twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ണപകിട്ട് സീരിയല്‍ അവസാനിപ്പിക്കുന്നു; ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കാനിരിക്കെ സങ്കട വാർത്തയെന്ന് ജിഷിന്‍ മോഹൻ

    |

    സിനിമാ തിയറ്ററുകള്‍ കൂടി അടച്ചതോടെ കഴിഞ്ഞ ലോക്ഡൗണ്‍ മുതലിങ്ങോട്ട് സീരിയലുകള്‍ക്ക് ജനപ്രീതി ആര്‍ജിച്ചിരുന്നു. എന്നാല്‍ വീണ്ടും ലോക്ഡൗണ്‍ വന്നതോടെ സീരിയലുകളുടെ അടക്കം ചിത്രീകരണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണിപ്പോള്‍. ഇതിനിടെ ചില പരമ്പരകള്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളും ശക്തിയാര്‍ജിച്ച് കഴിഞ്ഞു.

    എന്തൊരു സുന്ദരിയാണ്, മധു ശാലിനിയുടെ മനോഹരമായ ഫോട്ടോസ് കാണാം

    സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര വര്‍ണപകിട്ട് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ട് വന്നത്. സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ജിഷിന്‍ മോഹനും സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങ് തുടങ്ങുമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ജിഷിന്‍ പറയുന്നത്. തുടര്‍ന്ന് വായിക്കാം...

     വര്‍ണപകിട്ട് അവസാനിപ്പിക്കുന്നു

    പ്രിന്‍സ് രാജകുമാരനും ഡയാന രാജകുമാരിയും പിണങ്ങി നില്‍ക്കുവാണെന്ന് വിചാരിക്കണ്ട. വര്‍ണ്ണപ്പകിട്ട് സീരിയലിലെ ദയയും ഉണ്ണിമുകുന്ദനും. പതിവിന് വിപരീതമായി ഒരു മുഴുനീള കോമഡി ക്യാരക്ടര്‍ ആണ് എനിക്ക് വര്‍ണ്ണപ്പകിട്ടില്‍ ലഭിച്ചത്. സുഹൃത്തുക്കളുടെ നല്ല അഭിപ്രായവും ലഭിച്ചു. ലോക്ഡൗണ്‍ കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോര്‍ത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വര്‍ണ്ണപ്പകിട്ട് നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടത്.

      വര്‍ണപകിട്ട് അവസാനിപ്പിക്കുന്നു

    വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയല്‍ നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. യൂട്യൂബില്‍ എപ്പിസോഡിന് താഴെ ഈ സീരിയല്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ നൂറു കണക്കിന് കമന്റ്‌സ് കാണാറുണ്ട്. എന്നിട്ടും എന്താണ് കാരണം എന്ന് അറിയുന്നില്ല. ഒരു തുര്‍ക്കിഷ് സീരിസിന്റെ റീമേക്ക് ആയിരുന്നു മാജിക് ഫ്രെയിംസ് പ്രൊഡ്യൂസ് ചെയ്ത് ബിനു വെള്ളത്തൂവല്‍ ഡയറക്റ്റ് ചെയ്യുന്ന വര്‍ണ്ണപ്പകിട്ട് എന്ന സീരിയല്‍.

     വര്‍ണപകിട്ട് അവസാനിപ്പിക്കുന്നു

    പതിവ് സീരിയല്‍ പാറ്റേണ്‍ വിട്ട് കളര്‍ഫുള്‍ ആയ ഒരു പ്രണയ കഥ. ഒരു സീരിയല്‍ ആകുമ്പോള്‍ കഥയിലേക്ക് കടക്കാന്‍ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയല്‍ നിര്‍ത്തരുതേ എന്നൊരു റിക്വസ്റ്റ് സൂര്യ ടിവിയുടെ മുന്നില്‍ വെക്കുകയാണ്. നല്ലൊരു ടൈം സ്ലോട്ടില്‍ (9മണി) നൂറു എപ്പിസോഡുകള്‍ കൂടി തുടരാന്‍ അനുവാദം കിട്ടിയാല്‍ നമ്മുടെ സീരിയല്‍ റേറ്റിംഗ് തിരിച്ചു പിടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

     വര്‍ണപകിട്ട് അവസാനിപ്പിക്കുന്നു

    പിന്നൊരു പ്രധാന കാര്യം, യൂട്യൂബില്‍ ഈ സീരിയല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണുന്നുണ്ട്. പക്ഷെ അവര്‍ അത് യൂട്യൂബില്‍ കാണാതെ ടീവി യില്‍ നിര്‍ദ്ധിഷ്ട സമയത്ത് കണ്ടാലേ റേറ്റിംഗില്‍ അത് കൗണ്ട് ആകൂ. എന്തായാലും #bringbackvarnapakittu എന്ന ഹാഷ് ടാഗോടു കൂടിയ ഈ ക്യാമ്പയിനില്‍, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവര്‍ത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയല്‍ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് യൂസ് ചെയ്ത് പങ്കാളികള്‍ ആകണേ. സൂര്യ ടിവി നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ല എന്ന് പ്രത്യാശിക്കാം.

    Recommended Video

    കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
     വര്‍ണപകിട്ട് അവസാനിപ്പിക്കുന്നു

    Note: ഈ പോസ്റ്റിനു മോശം കമന്റ് ഇടാന്‍ വരുന്നവരോട് ഒരു വാക്ക്. സീരിയല്‍ എന്ന് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. ക്യാമറയ്ക്കു പുറകില്‍ നില്‍ക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ കൂടെ പ്രയത്‌നവും അവരുടെ അന്നവുമാണ്. എല്ലാവരെയും പോലെ കഷ്ടപ്പെടുന്ന ഒരു വിഭാഗം. അത് മനസ്സിലാക്കുമല്ലോ. അല്ലേ. എന്നുമാണ് ജിഷിന്‍ പറയുന്നത്.

    English summary
    Surya TV's Varnapakittu Serial To Be Concluded Soon, Actor Jishin Mohan Opens Up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X