For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ അപകടം സംഭവിക്കുന്നത് കാണിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തിലും ഉണ്ടായി; അപകടത്തെ കുറിച്ച് നടി അനു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് സ്വന്തം സുജാത. സീരിയലിലെ നായികയെ പോലെ തന്നെ വില്ലത്തി വേഷത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റൂബി എന്ന വില്ലത്തി വേഷത്തില്‍ ശ്രദ്ദേയായി മാറിയിരിക്കുകയാണ് നടി അനു. ഇതുപോലെ വെറുപ്പ് തോന്നുന്ന വില്ലത്തി വേറെ ഉണ്ടാവില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായവും.

  അതേ സമയം സീരിയലിലെ റൂബി അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കിടക്കുന്നതാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന കഥയിലുള്ളത്. ഇതേ സമയത്ത് തന്റെ യഥാര്‍ഥ ജീവിതത്തിലും സമാനമായ സംഭവമുണ്ടായെന്ന് പറയുകയാണ് അനു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

  സീരിയല്‍ മേഖലയിലേക്ക് ഞാനെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് അനു പറയുന്നത്. സിനിമയില്‍ അഭിനയിച്ചപ്പോഴെല്ലാം സീരിയലിലേക്കും അവസരം വന്നിട്ടുണ്ട്. അന്ന് സീരിയല്‍ എന്നൊരു ചോയിസ് എനിക്കും ഉണ്ടായിരുന്നില്ല. തമിഴിലൊരു സിനിമയും മലയാളത്തിലുമായി അഭിനയിക്കുമ്പോഴാണ് കൊവിഡ് തുടങ്ങുന്നത്. ലോക്ഡൗണില്‍ ഷൂട്ടിങ്ങ് നിയന്ത്രണം വന്നപ്പോള്‍ അഭിനയത്തില്‍ ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു. അന്നേരം വീണ്ടും സീരിയലില്‍ നിന്നും ഓഫര്‍ വന്നു. അങ്ങനെയാണ് സ്വന്തം സുജാതയില്‍ അഭിനയിക്കാനെത്തുന്നതെന്ന് അനു പറയുന്നു.

  Also Read: ആരതിയും റോബിനും ഒന്നിച്ചത് ദൈവനിശ്ചയം; താരങ്ങള്‍ പ്രണയത്തിലായതിനെ പറ്റി ആരാധകനെഴുതിയ കുറിപ്പ് വൈറല്‍

  സ്വന്തം സുജാതയില്‍ അഭിനയിക്കാന്‍ നിരന്തരം അവസരങ്ങള്‍ വന്നപ്പോള്‍ എന്റെ കഥാപാത്രവും ഒപ്പം ജോലി ചെയ്യുന്ന ടീമിനെയുമാണ് ഞാന്‍ നോക്കിയത്. ഇത് രണ്ടും ഇംപ്രസീവ് ആയി തോന്നിയതോടെ ചെയ്യാമെന്ന് തീരുമാനിച്ചു. സീരിയലില്‍ വില്ലത്തി വേഷം ആണെങ്കില്‍ പോലും പെര്‍ഫോം ചെയ്യാന്‍ ഒരുപാടുണ്ട്. വളരെ മികച്ചൊരു ടീമാണ് സീരിയലിന് പിന്നിലുള്ളത്. വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സ് അവകാശപ്പെടാന്‍ സാധിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ ഒപ്പം അഭിനയിക്കുക എന്നത് ഒരു ഭാഗ്യമായാണ് താന്‍ കണ്ടതെന്ന് അനു സൂചിപ്പിക്കുന്നു.

  Also Read: റോബിന്‍ കെട്ടാന്‍ പോവുന്ന പെണ്‍കുട്ടിയുമായി അവരെ താരതമ്യം ചെയ്യരുത്; ആശംസകള്‍ അറിയിച്ച് ഫാന്‍സ് ക്ലബ്ബും

  കഴിഞ്ഞ ആഴ്ച തനിക്കുണ്ടായ അപകടത്തെ കുറിച്ചും അനു സംസാരിച്ചിരുന്നു. 'ദുബായില്‍ നിന്നെത്തിയ സുഹൃത്തും ഞാനും കൂടെ നടത്തിയ ഒരു വിനോദസഞ്ചാര യാത്രയിലാണ് അപകടം ഉണ്ടാവുന്നത്. അത് ഞങ്ങളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും അത്ഭുതകരമായുള്ള ഒരു രക്ഷപ്പെടല്‍ ആയിരുന്നത്. കാരണം അത്രയും താഴേക്കാണ് കാര്‍ മറിഞ്ഞ് വീണത്. അതിരപ്പള്ളിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് റോഡും കുറെയൊക്കെ സഞ്ചാരയോഗ്യമല്ലായിരുന്നു.

  Also Read: മുപ്പത് കഴിഞ്ഞിട്ടും വിവാഹമായില്ലേ? കല്യാണാലോചന നടത്തിയിരുന്നു, എല്ലാത്തിനും സമയമുണ്ടെന്ന് നടി സ്വാസിക വിജയ്

  വണ്ടി ഒരു ചെറി കല്ലിന്റെ മുകളിലേക്ക് കയറിയപ്പോള്‍ പെട്ടെന്ന് വെട്ടിക്കേണ്ടി വന്നു. അപ്പോള്‍ വണ്ടി പാളി പോയി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ റോഡില്‍ നിന്നും താഴേക്ക് മറിഞ്ഞു. ആദ്യം ഒരു മരത്തില്‍ ഇടിച്ച് താഴേയ്ക്ക് പോയി. ഏറെ താഴ്ച്ചയിലേയ്ക്ക് പോയ ശേഷം ഒരു ചെറിയ മരത്തില്‍ ഇടിച്ച് നിന്നു. എന്നിട്ടാണ് ഞങ്ങള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതെന്ന്' അനു പറഞ്ഞു. അന്ന് തന്നെ താനഭിനയിക്കുന്ന സീരിയലും ഇതേ സംഭവം ഉണ്ടായതിനെ പറ്റിയും നടി സൂചിപ്പിച്ചു.

  താനഭിനയിക്കുന്ന സ്വന്തം സുജാത സീരിയലില്‍ കാര്‍ അപകടത്തില്‍പ്പെടുന്ന സീനുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ അപകടമുണ്ടായ അതേ ദിവസം തന്നെയാണ് സീരിയലിലെ അപകടത്തിന്റെ എപ്പിസോഡും പ്രെമോയുമൊക്കെ വരുന്നത്. രാവിലെ സീരിയലിന്റെ പ്രെമോ പുറത്ത് വന്നതോടെ ആളുകള്‍ വിളിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ അപകടത്തെ പലരും തെറ്റിദ്ധരിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് അപകടം ഉണ്ടായതെന്നാണ് ചിലര്‍ വിചാരിച്ചതെന്നാണ് അനു പറയുന്നത്.

  Read more about: serial സീരിയല്‍
  English summary
  Swantham Sujatha Actress Anu Nair Opens Up About Her Onscreen And Off Screen Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X