»   » ഇത് ചെയ്ത മാന്യന്മാരോട് ഒന്നും പറയാനില്ല, സോഷ്യല്‍ മീഡിയക്ക് വേണ്ടി അന്തസ് കളയാനില്ല!

ഇത് ചെയ്ത മാന്യന്മാരോട് ഒന്നും പറയാനില്ല, സോഷ്യല്‍ മീഡിയക്ക് വേണ്ടി അന്തസ് കളയാനില്ല!

Posted By:
Subscribe to Filmibeat Malayalam
തന്‍റെ ഫോട്ടോ എഡിറ്റ് ചെയ്തവരോട് അശ്വതിക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയയിലൂടെ നടിമാരുടേയും സെലിബ്രിറ്റികളുടേയും ചിത്രങ്ങള്‍ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പരാതികള്‍ നല്‍കിയിട്ടും കാര്യമായ കുറവൊന്നും ഉണ്ടാകുന്നില്ല. പലരും ഇതിനെ ഗൗനിക്കാതെ വിടുമ്പോള്‍ ചിലരെങ്കിലും ഇതിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്താറുണ്ട്.

മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

തന്റെ ഒരു ചിത്രം വളരെ മോശകരമാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയാണ് അശ്വതി.

ഫേസ്ബുക്കിലൂടെ

തന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചിത്രമെടുത്ത് എഡിറ്റ് ചെയ്ത് വള്‍ഗറാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതിന് മറുപടിയുമായാണ് അശ്വതി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് താരം ഇത് പങ്കുവച്ചിരിക്കുന്നത്.

ഒന്നും പറയാനില്ല

'രണ്ട് കൊല്ലം മുമ്പ് ഇതേ ഫേസ്ബുക്ക് പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്കൊന്നും പറയാനില്ല', എന്ന് അശ്വതി പറയുന്നു.

ഇഷ്ടപ്പെടുന്നവരോട്

എന്നാല്‍ ഇത് കണ്ടിട്ട് അശ്വതി എന്താണ് ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട് തനിക്ക് പറയാനുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

അന്തസ് കളയാന്‍ ഉദ്ദേശമില്ല

സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കും ലൈക്കുകള്‍ക്കും വേണ്ടി തന്റെ അന്തസ് കളയാന്‍ തല്‍ക്കാലം താന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കണമെന്നും തന്നെ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അവതാരക മാത്രമല്ല

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയാണ് അശ്വതിയെ ശ്രദ്ധേയയാക്കിയതെങ്കിലും ഒരു എഴുത്തുകാരികൂടെയാണ് അശ്വതി. ബാല്യത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന അശ്വതിയുടെ പുതിയ പുസ്തകത്തിന്റെ പേര് 'ഠാ ഇല്ലാത്ത് മുട്ടായികള്‍' എന്നാണ്. ഒപ്പം വികെ പ്രകാശിന്റെ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തില്‍ ഗാനങ്ങളും എഴുതി.

ഫേസ്ബുക്ക് പോസ്റ്റ്

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Television anchor Aswathy Sreekanth's Facebook post about her photo morphing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam