India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞിട്ട് ഒരു മാസം; വിവാഹദിനത്തില്‍ മൂക്കുത്തി പോയ കഥ പറഞ്ഞ് ചന്ദ്ര, സമ്മാനവുമായി ടോഷും

  |

  സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലില്‍ നായിക-നായകന്മാരായി അഭിനയിക്കുകയായിരുന്നു താരങ്ങള്‍. വിവാഹ വാര്‍ത്ത വന്നത് മുതല്‍ താരങ്ങളുടേത് പ്രണയവിവാഹമായിരിക്കും എന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായെങ്കിലും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചാണ് ചന്ദ്രയും ടോഷും വിവാഹിതരായത്.

  നവംബറില്‍ നടത്തിയ വിവാഹത്തിന് ശേഷം ഇരുവരും സീരിയലില്‍ അഭിനയിക്കാന്‍ തിരിച്ച് വരികയും ചെയ്തു. ഇതിനിടയില്‍ ചന്ദ്രയുടെ ജന്മദിനം കൂടി വന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കേക്ക് മുറിച്ചതിന് ശേഷം ചന്ദ്രയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഒരു സര്‍പ്രൈസ് ഗിഫ്റ്റും ടോഷ് നല്‍കിയിരുന്നു. ഈ വീഡിയോ യൂട്യൂബിലൂടെ താരങ്ങള്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

  chandra-tosh

  അയ്യര്‍ വിഭാഗത്തില്‍ ജനിച്ച ചന്ദ്ര ലക്ഷ്മണ്‍ തമിഴ് കലര്‍ന്നാണ് സംസാരിക്കാറുള്ളത്. നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ ആഘോഷത്തില്‍ കുടുംബാംഗങ്ങളെല്ലാം തമിഴിലാണ് സംസാരിച്ചത്. അവര്‍ക്കൊപ്പം തമിഴ് സംസാരിച്ച് ടോഷും പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചന്ദ്രയും ടോഷും ഒരുമിച്ച് കേക്ക് മുറിച്ചാണ് പിറന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്. പിറന്നാള്‍ ആണെന്നതിന് ഉപരി രണ്ടാളുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയെന്നുള്ള സന്തോഷം കൂടി ഉണ്ടായിരുന്നു. അങ്ങനെ രണ്ട് തവണയായിട്ടാണ് കേക്ക് മുറിച്ചതും.

  മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍

  പരസ്പരം കേക്കുകള്‍ കൈ മാറിയതിന് ശേഷം അച്ഛനും അമ്മയ്ക്കുമൊക്കെ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് പോക്കറ്റില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ചെറിയൊരു ഗിഫ്റ്റ് ടോഷ് ചന്ദ്രയ്ക്ക് നല്‍കിയത്. പെട്ടെന്ന് അതെന്താണെന്ന് മനസിലാവതെ നടി സര്‍പ്രൈസ് ആയി. പൊതി തുറന്ന് വരുന്നതിനിടയില്‍ ഞാനാണ് ബാഗ് പാക്ക് ചെയ്തത്. പിന്നെ എങ്ങനെ ഗിഫ്റ്റുമായി വന്നു എന്ന് ചോദിക്കുന്നുണ്ട്. ആദ്യം എല്ലാവരും ഒരു റിംഗ് ആണെന്ന് വിചാരിച്ചെങ്കിലും ഒരു മൂക്കുത്തിയാണ് ടോഷ് സമ്മാനമായി നല്‍കിയത്.

  ബാലന്റെ കൂട്ടുകുടുംബം തകര്‍ക്കാന്‍ തമ്പി; അമ്മായിയമ്മയെ സഹായിക്കാന്‍ ശിവനെത്തുന്നു, സാന്ത്വനം പ്രൊമോ

  chandra-tosh

  ഞങ്ങളുടെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി വീണ് പോയിരുന്നതായി ടോഷ് പറയുന്നു. എന്നാല്‍ അങ്ങനെയല്ല നടന്നത്. വിവാഹത്തിന്റെ അന്ന് ടോഷ് തന്നെ അടിച്ചതാണെന്നും അന്നേരം എന്റെ മൂക്കുത്തി നാല് പീസായി തെറിച്ച് പോയതാണെന്നും ചന്ദ്ര തമാശരൂപേണ പറയുന്നു. നടിയുടെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും ചിരി പടര്‍ത്തിയിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി അടിപൊളി ആഘോഷത്തിലാണ് ചന്ദ്രയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ടോഷുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യം നടന്ന ജന്മദിനം ആയത് കൊണ്ട് തന്നെ വലിയ ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

  കലാകാരന് എന്ത് വികാരമാണ്; എന്റെ ഗോത്രം അതാണ്, ആശാരി വേഷം ചെയ്യുന്നതിനെ കുറിച്ച് ജഗതി പറഞ്ഞത്

  പിറന്നാള്‍ ആശംസകള്‍ ചന്ദ്ര ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ. യാതൊരു ജാടയും ഇളക്കവുമില്ലാത്ത നിങ്ങള്‍ രണ്ടുപേരും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം എന്ന് തുടങ്ങി താരങ്ങളുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

  English summary
  Swantham Sujatha Serial Fame Chandra Lakshman's Birthday Celebration Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X