twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരഞ്ഞത്, എന്തിനാണ് എനിക്കറിയില്ല; മഞ്ജു പിള്ള

    |

    ചെറുതും വലുതുമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് നടി മഞ്ജു പിള്ള ജനപ്രീതി സ്വന്തമാക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നല്‍കിയത്. ഭര്‍ത്താവ് സുജിത് വാസുദേവിനും മകള്‍ക്കുമൊപ്പം ലോക്ഡൗണ്‍ കാലം സന്തോഷത്തോടെ ചിലവിടുകയാണ് നടി.

    യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു പിള്ള തന്റെ ചില വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. കുടുംബത്തിനൊപ്പം നടത്തുന്ന യാത്രകളെക്കാള്‍ പ്രിയപ്പെട്ടത് കൂട്ടുകാര്‌ക്കൊപ്പം പോകുന്നതാണെന്നാണ് നടി പറയുന്നത്. തന്റെ ഇഷ്ടം അതാണെന്ന് ഭര്‍ത്താവിനും മകള്‍ക്കും അറിയാമെന്നും അവരതിന് സപ്പോര്‍ട്ടാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പിള്ള വ്യക്തമാക്കുകയാണ്.

     മഞ്ജു പിള്ളയുടെ യാത്രകള്‍

    അതെന്റെ ഭര്‍ത്താവിനും മോള്‍ക്കും നല്ല പോലെ അറിയാം. അതുകൊണ്ട് തന്നെ അവര്‍ ആ കാര്യത്തില്‍ ഫുള്‍ സപ്പോര്‍ട്ടാണ്. ഫ്രണ്ട്‌സിനൊപ്പം യാത്ര ചെയ്യുമ്പോള്‍ എനിക്ക് എന്നെ മാത്രം നോക്കിയാല്‍ മതി. ഫ്രീയായി ടെന്‍ഷനല്ലാതെ നടക്കാം. അങ്ങനെ യാത്ര ചെയ്യുന്ന ഫ്രണ്ട്‌സ് സര്‍ക്കിള്‍ എനിക്കുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുമായി ഒത്തിരി യാത്ര പോകാറുണ്ട്. പ്രത്യേകിച്ചൊരു സ്ഥലമൊന്നുമില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളയിടത്തൊക്കെ പോകും. അവര്‍ക്കൊപ്പമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയിട്ടുള്ളത്.

    മഞ്ജു പിള്ളയുടെ യാത്രകള്‍

    സിനിമാ ഫീല്‍ഡില്‍ സുഹൃത്തുക്കള്‍ കുറവാണെങ്കിലും എപ്പോഴും കൂട്ടു കൂടാനും യാത്ര പോവാനും കുക്കു പരമേശ്വരന്‍, സുബി, ശ്രീലക്ഷ്മി, രശ്മി എന്നിവര്‍ ഉണ്ടാകും. ഞങ്ങള്‍ കുറേ യാത്രകള്‍ ഒരുമിച്ച് നടത്തിയിട്ടുണ്ട്. കുറച്ച് സമയം ഞങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവിടണം എന്ന് തോന്നിയാല്‍ ആരുടെയെങ്കിലും വീട്ടില്‍ ഒത്തുകൂടും. അല്ലെങ്കില്‍ തിരക്ക് ഒട്ടുമില്ലാത്ത ആരുമറിയാത്ത ഏതെങ്കിലും റിസോര്‍ട്ടില്‍ കൂടും.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
    മഞ്ജു പിള്ളയുടെ യാത്രകള്‍

    കേദാര്‍നാഥില്‍ പോയപ്പോഴുള്ള മറക്കാനാകാത്തെ അനുഭവത്തെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. കേദാര്‍നാഥ് അമ്പലത്തിനകത്തെ ശിവലിംഗം സാധാരണ ശിവലിംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരന്നിട്ടാണ്. മാത്രമല്ല നമുക്ക് മറ്റെവിടെയും ശിവലിംഗത്തെ സ്പര്‍ശിക്കാനാവില്ല. എന്നാല്‍ ഇവിടെ ശിവലിംഗത്തെ തൊടാം. കെട്ടിപിടിച്ച് നിന്ന് പ്രാര്‍ഥിക്കാം. എത്ര നേരം വേണമെങ്കിലും. ഞാന്‍ ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. എന്തിനാണ് ഞാന്‍ കരഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ അത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്നും മഞ്ജു പറയുന്നു.

    English summary
    Thatteem Mutteem Serial Fame Manju Pillai About Her Favorite Trips
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X