For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ നായകന്‍ ഭര്‍ത്താവായി; സ്വന്തം സുജാതയിലൂടെ ഉണ്ടായ സന്തോഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

  |

  സൂര്യ ടിവിയിലെ ജനപ്രിയ പരമ്പരയാണ് സ്വന്തം സുജാത ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയല്‍ 300 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സീരിയലിനെ പിന്നണിയില്‍ നടന്ന കാര്യങ്ങളും ഇത്രയുംകാലം നീണ്ട യാത്രയെ കുറിച്ചും തുറന്നു മനസ്സുതുറന്നു നടി ചന്ദ്ര ലക്ഷ്മണ്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. പരമ്പരയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മികച്ചതെന്നു തോന്നിയ സീന്‍ ഏതാണെന്നും ചാനൽ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ ചന്ദ്ര വ്യക്തമാക്കുന്നു.

  ഹായ് ഞാന്‍ ചന്ദ്ര, നിങ്ങളുടെ സുജാത... ഒരു സീന്‍ മാത്രം എടുത്ത് പറയാന്‍ തനിക്ക് പറ്റില്ല. കാരണം തുടക്കത്തില്‍ ഞാന്‍ ആസ്വദിച്ച് ചെയ്ത ഒരുപാട് മനോഹരമായ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ സീരിയലില്‍ തുടക്കത്തില്‍ തന്നെ ഒരുപാട് സ്‌പെഷ്യല്‍ സീനുകള്‍ ഉണ്ടായിരുന്നു. ഒരിക്കലും താന്‍ വിറകടുപ്പില്‍ പാചകം ചെയ്യുകയോ പശുവിനെ കുളിപ്പിക്കുയോ ചെയ്തിരുന്നില്ല. അതൊക്കെയാണ് സീരിയലിന്റെ തുടക്ക കാലത്ത് എനിക്ക് ചെയ്യേണ്ടി വന്നത്. അത് വേറിട്ടൊരു അനുഭവം ആയിരുന്നു എന്നാണ് നടി പറയുന്നത്. .

  സ്വന്തം സുജാതയെ സംബന്ധിച്ച് മറക്കാനാവാത്തതും വികാരനിര്‍ഭരമായി തോന്നിയ ചില സ്വീകന്‍സുകളും ഉണ്ടായിരുന്നതായിട്ടും ചന്ദ്ര പറയുന്നു. അതിലൊന്ന് വീട് വിട്ട് താന്‍ പുറത്തേക്ക് പോവുന്നതാണ്. അത് വലിയൊരു സ്വീകന്‍സ് ആയിരുന്നു. ഭയങ്കര ഇമോഷണലായി പോയി, സീരിയലിലെ മഹിളമണിയായി അഭിനയിച്ച നടി പ്രിയയും താനുമൊക്കെ ശരിക്കും കരഞ്ഞ് പോയി. അത്രയും മനോഹരമായ ഡയലോഗുകളും ഉണ്ടായി. സംവിധായകന്‍ നല്ല സ്‌പേസ് തരികയും ചെയ്തിട്ടുണ്ട്. ആദം ജോണിനൊപ്പം ചേര്‍ന്നിട്ടുള്ള ചില രംഗങ്ങളും നന്നായി എന്നാണ് തോന്നുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആണ്. നല്ല സൗഹൃദവും ഉണ്ടായിരുന്നു. അപ്പോഴാണ് പരസ്പരം സ്‌പെഷ്യലാണെന്നൊക്കെ തോന്നിയത്.

  സീരിയലിലെ താരങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹമാണ്. ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. നായകനായ കിഷോർ സത്യയെ ഇതിന് മുൻപും തനിക്ക് അറിയാമായിരുന്നു. ബാക്കി ഉള്ളവരെ സുജാതയിലൂടെയാണ് പരിചയപ്പെട്ടെങ്കിലും ഇപ്പോൾ അടുത്ത ബന്ധമാണുള്ളത്. അതേ സമയം ചന്ദ്ര ലക്ഷ്മണ്‍ എന്ന നടിയുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും സ്വന്തം സുജാത എന്ന സീരിയലിലൂടെ നടന്നില്ലെങ്കിലും വ്യക്തിജീവിതത്തില്‍ അങ്ങനെ ഉണ്ടായി എന്നതാണ് ശ്രദ്ധേയം. സീരിയലിലെ നായകനായ ടോര്‍ച്ച് ക്രിസ്റ്റിയും ചന്ദ്രയും അടുത്തിടെയാണ് വിവാഹിതരായത. ഇരുവരും സീരിയലിലെ ലൊക്കേഷനില്‍ നിന്നാണ് കണ്ടുമുട്ടുന്നതും അടുപ്പത്തില്‍ ആവുന്നതും. ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു. ചന്ദ്രയുടെ ജീവിതത്തില്‍ നടന്ന ഏറ്റവും സന്തോഷകരമായ കാര്യം സ്വന്തം സുജാത തന്നെ ആയിരുന്നു.

  ഭര്‍ത്താവിന്റെ കൂടെ വന്ന് ജീവിച്ചാല്‍ അവർക്ക് ആരാധന ഉണ്ടാവില്ല; ഭാര്യ കുറച്ച് സട്രീക്റ്റാണെന്ന് അല്ലു അര്‍ജുൻ

  ജീവിതത്തില്‍ ഒരുപാട് സര്‍പ്രൈസുകള്‍ നടന്ന ലൊക്കേഷനും ഇതു തന്നെയാണെന്നാണ് നടി പറയുന്നത്. മലയാളം ടെലിവിഷനിലേക്ക് താന്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സീരിയലിലെ സഹനടനുമായി പ്രണയത്തിലായതും അതിനുശേഷം വിവാഹം കഴിക്കുന്നതും എല്ലാം ചേര്‍ന്ന് തന്റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു ഈ സീരിയല്‍. കോവിഡ് കാലത്തായിരുന്നു സീരിയലിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പ്രയാസകരമായ സമയത്ത് സന്തോഷത്തിലായിരിക്കാന്‍ തനിക്ക് സാധിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു.

  വിവാഹമോചിതരാണ്; എന്നിട്ടും ഒരുമിച്ചെത്തി, മകന് വേണ്ടി എയര്‍പോര്‍ട്ടിലെത്തിയ മലൈകയും മുൻഭർത്താവ് അര്‍ബ്ബാസും

  English summary
  Swantham Sujatha Actress Chandra Lakshman Opens Up She Is Similar To Character Sujatha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X