For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തില്‍ കുറ്റബോധം തോന്നിയ വില്ലത്തരത്തെപ്പറ്റി സ്വന്തം സുജാതയിലെ റൂബി

  |

  മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മൺ ആണ് പരമ്പരയിൽ സുജാതയായി വേഷമിടുന്നത്.

  പരമ്പരയിലെ ശക്തയായ പ്രതിനായികയാണ് റൂബി. കണ്ടാൽ അടിക്കാൻ തോന്നും എന്ന് പ്രേക്ഷകർ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലിൽ എത്തുന്നത്. പരമ്പരയിൽ ഇത്രെയും ശക്തമായ വില്ലത്തി വേഷം ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം അനു നായർ ആണ്.

  താൻ അമ്പലത്തിലൊക്കെ പോകുമ്പോൾ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് 'നിന്നെ കണ്ടാൽ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട്' എന്നൊക്കെ പറയാറുണ്ടെന്ന് താരം വ്യക്തമാക്കി.

  Also Read:റോബിന്റെ പെരുമാറ്റം ദിൽഷക്ക് നോവുന്നോ; ഇനി ഒറ്റക്കുള്ള പോരാട്ടം മതിയെന്ന് ആരാധകർ

  അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനു നായർ 'സ്വന്തം സുജാത'യെപ്പറ്റിയും സീരിയലിലും ജീവിതത്തിലും താൻ ചെയ്ത വില്ലത്തരങ്ങളെപ്പറ്റിയും പറയുകയുണ്ടായത്.

  ജീവിതത്തിൽ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താൻ തമാശക്ക് ഒരു ചെക്കന്റെ പഠിത്തം മുടക്കിയിട്ടുണ്ടെന്ന് അനു നായർ പറഞ്ഞു.

  കോളേജിൽ പഠിക്കുന്ന സമയത്ത് താൻ തമാശക്ക് ക്ലാസിലെ ഒരു പയ്യനെ വിളിക്കാറുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. വേറൊന്നു പെൺകുട്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ആ പയ്യനെ താരം പറ്റിക്കാറുണ്ടായിരുന്നു.

  എന്നാൽ ആ പയ്യൻ ശരിക്കും അങ്ങനെ ഒരു പെൺകുട്ടി ഉണ്ടെന്ന് വിശ്വസിച്ചുവെന്നും അയാളെ ഇഷ്ട്ടം ഉള്ള ഒരു കുട്ടിയാണ് വിളിക്കുന്നതെന്ന് കരുതിയെന്നും എന്നാൽ താനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പറ്റിച്ചതാണെന്ന് മനസിലായെന്നും അതോടുകൂടി പഠിത്തം നിർത്തി പോവുകയാണ് ഉണ്ടായതെന്നും താരം വ്യക്തമാക്കി.

  Also Read: 'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിനെ കിളവിയെന്ന് തിരിച്ച് വിളിച്ച് സുചിത്ര, ഉഗ്രൻ മറുപടിയുമായി താരം

  അന്ന് മൊബൈൽ ഫോൺ കയ്യിൽ കിട്ടിയ സമയം ആയിരുന്നുവെന്നും അന്ന് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് സുഹൃത്തുക്കൾ എല്ലാവരും ഇരുന്നപ്പോൾ ക്ലാസ്സിലെ ഏറ്റവും പാവമായിരുന്നു പയ്യനെ പറ്റിക്കാം എന്ന് കരുതി ചെയ്തതാണെന്നും അനു നായർ പറഞ്ഞു.

  എന്നാൽ നാണക്കേട് കാരണം ആ പയ്യൻ പഠനം നിർത്തി പോയെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അതാണ് തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കുറ്റബോധമെന്നും നടി പറഞ്ഞു.

  തുടർന്ന് സ്വന്തം സുജാതയിലെ ക്രൂവിനെപറ്റി താരം പറയുകയുണ്ടായി. വളരെ സ്നേഹമുള്ള ക്രൂ ആണെന്നും തനിക്ക് ഏറ്റവും പ്രീയപെട്ടത് സ്വാതികയും മാനവും ആണെന്നും അവരുമായി റീൽസൊക്കെ ഉണ്ടാക്കി കളിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

  സമൂഹ മാധ്യമങ്ങളിൽ എങ്ങിനെയാണ് പ്രേക്ഷകർ പ്രതികരിക്കുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോൾ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നെഗറ്റീവ് റോളുകൾ ചെയ്യുമ്പോൾ അങ്ങനെയല്ലേ വരൂ എന്ന് ആദ്യമൊക്കെ കരുതിയെന്നും എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകൾ ലഭിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

  മകൾ സീരിയൽ കാണാറുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ താൻ മകൾക്ക് സീരിയൽ കാണിക്കാറില്ലെന്നും അടുത്തിടെ ബന്ധുക്കൾ പറഞ്ഞത് കേട്ട് അമ്മ ഇത്രെയും വലിയ വില്ലത്തി വേഷമാണോ ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും താരം വ്യക്തമാക്കി.

  Also Read: വാടിവാസലിനായി പരിശീലിക്കാൻ സൂര്യ രണ്ട് കാളയെ വാങ്ങി; വെട്രിമാരൻ

  2020 നവംബർ 16 നു ആരംഭിച്ച സ്വന്തം സുജാത വിജയകാര്യമായി പ്രേക്ഷക ഹൃദയം കയ്യടക്കി മുന്നോട്ട് കുതിക്കുകയാണ്.

  സുജാതയെന്ന സാധാരണക്കാരിയായ കുടുംബിനിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. അൻസർ ഖാനാണ് പരമ്പരയുടെ സംവിധായകൻ.

  സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഓൺലൈൻ പ്ലാറ്റഫോമായ എം എക്സ് പ്ലെയറിലും സ്ട്രീം ചെയ്യുന്നു.

  Read more about: surya tv
  English summary
  Swantham Sujatha Actress Anu Nair Opens Up She Feels Guilty After A Student Stopped His Studies Because Of Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X