Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
പ്രതീഷിന്റെ കല്യാണം അടുത്തു, അയിനാണ്! കുടുംബവിളക്കിലെ പുതിയ 'സംഘര്‍ഷഭരിത മുഹൂര്‍ത്തങ്ങളെ' ട്രോളി പ്രേക്ഷകര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ് ഉള്ളത്. നടി മീരാ വാസുദേവാണ് സീരിയലിലെ ശക്തമായ സ്ത്രീ കഥാപാത്രമായി എത്തുന്നത്. കുടുംബജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കിടയിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന സുമിത്രയ്ക്ക് ആരാധകരേറെയാണ്.
തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചുപോയതെങ്കിലും മൂന്ന് മക്കളുമായി ധൈര്യത്തോടെ മുന്നോട്ട് ജീവിക്കുകയാണ് സുമിത്ര. ഇതിനിടയില്‍ മക്കള്‍ക്കും തനിക്കും ഉണ്ടാകുന്ന പലതരം പ്രതിസന്ധികളെയും സുമിത്ര തളരാതെ നേരിടുന്ന കഥയാണ് സീരിയലില്‍ പറയുന്നത്.

ഇപ്പോഴിതാ സീരിയലില്‍ സുമിത്രയുടെ ഇളയമകനായ പ്രതീഷിന് അപകടം സംഭവിക്കുകയാണ്. സംഗീതപരിപാടിയ്ക്ക് പോയ പ്രതീഷിന് വരുന്ന വഴിയില്‍ എന്തോ അപകടമുണ്ടായി എന്നു മാത്രമേ അറിയൂ. എന്നാല്‍ സംഭവിച്ചതറിഞ്ഞ് ശ്രീനിലയം ആകെ തകര്‍ന്നുപോവുകയാണ്. പ്രതീഷിന്റെ ഭാര്യ ഗര്‍ഭിണിയായ സഞ്ജന ഉള്‍പ്പെടെ എല്ലാവരും ഈ ദുരന്തത്തെത്തുടര്‍ന്ന് കണ്ണീര് വാര്‍ക്കുകയാണ്.
Also Read: 'ജീവിതാവസാനം വരെ നീളുന്ന ബന്ധം'; റിച്ചാര്‍ഡുമായുള്ള സൗഹൃദത്തെക്കുറിച്ച് സാധിക വേണുഗോപാല്‍
അതേസമയം വാര്‍ത്തയറിഞ്ഞ് വേദിക സന്തോഷിക്കുകയാണ്. പ്രതീഷിന് അപകടം സംഭവിക്കണം എന്നു മാത്രമാണ് വേദിക മനസ്സില്‍ പറയുന്നത്. പ്രതീഷിന് സംഭവിച്ച ദുരന്തത്തെക്കുറിച്ചുള്ള ആധി മൂലം വരും ദിവസങ്ങളില്‍ ശ്രീനിലയത്തില്‍ നിരവധി സംഭവവികാസങ്ങള്‍ അരങ്ങേറുമെന്ന് സൂചന നല്‍കിയാണ് ഇന്ന് പ്രമോ പുറത്തിറങ്ങിയിരിക്കുന്നത്.

അതേസമയം കുടുംബവിളക്കിന്റെ പുതിയ പ്രമോയെ ട്രോളുകയാണ് പ്രേക്ഷകര്‍. സംഘര്‍ഷം ഇല്ലാത്ത കുടുംബവിളക്ക് സ്വപ്നങ്ങളില്‍ മാത്രമെന്നാണ് അവര്‍ പറയുന്നത്. സീരിയലില്‍ പ്രതീഷായി അഭിനയിക്കുന്ന നൂബിന് ജോണിയെ മാറ്റിനിര്‍ത്താന്‍ വേണ്ടി മനഃപൂര്‍വ്വമല്ലേ എപ്പിസോഡില്‍ തിരിമറി നടത്തിയതെന്ന് ചോദിക്കുകയാണ് അവര്‍.
'പ്രതീഷായി അഭിനയിക്കുന്ന നൂബിന് ജോണിയുടെ കല്യാണം അടുത്തു അതാണ് ആക്സിഡന്റാക്കിയത്. കുറേ നാള് ഇനി കഥ ഇങ്ങനെ പോകും', 'പ്രശ്നങ്ങള്‍ ഇല്ലാത്ത കുടുംബവിളക്ക് ഇനി നോക്കേണ്ട മക്കളേ' എന്നു തുടങ്ങി നിരവധി കമന്റുകളാണ് സീരിയലിനെ ട്രോളി കമന്റ് ബോക്സില്‍ നിറയുന്നത്.