twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റാണെങ്കില്‍ അത് ചൂണ്ടി കാണിക്കുക തന്നെ ചെയ്യും; ജീവിതത്തിലെ കാര്യത്തിലും അങ്ങനെയെന്ന് നടി മഞ്ജു

    |

    ലോക്ഡൗണ്‍ കാലം പലരും പലവിധത്തിലാണ് കടന്ന് പോയത്. ചിലര്‍ വര്‍ക്കൗട്ടിനും പാചക പരീക്ഷണങ്ങള്‍ക്കുമെല്ലാം സമയം മാറ്റിവെച്ചപ്പോള്‍ മറ്റ് ചിലര്‍ കാര്‍ഷികവൃത്തിയിലേക്ക് മാറി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയായ മഞ്ജു പിള്ള സിനിമാ താരങ്ങളാരും പരീക്ഷിക്കാത്ത ബിസിനസിനായിരുന്നു തുടക്കം കുറിച്ചത്. ഭര്‍ത്താവിനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിനൊപ്പം ചേര്‍ന്ന് പിള്ളാസ് ഫാം ഫ്രഷ് എന്ന പേരിലൊരു ഫാം തുടങ്ങുകയായിരുന്നു.

    കൃഷി രംഗത്തേക്ക് ഇറങ്ങിയതിന് പിന്നാലെ കൂടുതല്‍ മെലിഞ്ഞ മഞ്ജു തന്റെ പുത്തന്‍ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെത്തിയ കാലം മുതലുള്ള കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോഴത്തെ യുവതാരങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് മഞ്ജു പിള്ള. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

    കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    സിനിമയില്‍ ഇടവേളകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാന്‍ തന്നെ സ്വയം സ്വീകരിച്ച ഇടവേളകളായിരുന്നു. ആ സമയത്തൊക്കെ കുടുംബത്തിന് പ്രധാന്യം കൊടുക്കേണ്ട ഒരു സന്ദര്‍ഭമാണെന്ന നിലപാടായിരുന്നു എന്റേത്. എന്ന് കരുതി ഒരിക്കലും ഇതൊന്നും വേണ്ടെന്ന് വച്ച് പോയിട്ടില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. പിന്നെ സിനിമ അല്ലെങ്കില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൊക്കെ ജഡ്ജ് ആയി പോയിട്ടുണ്ട്. ഞാനൊകകെ സിനിമയില്‍ വരുന്ന സമയത്ത് ഇത്തരം റിയാലിറ്റി ഷോ കള്‍ ഒന്നും ഉണ്ടായിരുന്നില്ല.

    കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    അതുകൊണ്ട് ഷോ കളില്‍ ജഡ്ജ് ആയി പോകുമ്പോള്‍ കുട്ടികളെയൊക്കെ അവരുടെ ചെറിയെ തെറ്റുകള്‍ തിരുത്തി കൊടുക്കാന്‍ ഏറെ അഭിമാനവും സന്തോഷവും തോന്നിയിരുന്നു. തെറ്റ് കണ്ടാല്‍ തെറ്റെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തി കൊടുക്കുണമെന്നാണ് എന്റെ നിലപാട്. അല്ലാതെ ഷോ യില്‍ അവര്‍ എന്ത് ചെയ്താലും അത് കണ്ടിട്ട് സൂപ്പര്‍ എന്ന് പറയാന്‍ എനിക്ക് പറ്റില്ല. അങ്ങനെ അവര്‍ തെറ്റ് വരുത്തിയിട്ടും ഞാന്‍ അതിന് ഓകെ എന്ന് പറഞ്ഞാല്‍ അവര്‍ വിചാരിക്കുക കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് അല്ലേ. ആ മത്സരാര്‍ഥിയ്ക്ക് തിരുത്താനുള്ള അവസരമല്ലേ അവിടെ നഷ്ടപ്പെടുന്നത്. എന്റെ നിലപാട് ഇങ്ങനെയാണ്. തെറ്റ് കണ്ടാല്‍ ഞാന്‍ തുറന്ന് പറയും. അത് ജീവിതത്തിലെ എന്ത് കാര്യത്തിലും അങ്ങനെ തന്നെയാണ്.

    കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    പൊതുവേ ഞാന്‍ കോണ്‍ഫിഡന്റ് ആണ്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ എന്റെ കുട്ടിക്കാലത്തേക്ക് പോകേണ്ടി വരും. പഠിക്കുന്ന സമയത്ത് എന്റെ പതിനെട്ടാം വയസ് മുതല്‍ ഫീസെല്ലാം ഞാന്‍ സ്വയം അടച്ചായിരുന്നു ശീലം. പിന്നീടങ്ങോട്ട് ജീവിതത്തില്‍ കഷ്ടപ്പെടണമെന്നും എന്തെങ്കിലുമൊക്കെ നേടണമെന്നുമുള്ള വാശിയുണ്ടായി. അവിടെ നിന്നാണ് ആത്മവിശ്വാസം ഉടലെടുക്കുന്നത്. ഇപ്പോഴും ഞാന്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ വീട്ടില്‍ എല്ലാവര്‍ക്കും അതില്‍ വിശ്വാസമാണ്. ഇതുവരെയും എടുത്ത തീരുമാനം തെറ്റാണല്ലോ എന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല.

     കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    ഇന്ന് സിനിമയില്‍ വരുന്ന യുവാക്കളില്‍ ഇത്തരത്തില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവുമുണ്ട്. പുതിയ ആര്‍ട്ടിസ്റ്റുകളുടെ ഡെഡിക്കേഷന്‍ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ഫഹദിന്റെ ആത്മവിശ്വാസവും അര്‍പ്പണബോധവും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഫഹദിന്റെ രണ്ടാം വരവ് അത്രയും സ്‌ട്രോംഗ് ആകാന്‍ കാരണവും അത് തന്നെയായിരുന്നു. ജയസൂര്യയുടെ ഡെഡിക്കേഷനും ഹാര്‍ഡ് വര്‍ക്കും അതുപോലെ തന്നെ എടുത്ത് പറയേണ്ടതാണ്. പുതുതായി വരുന്ന സംവിധായകര്‍ ആണെങ്കിലും പെര്‍ഫെക്ഷന് വേണ്ടി ഇന്നോവേറ്റീവ് ആയി എല്ലാ തലങ്ങളില്‍ നിന്നും വര്‍ക്ക് ചെയ്യുന്നവരാണ്. അത്തരത്തില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മാത്രമേ ഇനിയുള്ള കാലത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ...

    കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    കോമഡി റോളുകള്‍ ചെയ്യുന്നതില്‍ തുടക്കം മുതലേ എനിക്ക് എന്നും സന്തോഷം തോന്നാറുണ്ടായിരുന്നു. കാരണം മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന കല എന്ന രീതിയില്‍ കോമഡി ചെയ്യുന്ന സ്ത്രീകഥപാത്രങ്ങള്‍ സിനിമകളില്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. പുതിയ നായികമാര്‍ക്ക് കോമഡി വഴങ്ങാത്തത് കൊണ്ടാണ് എന്ന ആരോപണത്തോട് ഞാന്‍ യോജിക്കുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാലല്ലേ അവര്‍ക്കും ചെയ്ത് നോക്കാന്‍ പറ്റുള്ളു.

    കഥാപാത്രങ്ങളെ കുറിച്ച് മഞ്ജു

    തിരക്കഥകളില്‍ ഹാസ്യ കഥാപാത്രങ്ങളായി സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഉറപ്പായും അത് ചെയ്യാനുള്ളവര്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. നിലവില്‍ ടെലിവിഷന്‍ ഒരുപാട് ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു പത്രോസ്, സ്‌നേഹ, വീണ, തുടങ്ങിയവരുടെയൊക്കെ അഭിനയം വളരെ മികവുറ്റതാണ്. ടെലിവിഷനിലാണ് സ്ത്രീകഥാപാത്രങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത് എന്നത് കൊണ്ടാണ് ഇവരെല്ലാം സിനിമയില്‍ അധികം സജീവമാകാതെ പോകുന്നത്. പക്ഷേ മഞ്ജുവും സ്‌നേഹയും വീണയുമെല്ലാം സിനിമകളും ചെയ്യാറുണ്ട്.

    English summary
    Thatteem Mutteem Serial Fame Manju Pillai About Her Roles In Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X