For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടന്‍ കിഷോര്‍ സത്യയ്ക്ക് എന്ത് പറ്റി? പെട്ടെന്ന് രോഗിയായോ;ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം

  |

  സീരിയലുകളില്‍ നായകനും വില്ലനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് കിഷോര്‍ സത്യ. ഇപ്പോള്‍ സ്വന്തം സുജാത എന്ന സീരിയലിലെ പ്രകാശനായി അഭിനയിക്കുകയാണ്. സീരിയലിന് വേണ്ടി മേക്കോവര്‍ നടത്തിയ അനുഭവം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുയാണ് താരമിപ്പോള്‍.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

  ശരീരഭാരം കുറച്ചും കൂട്ടിയുമൊക്കെ അഭിനയിച്ചാലും സീരിയല്‍ ആയത് കൊണ്ട് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ലെന്ന് കൂടി ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ കിഷോര്‍ സത്യ പറയുന്നു. അതുപോലെ ലുക്ക് മാറിയതോടെ എന്തേലും അസുഖമാണോ എന്ന് ചോദിച്ചവരുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  സ്വന്തം സുജാതയിലെ പ്രകാശന്‍ ആവാന്‍ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഒന്നും ഒരു സിനിമക്കായി നടത്തുന്ന മേക്കോവര്‍ പോലെ വാര്‍ത്തകളില്‍ അത്ര ഇടം പിടിക്കാറില്ല. അത് പറമ്പരകളുടെ വിധി ??
  അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയില്‍. ജിം, ന്യൂട്ട്രീഷന്‍, വിശ്രമം, അങ്ങനെ പലതും സീരിയല്‍ ഷൂട്ടിങ്ങില്‍ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല.

  എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാന്‍ ഇതിനിടയില്‍ സാധിക്കുന്നത് സന്തോഷം തരുന്നു. തിരുവനന്തപുരത്തു ജോണ്‍സ് ജിമ്മില്‍ ആണ് സ്ഥിരം പോകുന്നത്. കൊച്ചിയില്‍ ഷൂട്ടിനു വന്നശേഷം ആദ്യം കരിങ്ങാച്ചിറയുള്ള വിധുവിന്റെ ജിമ്മില്‍ ആണ് പോയത്. ദൂരം, സമയം തുടങ്ങിയ മാരണങ്ങള്‍ വഴി മുടക്കി. പിന്നീട് തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലറും ഞങ്ങളുടെ ലൊക്കേഷന്‍ മാനേജരുമായ മനൂപിന്റെ ജിമ്മില്‍ പോയി തുടങ്ങിയത്. Getfit. ഈ തിരക്കിനിടയിലും ഫിറ്റ്‌നസിന് സമയം കണ്ടെത്തുന്നത് എപ്പോഴും സന്തോഷം തന്നെ. ഇത് നാളുകളായുള്ള ദിനംചര്യയുടെ ഭാഗം.. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കിഷോര്‍ സത്യ സൂചിപ്പിച്ചിരിക്കുന്നത്.

  കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചപ്പോള്‍ കിഷോര്‍ സത്യയ്ക്ക് അസുഖമാണോന്ന് ചോദിച്ചവര്‍ ഉണ്ടെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം സൂചിപ്പിച്ചിരുന്നു. 76 കിലോയില്‍ നിന്നും 71 ആക്കി. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തുന്നത്. പക്ഷേ ഈ ശ്രമങ്ങളൊക്കെ ആളുകള്‍ കണ്ടത് മറ്റൊരു തരത്തിലാണ്. പലരും ചോദിച്ചത് അയ്യേ കിഷോര്‍ സത്യയ്ക്ക് എന്ത് പറ്റി, പുള്ളിയ്ക്ക് എന്തെങ്കിലും അസുഖമാണോ, ഡയബറ്റിക് രോഗിയായോ, എന്താ പുള്ളി ഇങ്ങനെ ഇരിക്കുന്നേ? എന്നൊക്കെ ആയിരുന്നു മറ്റ് ചിലരുടെ സംശയം.

  Bigg Boss Malayalam : ഗെയിമില്‍ പിടിച്ചു നില്‍ക്കാനാവാതെ ഭാഗ്യലക്ഷ്മി

  എന്ത് പറയാന്‍. ശരീരം വലുതാക്കുന്നതിനെക്കാളും പ്രയാസമാണ് ശരീരം ചെറുതാക്കാന്‍. അപ്പോഴാണ് ഈ ശ്രമങ്ങളെയൊന്നും ശ്രദ്ധിക്കാതെ ഇത്തരം ചോദ്യങ്ങള്‍ വരുന്നത്. എന്താണ് ഇതിനൊക്കെ മറുപടി പറയുക. ഈ ശ്രമം സിനിമയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ വലിയ വാര്‍ത്തയായാനേ. സീരിയലാകുമ്പോള്‍ ആരും ശ്രദ്ധിക്കുക പോലുമില്ല. അത് ഒരു നല്ല രീതിയല്ല എന്നാണ് എന്റെ അഭിപ്രായം.

  English summary
  Swantham Sujatha Serial Actor Kishor Sathya Opens Up About His Makeover And Weight Loss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X