഷന്‍. ഇന്നും ഇതുപോലെ സ്നേഹത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്ന ആശംസയാണ് ആരാധകരും കമന്റിലൂടെ പങ്കുവെക്കുന്നത്. ഒപ്പം കുഞ്ഞിനെ കൂടി കാണിക്കാനുള്ള ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു.

അടുത്തിടെയാണ് ദര്‍ശന ദാസ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന്റെ വരവിനെ കുറിച്ച് ഭര്‍ത്താവ് അനൂപാണ് പുറംലോകത്തെ അറിയിച്ചതും. അന്ന് മുതല്‍ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഫോട്ടോയും പേരുമടക്കം മകനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
കറുത്തമുത്ത് സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് ദര്‍ശന ദാസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച നടി ഏറ്റവുമൊടുവില്‍ സുമംഗലിഭഃവ എന്ന സീരിയലിലാണ് അഭിനയിച്ചത്. ദേവു എന്ന നായിക കഥാപാത്രമായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി പ്രണയത്തിലാവുന്നത്. ദര്‍ശനയുടെ വീട്ടുകാര്‍ പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്.
2019 ഡിസംബറിലായിരുന്നു ദര്‍ശന ദാസും അനൂപ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. സീരിയലില്‍ നിന്നും നായികയെ കാണാതെ വന്നതോടെയാണ് ദര്‍ശന എവിടെ പോയെന്ന തരത്തിലുള്ള ചോദ്യം ഉയര്‍ന്നത്. ഇതോടെ തന്റെ വിവാഹം കഴിഞ്ഞെന്നും ഇനി അഭിനയിക്കാന്‍ ഉണ്ടാവില്ലെന്നും ദര്‍ശന തന്നെ വ്യക്തമാക്കിയിരുന്നു. ആരുടെയും നിര്‍ബന്ധം കൊണ്ടല്ല, അഭിനയിക്കാനുള്ള താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിട്ടുണ്ട്.