twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ മോഹനവല്ലിയ കുറിച്ച് അര്‍ജുനന്‍ എഴുതിയ കവിത; 'ഒടുക്കത്തെ ഭാര്യ' യ്ക്ക് കൈയടിച്ച് ആരാധകരും

    |

    മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. അര്‍ജുനന്‍പിള്ളയും ഭാര്യ മോഹനവല്ലിയും അവരുടെ കുടുംബവുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഓരോ ദിവസവും സംഭവബഗുലമായ കഥയുമായിട്ടാണ് തട്ടീം മുട്ടീം പ്രേക്ഷകരിലേക്ക് എത്തുന്നത്. പരമ്പരയിലെ അര്‍ജുനന്‍ പിള്ളയെ അവതരിപ്പിക്കുന്ന നടനാണ് ജയകുമാര്‍.

    പരമ്പരയില്‍ അര്‍ജുനന്‍ പിള്ള എഴുതിയ പുതിയ കവിതയെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണ്. ഒടുക്കത്തെ ഭാര്യ എന്ന തലക്കെട്ടില്‍ എഴുതിയിക്കുന്ന കവിതയ്ക്ക് ആരാധകനായ വിപിന്‍ എഴുതിയ ആസ്വാദന കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ജയകുമാര്‍ ഫേസ്ബുക്ക് പേജിലൂടെ ഈ കുറിപ്പ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

     ജയകുമാറിന്റെ കവിത വായിക്കാം

    മഹാകവി അര്‍ജുനന്റെ ഏറ്റവും പുതിയ 'ഒടുക്കത്തെ ഭാര്യ' എന്ന കവിതയുടെ ആസ്വാദനക്കുറിപ്പാണ് ഇത്. എത്രയോ ലോകോത്തരകവിതകള്‍ ആ മഹാതൂലികയില്‍ ജന്മംകൊണ്ടിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ കവിതതന്നെ വിശകലനത്തിന് എടുത്തത് പ്രസ്തുത കവിത മുന്നോട്ട് വെക്കുന്ന രാഷ്ട്രീയംകൂടി കണക്കിലെടുത്താണ്. ആദ്യം ആ കവിത ചുവടെ ചേര്‍ക്കുന്നു.

     ജയകുമാറിന്റെ കവിത വായിക്കാം

    ഒടുക്കത്തെ ഭാര്യ

    'കൂശ്മാണ്ഡ വദനേന്ദു
    പാഷാണ കൃമികേന്ദു
    മീഞ്ചന്ത ശതകേന്ദു
    കോഞ്ഞാട്ട ഭാഷിണി ഭാര്യ.
    സര്‍ജ്ജല പരട്ടേന്ദു
    മഞ്ഞാലി കുലംകുത്തി
    നിര്‍ലജ്ജ കാന്താരി ദ്രോഹിണി
    മന്ദര ശാലീന ഭാര്യ.
    സൗന്ദര്യധാമമാം എന്റെ ഭാര്യ.
    ശാലീനസുന്ദരി എന്റെ ഭാര്യ.'

    ഭാര്യയോടുള്ള സ്‌നേഹാദരത്താലും പ്രണയത്താലും എഴുതപ്പെട്ട ഈ കവിത സമകാലിക എഴുത്തുകളില്‍ സ്ത്രീപക്ഷരചനയുടെ ഉത്തമോദാഹരണമെന്ന് നമുക്ക് അടിവരയിട്ടു പറയാം. നിരൂപണ സിംഹങ്ങളെന്ന് സ്വയം കരുതുകയും നിരൂപണത്തിന്റെ ബാലപാഠം പോലും അറിയുകയും ചെയ്യാത്ത അഭിനവ ബ്ലോഗര്‍മാരും നിരൂപണത്തൊഴിലാളികളും ഇനിയും ഈ കവിതയുടെ അന്തര്‍ധാര കണ്ടെത്താത്തതില്‍ എനിക്ക് അതിയായ ആശങ്കയും അതൃപ്തിയും അലോസരവുമുണ്ട്. കവിതയിലേക്ക് കടന്നാല്‍, ആദ്യവരി നോക്കുക. കൂശ്മാണ്ഡ വദനേന്ദു, ഇതില്‍ കൂശ്മാണ്ഡമെന്നാല്‍ കുമ്പളങ്ങ എന്നാണല്ലോ അര്‍ത്ഥം.

    ജയകുമാറിന്റെ കവിത വായിക്കാം

    പുറമേയ്ക്ക് പ്രകൃതിയുടെ നിറമായ പച്ചയും അകമേ ശുഭ്രതയുടെ പ്രതിരൂപമായ വെളുപ്പും കലര്‍ന്ന ഒന്നാണ് കുമ്പളങ്ങ. സ്വന്തം ഭാര്യ, അല്ലെങ്കില്‍ പെണ്ണെന്നാല്‍ പ്രകൃതിയാണ്, അതോടൊപ്പം അവള്‍ നൈര്‍മല്യമുള്ള നന്മയുടെ പ്രതിരൂപം കൂടിയാണ് എന്നാണ് കവി പറയുന്നത്. മാത്രവുമല്ല, അവള്‍ ചന്ദ്രനെ പോലെ ശോഭിക്കുന്നവാളുമാണ്. പ്രപഞ്ചത്തിലെ മാതൃരൂപമാണ് സ്ത്രീ എന്ന് കവി ഇവിടെ പറയാതെ പറയുന്നു. പാഷാണ കൃമികേന്ദു എന്ന് പറയുമ്പോള്‍ പാഷാണം എന്നാല്‍ വിഷമെന്നാകും ആദ്യം കരുതുക. എന്നാല്‍ ഇവിടെ കവി പാഷാണത്തിന്റെ മറ്റൊരര്‍ത്ഥമായ കല്ല് എന്നാണ് വിവക്ഷിക്കുന്നത്. കല്ല് പോലെ ഉറച്ച നിലപാടുള്ള , അതോടപ്പം ലോകത്തിലെ ഏറ്റവും ചെറിയ ജീവിയായ കൃമികീടങ്ങളില്‍ പോലും നന്മ കാണുന്നവളുമാണ് ഭാര്യ എന്നാണ് കവി പറയുന്നത്. നോക്കൂ,

    ജയകുമാറിന്റെ കവിത വായിക്കാം

    ആലങ്കാരികതകയുടെ വിശ്രുതഭംഗികളും അതിന്റെ ഉന്മത്തഭാവങ്ങളും എത്ര സരളമധുരമായി കവി വര്‍ണ്ണിച്ചിരിക്കുന്നുവെന്ന്. മീഞ്ചന്ത ശതകേന്ദു കോഞ്ഞാട്ട ഭാഷിണി ഭാര്യ എന്നു തുടങ്ങുന്ന വരികളിലൂടെ, നൂറുകണക്കിന് മീഞ്ചന്തകളില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളിലെ നന്മയുടെ വശങ്ങള്‍ കോഞ്ഞാട്ടയാക്കാന്‍ പ്രാപ്തയാണ് ഭാര്യ എന്നാണ് കവി പറയുന്നത്. ഇവിടെ കോഞ്ഞാട്ട എന്ന പദം പരമപ്രധാനമാണ്. തെങ്ങിന്റെ ഓല മുളച്ചുവരുമ്പോഴുള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട എന്നറിയാമല്ലോ, അപ്പോള്‍ മീഞ്ചന്തകള്‍ പോലെ ആളുകള്‍ കൂടുന്ന ഏതൊരിടത്തും ഉണ്ടാകാനിടയുള്ള സംഭാഷണങ്ങള്‍ എങ്ങനെയുള്ളതായാലും അതിലെ മോശം വശങ്ങളെ അടര്‍ത്തിമാറ്റി നന്മയുടെ വെളിച്ചമായ ഇന്ദുബിംബത്തെ അല്ലെങ്കില്‍ നന്മയെ അവള്‍ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നാണ് കവി ഉദ്‌ഘോഷിക്കുന്നത്.

     ജയകുമാറിന്റെ കവിത വായിക്കാം

    തുടര്‍ന്നുള്ള വരികളില്‍ കവി കൂടുതല്‍ വാചാലനാകുന്നു. പരട്ടകളായ, വെറുതെ ആവശ്യമില്ലാതെ കരയുന്ന, കുലംകുത്തികളായ ദ്രോഹികള്‍ക്കുമേല്‍ ഒരു കാന്താരി മുളകിന്റെ പ്രഹരശേഷിയോടെ പ്രവര്‍ത്തിച്ച് അവരുടെ മഞ്ഞച്ച കാഴ്ചകളെ അകറ്റി, അവരിലെ നിര്‍ലജ്ജതയെ മാറ്റി, അവരെക്കൂടി മന്ദാര പുഷ്പങ്ങളെപ്പോലെ ശാലീനതയുടെ നന്മയിലേക്ക് നയിക്കുന്നവളാണ് ഭാര്യ അല്ലെങ്കില്‍ പെണ്ണ് എന്നുകൂടി കവി പറയുന്നു. അങ്ങനെയുള്ള ഭാര്യ സൗന്ദര്യത്തിന്റെ ഇരിപ്പിടമെന്ന് പറയുന്നതില്‍ എന്താണ് അതിശയം. സൗന്ദര്യധാമമെന്നാല്‍ സ്വഭാവം കൊണ്ടും ഉറച്ച മനസ്ഥൈര്യം കൊണ്ടും പ്രവര്‍ത്തിയിലെ കൃത്യത കൊണ്ടും പെണ്‍/ ഭാര്യ എന്നത് ഉന്നതമായ സൗന്ദര്യം പേറുന്ന ഒരാളാണെന്ന കവിഭാവന എത്ര മനോഹരമാണ്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
     ജയകുമാറിന്റെ കവിത വായിക്കാം

    അതിലെ നിലപാട് എത്ര കൃത്യമാണ്. അര്‍ജ്ജുന കവിതകളില്‍ ഏറ്റവും സ്ത്രീപക്ഷമായ രചനയാണ് ഒടുക്കത്തെ ഭാര്യ എന്ന കവിതയെന്ന് ഇപ്രകാരം നമുക്ക് ഗണിക്കാവുന്നതാണ്. അലങ്കാരങ്ങളുടെ സവിശേഷമായ മേളനം, വാക്കുകളുടെ കൃത്യമായ ഉപയോഗം, ആശയത്തിന്റെ ഗരിമ, താളാത്മകതയുടെ ഗീതഭാവം, സൈദ്ധാന്തികതയുടെ പ്രീണനം, സമകാലിക വീക്ഷണപരത, ഘടനാപരമായ ഔന്നത്യം എന്നിങ്ങനെ ഈ കവിതയുടെ ആന്തരികവും ബാഹ്യവുമായ അര്‍ത്ഥസ്വാരസ്യങ്ങള്‍ അനന്തവും ആനന്ദപ്രദവുമാണ്.


    വാല്‍കഷണം:
    തങ്ങള്‍ക്ക് ഇഷമുള്ളവരുടെ എഴുത്തുകള്‍ ഗംഭീരമെന്ന് തള്ളിമറിക്കുകയും ബാക്കിയൊക്കെ മോശമെന്ന് വിധിയെഴുതുകയും ചെയ്യുന്ന അഭിനവ നിരൂപണലഹളക്കാര്‍, ബ്ലോഗര്‍മാര്‍ എന്നിങ്ങനെയുള്ളവര്‍ തള്ളുന്നതിനേക്കാള്‍ മനോഹരമായി ഞാനിവിടെ തള്ളിയിട്ടുണ്ടെന്ന് ദയവായി നിങ്ങള്‍ സമ്മതിച്ചുതരണം. മറ്റൊരു കവിതയുമായി വീണ്ടും കാണാം, നന്ദി -വിപിന്‍, ചിത്രം കടപ്പാട് : സാബു മാരാര്‍, ഈ മനോഹര കവിത സമ്മാനിച്ചതിന് ഒരായിരം നന്ദി ജയേട്ടാ...

    Read more about: serial television
    English summary
    Thatteem Mutteem Serial Fame Jayakumar Parameswaran Pillai Shared His Poem
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X